ബോളിവുഡില്‍ നിന്ന് പെട്ടെന്ന് അപ്രത്യക്ഷരായ പത്ത് ഹോട്ടസ്റ്റ് നായികമാര്‍... ഇവരെല്ലാം എവിടെപ്പോയി?
ബോളിവുഡ് എന്ന് പറഞ്ഞാല്‍ ഒരു കടല്‍ പോലെയാണ്. പുതിയതായി കടന്നുവരുന്നുവരും അപ്രത്യക്ഷരാകുന്നവരും ഒക്കെ ഇഷ്ടം പോലെയുണ്ടാകും. എന്നാല്‍ വന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചവര്‍ പെട്ടെന്ന് അപ്രത്യക്ഷരാകുമ്പോള്‍ ആരായാലും അത് ശ്രദ്ധിക്കും.
നായകന്മാരല്ല ഇത്തരത്തില്‍ അപ്രത്യക്ഷരായിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം. എന്തുകൊണ്ടാണ് നായികമാര്‍ മാത്രം ചില പ്രത്യേക ഘട്ടങ്ങളില്‍ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് പോകുന്നത്.
അതിന് കാരണങ്ങള്‍ പലതാണ്. അപ്രത്യക്ഷരായ ചിലര്‍ ഇപ്പോള്‍ എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ല. ഒരുകാലത്ത് വെള്ളിവെളിച്ചത്തില്‍ നിന്നവര്‍ക്ക് എന്താണ് സംഭവിച്ചത്.

മമ്ത കുല്‍ക്കര്‍ണി
അറിയപ്പെടുന്ന മോഡല്‍ ആയിരുന്നു മമ്ത കുല്‍ക്കര്‍ണി. സെയ്ഫ് അലി ഖാനൊപ്പം ആഷിക് ആവാരാ എന്ന സിനിമയിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. ബോളിവുഡിലെ മൂന്ന് ഖാന്മാരുടേയും നായികയായി അഭിനയിച്ചിട്ടുണ്ട് മമ്ത. പക്ഷേ മമ്ത ഇപ്പോള്‍ എവിടെയാണ്? അധോലോക നായകനും മയക്കുമരുന്ന് കച്ചവടക്കാരനും ആയ വിക്കി ഗോസ്വാമിയുമായി മമ്തയുടെ ബന്ധം മാത്രമാണ് ഒടുവില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

കിമി കത്കാര്‍
1980 കളിലേയും 90 കളിലേയും ബോളിവുഡിലെ സെക്സ് റാണിമാരില്‍ ഒരാളായിരുന്നു കിമി കത്കാര്‍. അമിതാഭിനൊപ്പം അഭനയിച്ച ജുമ്മ കത്കാറിന്റെ താരമൂല്യം ഏറെ ഉയര്‍ത്തി. പക്ഷേ ആകസ്മികമായിരുന്നു അവരുടെ പിന്മാറ്റം. ഛായാഗ്രാഹകനും പരസ്യ ചിത്രനിര്മാതാവും ആയ ശന്തനുവിനെ വിവാഹം കഴിച്ച് അവര്‍ സിനിമയില്‍ നിന്ന് പിന്‍വാങ്ങി.

അനു അഗര്‍വാള്‍
ആഷിഖി എന്ന ആദ്യ ചിത്രം തന്നെ ഹിറ്റ് ആക്കിയ നായിക ആയിരുന്നു അനു അഗര്‍വാള്‍. പക്ഷേ 1999 ലെ ഒരു അപകടം അനുവിന്റെ ജീവിതം മാറ്റിമറിച്ചു. ശരീരത്തിന്റെ ഒരു വശം തന്നെ തളര്‍ന്നു. താന്‍ ആരാണെന്ന് പോലും ഓര്‍മയില്ലാത്ത അവസ്ഥയിലായി അനു അഗര്‍വാള്‍ എന്ന സൂപ്പര്‍ നായിക.

