യൂത്ത് ലീഗുകാര്‍ക്ക് കല്യാണപ്പെണ്ണ് 'പൂമ്പാറ്റ'... ട്രോളി ട്രോളി കൊന്നു!!!!
പത്രത്തില്‍ പ്രസിദ്ധീകരിച്ച് വന്ന ഒരു വിവാഹ ആശംസ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയയിലെ പ്രധാന ട്രോള്‍ ഇര! കല്യാണം കഴിക്കാന്‍ പോകുന്ന ചെറുപ്പക്കരാന്റെ ചിത്രം ആശംസയില്‍ ഉണ്ട്. പക്ഷേ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു പൂമ്പാറ്റ!!!
സംഗതി വേറൊന്നും അല്ല. സ്ത്രീകളുടെ മുഖം അന്യ പുരുഷന്‍മാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് ഇസ്ലാം മതത്തിലെ ചിലര്‍ വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുന്നവരാണ് ആശംസ അര്‍പ്പിച്ചത്. പക്ഷേ ആരാണ് അവര്‍?
മറ്റാരുമല്ല... മുസ്ലീം ലീഗിന്റെ യുവജന വിഭാഗം... മുസ്ലീം യൂത്ത് ലീഗ്. വലിയ പുരോഗമനക്കാരാണെന്നാണ് യൂത്ത് ലീഗുകാരുടെ അവകാശവാദമൊക്കെ. പക്ഷേ പെണ്‍കുട്ടിയുടെ ചിത്രത്തിന് പകരം പൂമ്പാറ്റയെ വയ്ക്കും. ഇത് കണ്ടാല്‍ പിന്നെ സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ വെറുതേയിരിക്കുമോ... ഇതാ പൊങ്കാല കാണൂ...!!!(ആരുടെ ചിത്രം കൊടുക്കണം, ആരുടേത് കൊടുക്കേണ്ട എന്നത് തീരുമാനിക്കാൻ ആ പരസ്യം കൊടുത്തവര്‍ക്കും അതിന്‍റെ ഉത്തരവാദപ്പെട്ടവര്‍ക്കും അവകാശമുണ്ട്. അത് ചോദ്യം ചെയ്യുന്നതല്ല ഈ റിപ്പോര്‍ട്ട്)

ബോട്ടണി റെക്കോര്‍ഡോ?
മുസ്ലീം മാട്രിമോണിയല്‍ ഡയറി ആയിരുന്നത്രെ... എത്രയെത്ര ചിത്രശലഭങ്ങള്‍!!! ബോട്ടണി റെക്കോര്‍ഡ് ബുക്ക് ആണെന്നാണത്രെ ചിലര്‍ കരുതിയത്!

കാണ്മാനില്ല
കാണാതായാല്‍ പത്രത്തില്‍ പരസ്യം കൊടുക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു മുമ്പ്. അന്നൊക്കെ ഇങ്ങനെ ആണോ ആവോ പരസ്യം കൊടുത്തിരുന്നത്.

വനിത റാലി
മുസ്ലീം ലീഗിന്റെ വനിത പ്രവര്‍ത്തകരുടെ റാലി ഇനിയിപ്പോള്‍ ഇങ്ങനെയെങ്ങാനും ആകുമോ പത്രത്തില്‍ പ്രസിദ്ധീകരിയ്ക്കുക?

ഹഹഹഹ
കല്യാണം കഴിഞ്ഞു. അതിന് ശേഷം ആല്‍ബവും വീഡിയോയും ഒക്കെ ഇറക്കണ്ടേ... ഇങ്ങനെ ആയിരിക്കുമോ ആവോ ഔട്ട് ഡോര്‍ ഷൂട്ടിങ്!!!

പൂമ്പാറ്റ മയം
കല്യാണ ആല്‍ബത്തില്‍ നോക്കിയപ്പോള്‍ അതാ മണവാട്ടിയും കൂട്ടുകാരും.... ഛേയ്... അത് പൂമ്പാറ്റകളൊന്നും അല്ല.

ഇങ്ങനേം
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ഇത്തരത്തിലുള്ള വിവാഹ ആശംസകളും കാണേണ്ടിവരുമോ എന്നാണ് ചിലരുടെ സംശയം.

ജിന്നോ
പണ്ട് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എടുത്ത ഫോട്ടോയില്‍ പൂവായിരുന്നിരിക്കണം. ഇപ്പോ കല്യാണ പ്രായമായപ്പോള്‍ പൂമ്പാറ്റയായതാകും!!!

സെലക്ട് ചെയ്യാം
ബ്രോക്കര്‍മാര്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ ആണത്രെ പറയുന്നത്. മഞ്ഞ് ചിറകുള്ള പൂമ്പാറ്റ, ചുവപ്പ് ചിറകുള്ള പൂമ്പാറ്റ്, പിന്നെ കറുത്ത തുണി പോലത്തെ ചിറകുള്ള പൂമ്പാറ്റയും ഉണ്ടത്രെ!!!

പ്രൊഫൈല്‍ പിക്
ഫേസ്ബുക്കിലെ പ്രൊഫൈല്‍ പിക് പോലും പറഞ്ഞാല്‍ അപ്പോ എടുത്ത് കടലില്‍ കളയും. വേണമെങ്കില്‍ പൂമ്പാറ്റയെ ഇടാമല്ലോ!!

പൂമ്പാറ്റയുമായിട്ടോ?
ആരെങ്കിലും പൂമ്പാറ്റയെ ഒക്കെ കല്യാണം കഴിയ്ക്കുമോ എന്ന് ചില നിഷ്‌കളങ്കന്‍മാര്‍ സംശയിച്ചിരുന്നത്രെ!!

വരനെ കിട്ടാന്‍
ഇതാണ് മറ്റൊരു ട്രോള്‍. പെണ്‍കുട്ടിയുടെ ചിത്രമില്ല, പൂമ്പാറ്റച്ചിത്രമുണ്ട്. ദീനീബോധമുള്ള ലീഗുകാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി!!!

ഇനിയിപ്പോ
ഇനിയിപ്പോ പൂമ്പാറ്റയെ തേടി നടക്കേണ്ടിവരുമല്ലോ എന്നാണ് സംശയം. എല്ലാ ഫോട്ടോയ്കും ഒരേ പൂമ്പാറ്റയെ തന്നെ വയ്ക്കാ പറ്റുമോ!!!

ക്യാമറാമാന്‍
പൂമ്പാറ്റ കല്യാണപ്പെണ്ണായ കല്യാണത്തിന്റെ ഫോട്ടോഗ്രാഫറുടെ അവസ്ഥ. പാറിപ്പോകുന്നതിനിടയ്ക്ക് എങ്ങനെ എടുക്കാനാണാവോ?


Click it and Unblock the Notifications
