Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗപ്പി കണ്ട് പൈസ പോയ ആരാധകന് നായകന്‍ ടൊവിനോയുടെ സൂപ്പര്‍ മറുപടി...

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന നടന്മാര്‍ മലയാളത്തില്‍ കുറവല്ല. മമ്മൂട്ടിയെപ്പോലുള്ള മെഗാതാരങ്ങള്‍ സിനിമയുടെ ടീസറും മറ്റും ഷെയര്‍ ചെയ്യാനാണ് സോഷ്യല്‍ മീഡിയ കൂടുതലായി ഉപയോഗിക്കുന്നത്. ജയസൂര്യയെപ്പോലുളള നടന്മാരും ആഷിഖ് അബുവിനെപ്പോലുള്ള സംവിധായകരും ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ജയസൂര്യയുടെ സു സു സുധി വാത്മീകം പോലുള്ള സിനിമകള്‍ ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചയും ആയിരുന്നു.

14 വയസ്സുള്ള കുട്ടിയെ ചുറ്റിപ്പറ്റി കഥ പറയുന്ന ഗപ്പി എന്ന പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. ടോവിനൊ തോമസ് നായകനായി എത്തുന്ന ചിത്രത്തില്‍ കുട്ടിയുടെ വേഷത്തിലെത്തുന്നത് മാസ്റ്റര്‍ ചേതന്‍ ആണ്. സമീര്‍ താഹിറിന്റെയും രാജേഷ് പിള്ളയുടെയും അസിസ്റ്റന്റ് ആയിരുന്ന ജോണ്‍ പോള്‍ ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്ത ഗപ്പിക്ക് വലിയ സ്വീകരണമാണ് നവമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

tovino-thomas-01

ഗപ്പി കണ്ട് പ്രോത്സാഹനം നല്‍കിയവരോടും അതിനെപ്പറ്റി നല്ലത് പറഞ്ഞവരോടും നന്ദി അറിയിച്ച് ടൊവിനോ തോമസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കണ്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു, കാണാത്തവര്‍ ഒന്ന് കണ്ടുനോക്കൂ - ഇതായിരുന്നു പോസ്റ്റ്. ഉടനേ തന്നെ പൈസ പോയി എന്ന കമന്റുമായി ഒരാള്‍ എത്തി. എത്ര പൈസ പോയി, പറഞ്ഞോളൂ, ബാക്ക് അക്കൗണ്ട് ഡീറ്റയില്‍സ് തരൂ, ഞാന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു തരാം - ഇങ്ങനെ ഒരു മറുപടിയിലൂടെ ടൊവിനോ കമന്റിട്ടയാളെ പ്ലിങിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+