കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർ

  • By Desk
Google Oneindia Malayalam News

ത്രിപുരയില്‍ തോറ്റമ്പുമെന്ന് സിപിഎമ്മുകാര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കണ്ടപ്പോള്‍ ചിരിച്ച് തള്ളുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കണ്ണ് തള്ളുന്ന അവസ്ഥയായിപ്പോയി എന്ന് മാത്രം.

ഒടുവില്‍ ഇപ്പോള്‍ കേരളത്തില്‍ മാത്രം ഭരണമുള്ള പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്ന് പേര വരെ മാറ്റിക്കൊടുത്തിട്ടുണ്ട് ട്രോളന്‍മാര്‍.

ട്രോള്‍ എന്ന് പറയുമ്പോള്‍ സിപിഎമ്മുകാര്‍ക്ക് മാത്രം ഉള്ളതാണെന്ന് വിചാരിക്കണ്ട്. ഒറ്റ സീറ്റ് പോലും കിട്ടാതെ തകര്‍ന്ന് തരിപ്പണമായിത്തീര്‍ന്ന കോണ്‍ഗ്രസ്സിനും ഉണ്ട് കിടിലന്‍ ട്രോളുകള്‍!!!

അതെന്തായാലും വേണ്ട

അതെന്തായാലും വേണ്ട

ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തോല്‍ക്കാനുള്ള കാരണം ജനങ്ങള്‍ക്കുള്ള എതിര്‍പ്പാണത്രെ... അതുകൊണ്ട് അടുത്ത തവണ കേരളം താന്‍ ഭരിക്കാം എന്നാണത്രെ സുരേന്ദ്രന്‍ പറയുന്നത്. എന്തായാലും അത് വേണ്ടെന്ന്!

അണ്ടിക്കമ്പനി തിരഞ്ഞെടുപ്പ്

അണ്ടിക്കമ്പനി തിരഞ്ഞെടുപ്പ്

ഈ സൈബര്‍ സഖാക്കളുടെ ഒരു കാര്യമേ... ത്രിപുരയില്‍ കൂടി തോറ്റ കാര്യം പറഞ്ഞ് വിഷമിച്ചിരിക്കുമ്പോള്‍ ആണ് അണ്ടിക്കമ്പനി തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പിച്ച കഥയുമായി വരുന്നത്.

കഷ്ടം തന്നെ

കഷ്ടം തന്നെ

ഇപ്പോള്‍ ശരാശരി കമ്യൂണിസ്റ്റ് അനുഭാവിയുടെ അവസ്ഥ ഇങ്ങനെ ആണത്രെ. ത്രിപുരയായിരുന്നു ആകെയുള്ള പ്രതീക്ഷ. അതും കൂടി പോയാല്‍ പിന്നെ വിഷമം വരാതിരിക്കുമോ!

കേരള പാര്‍ട്ടി

കേരള പാര്‍ട്ടി

പറഞ്ഞ് പറഞ്ഞ് ഇപ്പോള്‍ സിപിഎം കേരള പാര്‍ട്ടിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ദില്ലിയിലെ ആ കേന്ദ്ര കമ്മിറ്റി ഓഫീസ് ഇങ്ങ് തിരുവനന്തപുരത്തേക്ക് മാറ്റിയാല്‍ വിമാനക്കൂലിയെങ്കിലും ലാഭിക്കാം!

മലപ്പുറം പിടിച്ചില്ലേ...

മലപ്പുറം പിടിച്ചില്ലേ...

ത്രിപുര പോയാല്‍ എന്താ... മലപ്പുറം പിടിച്ചില്ലേ എന്നാണത്രെ ഇപ്പോള്‍ സൈബര്‍ സഖാക്കള്‍ പറയുന്നത്. മലപ്പുറം എപ്പോള്‍ പിടിച്ചു എന്ന് കൂടി വ്യക്തമാക്കും എന്ന് പ്രതീക്ഷിക്കാം!

കോണ്‍ഗ്രസ്സും കൂടി വേണം

കോണ്‍ഗ്രസ്സും കൂടി വേണം

ഫാസിസത്തെ തോല്‍പിക്കാന്‍ വോട്ട് ചെയ്യണം എന്ന് പറഞ്ഞ പാര്‍ട്ടിയാണ്. നാല് ടേം ഭരിച്ച ത്രിപുരയില്‍ തകര്‍ന്ന് തരിപ്പണമായി. ഇനിയിപ്പോള്‍ കോണ്‍ഗ്രസ്സ് ഇല്ലാത്തതിന്റെ പ്രശ്‌നം ആകും അല്ലേ...