മന്ദാകിനി
പഴയകാല സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു മന്ദാകിനി. കണ്ണുകളായിരുന്നു അവരുടെ സൗന്ദര്യം. ആദ്യചിത്രമായ രാം തേരി ഗംഗാ മൈലി തന്നെ സൂപ്പര്‍ ഹിറ്റ്. പക്ഷേ ഒരു കാര്യവും ഉണ്ടായില്ല. അധോലോക നായകന് ദാവൂദ് ഇബ്രാഹിമുമായി അടുപ്പമായതോടെ മന്ദാകിനിയുടെ സിനിമാജീവിതം തന്നെ അവസാനിച്ചു.

ഫറാ നാസ്
1980 കളിലും 90 കളിലും ബോളിവുഡിന് ഒഴിവാക്കാന്‍ പറ്റാത്ത നായികയായിരുന്നു ഫറാ നാസ്. എന്നാല്‍ ദാരാ സിങിന്റെ മകന് വിന്ദു ധാരാ സിങിനെ വിവാഹം കഴിച്ചതോടെ ഫറാ എവിടെന്ന് ആര്‍ക്കും അറിയാത്ത സ്ഥിതിയായി.

സോനം റായ്
വളരെ മോശം തുടക്കമായിരുന്നു സോനം റായ്ക്ക്. എന്നാല്‍ പിന്നീട് അവര്‍ വന്‍ തിരിച്ചുവരവ് നടത്തി. ആളുകളെ തീയേറ്ററുകളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു പിന്നീട് സോനം. സിനിമാക്കാരനായ രാജീവ് റോയിയെ വിവാഹം കഴിച്ചതിന് ശേഷം സ്ഥിതിമാറി. രണ്ട് പേര്‍ക്കും ഒരുപാട് ഭീഷണികള്‍ വന്നു. ഇതോടെ ഇവര്‍ ഇന്ത്യ വിട്ടു.

സോനു വാലിയ
സീനത്ത് അമനേയും പര്‍വീണ്‍ ബാബിയേയും അനുസ്മരിപ്പിച്ച നടിയായിരുന്നു സോനു വാലിയ. ബോളിവുഡിറെ സെക്സ് സിംബലായി ഇവര്‍ പെട്ടെന്ന് മാറി. പക്ഷേ ചില ഫ്ലോപ്പ് സിനിമകളും സീരിയലുകളിലും അഭിനയിച്ചതോടെ ഇവരുടെ അവസ്ഥ മാറി. പിന്നെ പൊടിപോലും കണ്ടിട്ടില്ല.

മീനാക്ഷി ശേഷാദ്രി
ഏറ്റവും ചെറിയ പ്രായത്തില്‍ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് മീനാക്ഷി ശേഷാദ്രി. ഹീറോ, ഷഹന്‍ഷാ, ദാമിനി, ഘട്ടക്ക് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മീനാക്ഷി പിന്നീട് ബോളിവുഡില്‍ നിന്ന് തന്നെ അപ്രത്യക്ഷയായി.

ആയിഷ ഝുല്‍ക്ക
ബോളിവുഡിലെ സൂപ്പര്‍ സുന്ദരിയായിരുന്നു ആയിഷ. ജോ ജീത്ത വൊബീ സിക്കന്ദര്‍ തുടങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളിലെ നായിക, എന്നാല്‍ കണ്‍സ്ട്രക്ഷന്‍ ഭീമന് സമീര്‍ വാഷിയെ വിവാഹം ചെയ്തതോടെ ഇവര്‍ സിനിമയില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷയാവുകയായിരുന്നു.

സോമി അലി
1990 കളുടെ തുടക്കത്തിലാണ് സോമി അലി ശ്രദ്ധേയയായത്. ഒമ്പത് സിനിമകളിലാണ് ഇവര്‍ അഭിനയിച്ചിട്ടുള്ളത്. പക്ഷേ സല്മാന് ഖാനുമായുള്ള അടുപ്പമാണ് ഇവരെ ഏറെ പ്രശസ്തയാക്കിയത്. പക്ഷേ സല്‍മാനുമായുള്ള പ്രണയം തകര്‍ന്നതോടെ ഇവര്‍ ഫ്ലോറിഡയിലേക്ക് പോയി. പിന്നീട് ഇന്ത്യയിലേക്കും ഇന്ത്യന്‍ സിനിമയിലേക്കും തിരിച്ച് വന്നില്ല.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications