സോഷ്യല്‍ മീഡിയ ചാലഞ്ചുകളുടെ പിന്നാമ്പുറം ഇങ്ങനെ!!!
ദില്ലി: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാക്കാലത്തും ട്രെന്‍ഡുകളുടെ ഉറവിടങ്ങളാണ്. യുവാക്കള്‍ക്കിടയില്‍ എന്തും ട്രെന്‍ഡാവുന്ന കാലത്താണ് ഐസ് ബക്കറ്റ് ചാലഞ്ചും ബ്ലാക്ക് ആന്‍ഡ് ഫോട്ടോ ചലഞ്ചും വരുന്നത്. ഓണ്‍ലൈനില്‍ സുഹൃത്തുക്കളുമായുള്ള ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ ഇത്തരം ചാലഞ്ചുകള്‍ സഹായിക്കുന്നുവെന്നാണ് ടെക് വിദഗ്ദരുടെ പക്ഷം.
സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതെന്നും തമാശയ്ക്ക് പരീക്ഷക്കുന്നവര്‍ക്കിടയിലാണ് ഇത്തരം ചലഞ്ചുകള്‍ വൈറലാവുന്നത്. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ച് സുഹൃത്തുക്കളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിന് പ്രേരിപ്പിച്ചു.

ചാലഞ്ച് ഏറ്റെടുക്കാം
സുഹൃത്തുക്കളെ ബ്ലാക്ക് ആന്‍ഡ് ഫോട്ടോകള്‍ വെല്ലുവിളിച്ചുകൊണ്ടുള്ളബ്ലാക്ക് ആന്‍ഡ് വൈറ്റ് ചാലഞ്ച് സോഷ്യല്‍ മീഡിയയില്‍ ഹരമായിക്കഴിഞ്ഞു.

ഇന്‍ബോക്‌സിലും
ഫെയ്‌സ് ബുക്കില്‍ ഇന്‍ബോക്‌സിലെത്തിയോ പരസ്യമായോ സുഹൃത്തുക്കളെ ചാലഞ്ച് ചെയ്യുന്നത് പഴയ ബ്ലാക്ക് ആന്‍ഡ് ഫോട്ടോകളുടെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ്.

ട്രീ ചാലഞ്ച്
പൊതുസ്ഥലങ്ങള്‍ സംരക്ഷിച്ച് മരങ്ങള്‍ നട്ടുപിടിപടിക്കുന്നതിനായി സിനിമാതാരം മമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ചാലഞ്ച് ചെയ്തതാണ് ട്രീ ചാലഞ്ചിന്റെ തുടക്കം.

ഐസ് ബക്കറ്റ് ചാലഞ്ച്
തലച്ചോറിനെ ബാധിക്കുന്ന ഒരസുഖത്തിനുള്ള ചികിത്സയെന്ന പേരില്‍ പ്രചരിച്ച ഐസ് ബക്കറ്റ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.

ഫേസ്ബുക്കില്‍ മഴവില്ല്
ലോകത്തുള്ള ഭിന്ന ലിംഗക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മഴവില്ലാക്കിയത് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിരുന്നു.

പ്രിസ്മ ഫോട്ടോ എഡിറ്റിംഗ് ആപ്പ്
ഐഫോണ്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച പ്രിസ്മ എന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പ് വൈറലായത് ഫേസ്ബുക്കില്‍ പ്രചരിച്ചതോടെയായിരുന്നു.


Click it and Unblock the Notifications