പാര്‍ട്ടി ഓഫീസ് പണിയണം

പാര്‍ട്ടി ഓഫീസ് പണിയണം

സത്യത്തില്‍ ഇതാണെന്ന് തോന്നുന്നു ത്രിപുരയില്‍ ബിജെപിയുടെ അവസ്ഥ. ആദ്യമായിട്ടാണല്ല അവര്‍ ത്രിപുരയില്‍ അക്കൗണ്ട് തുറക്കുന്നത്. അത് ഒടുക്കത്തെ അക്കൗണ്ട് തന്നെ ആയിപ്പോയി!

ഇനി കളിമാറും

ഇനി കളിമാറും

ഇനി മുതല്‍ ത്രിപുരയില്‍ ആര് മരിച്ചാലും അത് വലിയ വിഷയം ആകും. ബിജെപി ആണല്ലോ ഭരിക്കുന്നത്. അപ്പോള്‍ പിന്നെ അത് വച്ച് തന്നെ കളിക്കേണ്ടിവരുമെന്ന്!

റെയില്‍വേ

റെയില്‍വേ

കുറച്ച് കാലം കൂടി കഴിഞ്ഞാല്‍ ചിലപ്പോള്‍ സിപിഎമ്മിന്റെ അവസ്ഥ ഇതാകും എന്നാണ് പരിഹാസം. റെയില്‍വേയ്ക്ക് വേണ്ട ചെങ്കൊടി പാര്‍ട്ടി ഓഫീസില്‍ നിന്ന് കൊടുക്കുമോ ആവോ!

ഇങ്ങനല്ല...

ഇങ്ങനല്ല...

എക്‌സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ പോലും ഇങ്ങനെ സംശയിച്ചിട്ടില്ല. ഇപ്പോള്‍ സിപിഎമ്മുകാര്‍ പറയുന്നത് അവരുടെ ത്രിപുര ഇങ്ങനെ അല്ല എന്നാണത്രെ!

വേറെ ശാഖയില്ല!!!

വേറെ ശാഖയില്ല!!!

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്ന് പേരുമാറ്റിയാലും ഇനി കുഴപ്പമില്ലെന്ന്.... ഇന്ത്യയില്‍ മറ്റെവിടേയും ശാഖകളില്ലാത്ത പ്രസ്ഥാനം!

കോൺഗ്രസ്സിനായി തിരച്ചില്‍!!

കോൺഗ്രസ്സിനായി തിരച്ചില്‍!!

സംഗതി സിപിഎമ്മിനെ ഇങ്ങനെ ട്രോളുന്നുണ്ടെങ്കിലും ത്രിപുരയില്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ എന്താണെന്ന് കൂടി ഒന്ന് ഓര്‍ക്കണം. അവിടെ കോണ്‍ഗ്രസ്സുകാര്‍ക്ക് വേണ്ടി വലിയ തിരച്ചില്‍ തന്നെ നടക്കുകയാണത്രെ!

എങ്ങനെ ജയിച്ചു....

എങ്ങനെ ജയിച്ചു....

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 36 ശതമാനം വോട്ടുണ്ടായിരുന്നു ത്രിപുരയില്‍. ഇത്തവണ അത് 1.7 ശതമാനം ആയി കുറഞ്ഞിട്ടുണ്ട്. അപ്പോള്‍ ബിജെപി ജയിച്ചത് എങ്ങനെ ആണെന്ന് മനസ്സിലായല്ലോ അല്ലേ...

ന്യായീകരണം വേണം

ന്യായീകരണം വേണം

എന്തായാലും ചെങ്കോട്ട തകര്‍ന്നുകഴിഞ്ഞു. ഇനിയിപ്പോള്‍ ന്യായീകരണം മസ്റ്റ് ആണ്. സാക്ഷരതയില്ലെന്ന് പറഞ്ഞാല്‍ ശരിയാവില്ല, വോട്ടിങ് മെഷീന്‍ തിരിമറിയായിരിക്കും ബെസ്റ്റ്!

ബിജെപിയോടാണ്

ബിജെപിയോടാണ്

കോണ്‍ഗ്രസ്സ് മുക്ത ഭാരതം ആണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാലും കോണ്‍ഗ്രസ്സിന്റെ സ്‌നേഹം ബിജെപിയോട് തന്നെ... ത്രിപുരയിലെ കണക്ക് കണ്ടാല്‍ മനസ്സിലാകും!

തുടര്‍ച്ചയായി ഭരണം കിട്ടിയാല്‍

തുടര്‍ച്ചയായി ഭരണം കിട്ടിയാല്‍

ബിജെപിക്കാരുടെ ആഗ്രഹം കേരളത്തില്‍ കൂടി ബിജെപിയെ ഇല്ലാതാക്കുക എന്നതാണല്ലോ... തുടര്‍ച്ചയായി ഭരണം കൊടുത്താല്‍ മതിയത്രെ, ത്രിപുരയിലും ബംഗാളിലും ഇല്ലാതായതുപോലെ കേരളത്തിലും ഇല്ലാതായിക്കോളും!

മറ്റുള്ളവര്‍...

മറ്റുള്ളവര്‍...

ത്രിപുരയില്‍ 'മറ്റുള്ളവര്‍' ഒന്ന് ആഞ്ഞ് പിടിച്ചിരുന്നെങ്കില്‍ രണ്ട് സീറ്റെങ്കിലും കിട്ടുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ കാര്യമാണ് കഷ്ടം... അതുപോലും ഇല്ല!

ആദ്യത്തേയും അവസാനത്തേയും

ആദ്യത്തേയും അവസാനത്തേയും

ലോകത്തിലെ തന്നെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് ആയിരുന്നു- ഇഎംഎസ് നമ്പൂതിരിപ്പാട്. ഇനിയിപ്പോള്‍ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും കേരളത്തില്‍ നിന്ന് തന്നെ ആകുമോ എന്നാണ് സംശയം!

പൊട്ടുന്നത് നിര്‍ത്താന്‍ പറ്റുമോ

പൊട്ടുന്നത് നിര്‍ത്താന്‍ പറ്റുമോ

ആദ്യം ബംഗാളില്‍ പിന്നെ ഇപ്പോള്‍ ത്രിപുരയില്‍.... സിപിഎം ഇങ്ങനെ പൊട്ടിക്കൊണ്ടിരിക്കുകയാണല്ലോ... അത് നിര്‍ത്താന്‍ പറ്റുമോ എന്നാണ് ചോദ്യം. കേരളത്തില്‍ കൂടി പൊട്ടിയാല്‍ നിര്‍ത്താമെന്ന്!

ദില്ലിയിലെ ഓഫീസ് കൊടുക്കുന്നുണ്ടോ...

ദില്ലിയിലെ ഓഫീസ് കൊടുക്കുന്നുണ്ടോ...

ദേശീയ പാര്‍ട്ടി സ്ഥാനം നിലനില്‍ക്കുന്നതുകൊണ്ട് ദില്ലിയിലെ ഓഫീസ് കൊടുക്കുന്നുണ്ടാവില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ അതും ചെയ്യേണ്ടി വന്നേനെ!

നൈസ് ആയിട്ട് തേച്ചു

നൈസ് ആയിട്ട് തേച്ചു

കഴിഞ്ഞ തവണ ബിജെപിയ്ക്ക് 1.7 ശതമാനം വോട്ടായിരുന്നു ത്രിപുരയില്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്സിന് 36.87 ശതമാനവും. ഇത്തവണ അത് 44.7 ശതമാനവും 1.9 ശതമാനവും ആക്കി മാറ്റിയിട്ടുണ്ട്. ഇതില്‍കൂടുതല്‍ എന്ത് തേപ്പ് ആണ് ആവശ്യം!

ത്രിപുരയെ പറ്റി

ത്രിപുരയെ പറ്റി

മുമ്പൊക്കെ പോളണ്ടിനെ പറ്റി എന്തെങ്കിലും മിണ്ടിയാല്‍ ആയിരുന്നു കുഴപ്പം. ഇനിമുതല്‍ ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത് എന്നായിരിക്കും സിപിഎമ്മുകാര്‍ പറയുക!

ഒരേയൊരു കമ്യൂണിസ്റ്റ് മുഖ്യന്‍

ഒരേയൊരു കമ്യൂണിസ്റ്റ് മുഖ്യന്‍

ത്രിപുരയില്‍ സിപിഎം തോറ്റതോടെ പിണറായി വിജയന്‍ അദ്ദേഹം പോലും അറിയാതെ ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി മാറിക്കഴിഞ്ഞിരിക്കുന്നു... അത് സത്യവും ആണ്!

ഇനിയിപ്പോള്‍...

ഇനിയിപ്പോള്‍...

ബിജെപിയെ നേരിടാന്‍ ആരുടേയും സഹായം വേണ്ടെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞിരുന്നത്. കുറച്ച് കഴിഞ്ഞപ്പോള്‍ ബംഗാള്‍ ഘടകം അത് മാറ്റിപ്പറഞ്ഞു, ഇപ്പോള്‍ ത്രിപുര ഘടകവും. ഇനി ഇപ്പോള്‍ ബാക്കിയുള്ളത് കേരളം മാത്രമാണ്!

ഇനി കേരളത്തിലും

ഇനി കേരളത്തിലും

എന്തായാലും ത്രിപുര പിടിക്കാന്‍ ബിജെപിക്ക് സഹായകമായത് കോണ്‍ഗ്രസ്സ് തന്നെയാണ്. ഇടിഞ്ഞിടിഞ്ഞ് ഇല്ലാതായെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പിന് മുമ്പ് ഏഴ് എംഎല്‍എമാര്‍ മറുകണ്ടം ചാടുകയും ചെയ്തല്ലോ... ഇനി കേരളത്തിലും ഇങ്ങനെയെങ്ങാനും....

സിനിമയില്‍ കാണിക്കാം

സിനിമയില്‍ കാണിക്കാം

ഇങ്ങനെയാണ് കാര്യങ്ങള്‍ പോകുന്നത് എങ്കില്‍ മൂന്ന് കൊല്ലം കഴിഞ്ഞ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സിപിഎമ്മിന്റെ അവസ്ഥ ഇതുപോലെ ആകുമത്രെ... അപ്പോള്‍ പിന്നെ വല്ല സിനിമയും കാണിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കേണ്ടി വരും, ഇങ്ങനെ ഒരു പാര്‍ട്ടി ഇവിടെ ഉണ്ടായിരുന്നുവെന്ന്!

ഒരു കഥ പറഞ്ഞാലോ...

ഒരു കഥ പറഞ്ഞാലോ...

കമ്യൂണിസ്റ്റുകാര്‍ ഉള്ളിടത്ത് ബിജെപി വളരില്ല എന്നായിരുന്നു സിപിഎമ്മുകാര്‍ പറഞ്ഞിരുന്നത്. പക്ഷേ, 25 കൊല്ലം ഭരിച്ച ത്രിപുര വരെ പോയി... ഇനി ആ കഥ വീണ്ടും പറയണോ!

അവിടെയുണ്ട്.... പിന്നെ ഇവിടേയും

അവിടെയുണ്ട്.... പിന്നെ ഇവിടേയും

സത്യത്തില്‍ ഇനി സിപിഎം എവിടെയൊക്കെയാണ് ഉള്ളത്....? കേരളത്തിലുണ്ട്, പിന്നെ അണ്ടിയാപ്പീസിലുണ്ട്, പിന്നെ അണ്ടിയാപ്പീസിലുണ്ട്, കേരളത്തിലുണ്ട്!

'അറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ...' ഈ വാദവും കൊണ്ട് സിപിഎമ്മുകാര്‍ വരണ്ട; ത്രിപുരയിലെ കഥ ഇങ്ങനെയാണ്'അറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ...' ഈ വാദവും കൊണ്ട് സിപിഎമ്മുകാര്‍ വരണ്ട; ത്രിപുരയിലെ കഥ ഇങ്ങനെയാണ്

ഒമർ ലുലുവിനെ പൊളിച്ചടുക്കി അഭിലാഷ് മോഹൻ... കുരുപൊട്ടി തെറിവിളിയുമായി എഫ്‌സിസിക്കാർ; ട്രോളിക്കൊന്നു!ഒമർ ലുലുവിനെ പൊളിച്ചടുക്കി അഭിലാഷ് മോഹൻ... കുരുപൊട്ടി തെറിവിളിയുമായി എഫ്‌സിസിക്കാർ; ട്രോളിക്കൊന്നു!

ഇരട്ടച്ചങ്കനല്ല, തീപാറുന്ന നോട്ടമില്ല, ധാർഷ്ട്യമില്ല... കൈയ്യിൽ പണവും ഇല്ല; അറിയണം ഈ കമ്യൂണിസ്റ്റിനെഇരട്ടച്ചങ്കനല്ല, തീപാറുന്ന നോട്ടമില്ല, ധാർഷ്ട്യമില്ല... കൈയ്യിൽ പണവും ഇല്ല; അറിയണം ഈ കമ്യൂണിസ്റ്റിനെ

English summary
Tripura Election Results: Social Media mock CPM and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X