പത്ത് ലോകോത്തര സുന്ദരികള്‍... പാകിസ്താനിലെ 'ടൈംസിന്റെ' കണ്ടെത്തല്‍!!!
സ്ത്രീ സൗന്ദര്യമാണ് ഇന്ന് ലോകത്ത് ഏറ്റവും അധികം ആഘോഷിയ്ക്കപ്പെടുന്നത്. വിശ്വസുന്ദരിയും ലോക സുന്ദരിയും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കിട്ടുന്ന കവറേജ് ഒന്നും മിസ്റ്റര്‍ യൂണിവേഴ്‌സിനെ തിരഞ്ഞെടുക്കുമ്പോള്‍ കിട്ടാറില്ല.
2015 വര്‍ഷത്തെ ലോകത്തെ ഏറ്റവും സുന്ദരികളായ പത്ത് സ്ത്രീകളെ തിരഞ്ഞെടുത്തിരിയ്ക്കുകയാണ് പാകിസ്താനിലെ ടൈംസ് ഓഫ് ഇന്ത്യ. അതില്‍ രണ്ട് ഇന്ത്യക്കാരികളും ഉണ്ട് എന്നതാണ് സത്യം. എന്നാല്‍ ഒറ്റ പാകിസ്താനി സുന്ദരി പോലും ഇല്ല!!!

ഷൈലീന്‍ വൂഡ്‌ലി
കാലിഫോര്‍ണിയയില്‍ ജനിച്ച ഹോളിവുഡ് താരറാണിയായ ഷൈലീന്‍ വൂഡ്‌ലിയാണ് ടൈംസ് ഓപ് പാകിസ്താന്റെ കണ്ണിലെ ഏറ്റവും സുന്ദരി.

ജെന്നിഫര്‍ ലോപസ്
പ്രായം കൂടി വരികയാണെങ്കിലും ജെന്നിഫര്‍ ലോപ്പസിന്റെ സൗന്ദര്യവും കൂടിക്കൊണ്ടിരിയ്ക്കുകയാണ്. പ്രായം 46 കവിഞ്ഞിരിയ്ക്കുന്നു.

ഇന്ത്യക്കാരി ദീപിക
ഇന്ത്യക്കാരിയായ ദീപിക പദുക്കോണ്‍ ആണ് ടൈംസ് ഓഫ്ക പാകിസ്താന്റെ സുന്ദരിപ്പട്ടികയിലെ മൂന്നാം സ്ഥാനക്കാരി. ജനിച്ചത് കോപന്‍ഗേഹനിലാണെങ്കിലും ദീപിക ഇന്ത്യക്കാരി തന്നെ.

കാന്‍ഡിസ് സ്വനെപോയെല്‍
ദക്ഷിണാഫ്രിക്കന്‍ പരസ്യ മോഡല്‍ ആണ് കാന്‍ഡിസ്. നാം ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതയല്ലെങ്കിലും സുന്ദരി തന്നെ. ലോകത്ത് ഏറ്റവും അധികം സമ്പാദിയ്ക്കുന്ന മോഡലുകളുടെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തിയ കക്ഷിയാണ്.

എമ്മ വാട്‌സണ്‍
ഹോളിവുഡ് നടിയായ എമ്മ വാട്‌സണ്‍ ആണ് ടൈംസ് ഓഫ് പാകിസ്താന്റെ ലോക സുന്ദരികളില്‍ അഞ്ചാം സ്ഥാനം നേടിയത്.

ഗാല്‍ ഗാദോത്ത്
ഇസ്രായേല്‍ നടിയും മോഡലും ആണ് ഗാല്‍ ഗാദോത്ത്. 2004 ലെ മിസ് ഇസ്രായേല്‍ ആയിരുന്നു ഇവര്‍. രണ്ട് വര്‍ഷം ഇസ്രായേല്‍ സൈന്യത്തിലും ജോലി ചെയ്തിട്ടുണ്ട്.

ടെയ്‌ലര്‍ സ്വിഫ്റ്റ്
ഗായികയും ഗാനമെഴുത്തുകാരിയും ആണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമി അവാര്‍ഡ് ജേതാവാണ് ടെയ്‌ലര്‍.

കേറ്റ് അപ്ടണ്‍
അമേരിയ്ക്കക്കാരിയാണ് കേറ്റ് അപ്ടണ്‍. കാതറിന്‍ എലിസബത്ത് എന്നാണ് ശരിയ്ക്കുമുള്ള പേര്. നടിയും മോഡലും ആണ്. സ്വിം സ്യൂട്ട് മോഡലിലാണ് പേര്.

വീണ്ടും ഇന്ത്യക്കാരി
ദീപിക പദുക്കോണിന് ശേഷം ഒരു ഇന്ത്യക്കാരി കൂടിയുണ്ട് ഈ പട്ടികയില്‍ അത് പ്രിയങ്ക ചോപ്രയാണ്.

ഷാക്കിറ
ആ ലോകകപ്പ് ഗാനം ഓര്‍മയില്ലേ... വക്കാ വക്കാ... അത് പാടിയ ഷാക്കിറയും ടൈംസ് ഓഫ് പാകിസ്താന്റെ സുന്ദരിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications
