Get Updates
Get notified of breaking news, exclusive insights, and must-see stories!

എവിടെ മലപ്പുറത്തേയും അബ്ദുറബ്ബിനേയും ട്രോളിയവര്‍? സോഷ്യൽ മീഡിയയിൽ നിറയെ എസ്എസ്എൽസി ട്രോളുകള്‍

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവന്നു. കഴിഞ്ഞ വര്‍ഷത്തേക്കാളും വിജയശതമാനത്തില്‍ വന്‍ വര്‍ധനവ് ആണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 95.98 ആയിരുന്നു വിജയശതമാനമെങ്കില്‍ ഇത്തവണ അത് 97.84 ആയിട്ട് ഉയര്‍ന്നു. ഫലം എന്ത് തന്നെ ആയാലും പുറത്തുവന്ന സ്ഥിതിക്ക് ഒരു ട്രോള്‍ അത് നിര്‍ബന്ധാ എന്ന മട്ടാണ് ട്രോളന്‍മാര്‍ക്ക്. പിള്ളേര് മാര്‍ക്ക് വാങ്ങി കൂട്ടുന്നത് ആദ്യത്തെ സംഭവമൊന്നുമല്ലെങ്കിലും വാരിക്കോരി തന്നതാണെന്ന ലൈന്‍ തന്നെയാണ് ഇത്തവണേയും ട്രോളന്‍മാര്‍ക്കുള്ളത്.

നിരവധി ട്രോളുകളാണ് പരീക്ഷാ ഫലം സംബന്ധിച്ച് ട്രോളന്‍മാര്‍ പടച്ചുവിട്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഹൈലൈറ്റ് ഈ വര്‍ഷത്തെ വിജയശതമാനം തന്നെയാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് വിജയ ശതമാനം കൂടിയപ്പോള്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബിനെ പഴി പറഞ്ഞവര്‍ ഇന്നത്തെ വിജയശതമാന വര്‍ധനവില്‍ മൗനം പാലിക്കുന്നതെന്തേയെന്നാണ് ട്രോളന്‍മാര്‍ ചോദിക്കുന്നത്. അത് മാത്രമല്ല പിള്ളരേയും കുടുംബക്കാരേയും എന്തിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ പോക്കിനെ തന്നെ ട്രോളന്‍മാര്‍ വെറുതേ വിട്ടിട്ടില്ല.

ആരും ഒന്നും മിണ്ടാത്തതെന്തേ

ആരും ഒന്നും മിണ്ടാത്തതെന്തേ

അബ്ദുറബ്ബ് വിദ്യാസമന്ത്രിയായിരുന്നപ്പോള്‍ വിജയശതമാനത്തിലെ വര്‍ധനവിനെതിരെ വ്യാപക പരാതികളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. വിജയശതമാനം കൂട്ടാന്‍ പിള്ളേര്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കിയെന്നായിരുന്നു ആക്ഷേപം. എന്തായാലും ഇത്തവണത്തെ വിജയശതമാനവര്‍ധനവില്‍ ആരും ഒന്നും മിണ്ടിയിട്ടേ ഇല്ല. ഇതൊന്നും ആരും മറക്കില്ല രാമാ...

ഇതൊക്കെ ആരോട് പറയാന്‍

ഇതൊക്കെ ആരോട് പറയാന്‍

റഗുലറായി പരീക്ഷ എഴുതിയ 4,41,103 വിദ്യാർത്ഥികളിൽ 4,31,162 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയത്രേ. അതും ട്രോളന്‍മാര്‍ക്ക് സുഖിച്ചില്ല. വിജയശതമാനം 97.48 ശതമാനമാണെങ്കില്‍ ബാക്കി ശതമാനം പരീക്ഷയേ എഴുതിക്കാണില്ലെന്നാണ് ട്രോളന്‍മാരുടെ ലൈന്‍. ഇതൊക്കെ ആരോട് പറയാന്‍.

ശ്ശെ ഒന്നു ട്രോളെന്നേ

ശ്ശെ ഒന്നു ട്രോളെന്നേ

മഴ കൊള്ളാതിരിക്കാന്‍ സ്കൂള്‍ വരാന്തയില്‍ വരെ കയറി നിന്നവര്‍ ജയിച്ചെന്ന് പറഞ്ഞിരുന്നവരേയൊന്നും ഈ വഴിക്കേ ഇല്ലെന്നത് മറ്റൊരു രസം.

എ പ്ലസ് കാരേയും വെറുതേ വിടൂല

എ പ്ലസ് കാരേയും വെറുതേ വിടൂല

എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും ഇത്തവണ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എ പ്ലസ് എണ്ണം കൂടിയോ എന്നാല്‍ അത് മന്ത്രിമാരുടെ മാത്രം കഴിവാത്രേ.

ഭൂലോക തോല്‍വി

ഭൂലോക തോല്‍വി

ഇത്രയും വാരിക്കോരി മാര്‍ക്ക് തന്നിട്ടും ജയിക്കാത്തവന്‍മാര്‍ ഉണ്ടേല്‍ അവനൊക്കെ വന്‍ ദുരന്തമാണത്രേ. മേയ്ക്കപ്പിനും ഇല്ലേ പരിധിന്ന്!

സ്വൈരം തരില്ലല്ലോ

സ്വൈരം തരില്ലല്ലോ

ഇന്നലെ വരെ ചീങ്കണ്ണികള്‍ക്കിടയില്‍ കിടക്കുന്ന ഇരയെ പോലെ ആയിരുന്നിരിക്കും ഓരോ എസ്എസ്എല്‍സിക്കാരനും. ഫലം അറിയാന്‍ അവനുള്ളതിനേക്കാള്‍ ഊര്‍ജ്ജം കുടുംബക്കാര്‍ക്കായിരിക്കും. എന്തായാലും ഇന്നോടെ സ്വൈര്യം കിട്ടികാണും.

മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്

മകന്‍ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര്

സ്വന്തം മക്കളുടെ പരീക്ഷാ ഫലം അറിയുന്നതിനേക്കാളും ആന്തലായിരിക്കും അയല്‍വക്കത്തെ കുട്ടീടെ കാര്യം അറിയാന്‍. ഇനി സ്വന്തം കുട്ടിക്ക് എ പ്ലസേ ഇല്ലേങ്കിലും വേണ്ടില്ല അപ്പുറത്തെ കുട്ടിക്ക് കിട്ടിയാ അത് എങ്ങനെ സഹിക്കും എന്‍റെ പൊന്നോ...

മലപ്പുറത്തിന് ഫുള്‍ എ പ്ലസ്

മലപ്പുറത്തിന് ഫുള്‍ എ പ്ലസ്

സംസ്ഥാനത്ത് ഫുള്‍ എ പ്ലസ് നേടിയവരുടെ ​എണ്ണം ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. നുമ്മളെ ഉമ്മച്ചി കുട്ട്യോള് പഠിച്ചിട്ടെന്തിനാന്ന് ഒരു ലൈന്‍ മലപ്പുറത്തുകാര്‍ക്ക് ഉണ്ടോ?. ഉണ്ടായാലും ഇല്ലേലും ആസ് വെല്‍ ആസ് റീസണ്‍ ആസ് പോസിബിള്‍ ആയി പെണ്‍കുട്ട്യോളെ കെട്ടിച്ച് വിടുന്നതിനേയും ട്രോളന്‍ വെറുതേ വിട്ടിട്ടില്ല.

ഐടി വിജയം

ഐടി വിജയം

മറ്റേത് വിഷയത്തിലും അഞ്ചിന്‍റെ മാര്‍ക്ക് വാങ്ങാത്തവന്‍ ഐടിക്ക് വാങ്ങിക്കൂട്ടി മാര്‍ക്കാണ് ഹൈലൈറ്റ്. 24മണിക്കൂറും കമ്പ്യൂട്ടറില്‍ കുത്തുന്ന യുവ തലമുറയ്ക്ക് പിന്നെ വിജയം എങ്ങനെ കിട്ടാതിരിക്കാനാണെന്ന്. കാലം പോയ പോക്കേ.

ഇതൊക്കെ എന്ത്

ഇതൊക്കെ എന്ത്

എല്ലാത്തിലും എ പ്ലസ് നേടിയവര്‍ പോലും പ്ലസ്ടുവില്‍ പരാജയപ്പെടുന്ന വിരോധാഭാസത്തെയും ട്രോളന്‍മാര്‍ കളിയാക്കുന്നുണ്ട്. ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്.

അതായത് ഉത്തമ

അതായത് ഉത്തമ

പഠിക്കാനെന്ന വ്യാജേന പലപ്പോഴും കുട്ടികള്‍ കമ്പ്യൂട്ടറിനായി വാശി പിടിക്കുനന്ത് പതിവാണ്. കുട്ടികളുടെ വാശിയില്‍ അവര്‍ക്ക് കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുമെങ്കിലും പലപ്പോഴും കുട്ടികള്‍ സൈബര്‍ ലോകത്തെ വഴിവിട്ട രീതിയില്‍ ഉപയോഗിക്കുന്നതാണ് കണ്ടുവരാറുള്ളത്.

ഐടിക്ക് പോലും

ഐടിക്ക് പോലും

ഇക്കാലത്ത് ഐടിക്ക് പോലും മാര്‍ക്ക് വാങ്ങിത്തവന്‍ ഗതികെട്ടവന്‍ ആണെന്നാണ് പരിഹാസം.

എത്ര കിട്ടിയാലും

എത്ര കിട്ടിയാലും

ഇനി ഒന്‍പത് എ പ്ലസ് കിട്ടിയാലും മതിയാവാത്ത കുറേ പേരുണ്ട്. ഇക്കൂട്ടര്‍ എ പ്ലസ് കിട്ടിയെങ്കിലും മാര്‍ക്ക് ഇല്ലെന്ന് പറഞ്ഞ് ഓളിയിടും.

ഫ്രീക്കന്‍ സ്റ്റൈല്‍

ഫ്രീക്കന്‍ സ്റ്റൈല്‍

മാര്‍ക്കല്ല, പരീക്ഷയല്ല എന്ത് തന്നെ വന്നാലും ഫ്രീക്കന്‍മാര്‍ ഇതൊക്കെ എന്ത്. യോ ഫ്രീക്കന്‍ ബ്രോസ്.

ബയോളജി

ബയോളജി

എല്ലാ വിഷയത്തിലും ഡി പ്ലസ് വാങ്ങി ബയോളജിക്ക് മാത്രം എ പ്ലസ് വാങ്ങിയാ എങ്ങനെയിരിക്കും.

അടിച്ചുമാറ്റും

അടിച്ചുമാറ്റും

അമേരിക്കേല്‍ ഇരിക്കുന്നവന്‍ പോലും ബന്ധുവായ എസ്എസ്എല്‍സിക്കാരന്‍റെ രജിസ്റ്റര്‍ നമ്പര്‍ വാങ്ങിവെക്കുമെന്നതാണ് മറ്റൊരു കോമഡി.

ക്രെഡിറ്റ് നാട്ടുകാര്‍ക്ക്

ക്രെഡിറ്റ് നാട്ടുകാര്‍ക്ക്

പിള്ളേര് എത്ര പഠിച്ചാലും ക്രെഡിറ്റ് സ്കൂളിനും നാട്ടുകാര്‍ക്കും മന്ത്രിക്കും ആയിരിക്കുമല്ലോ.അങ്ങനെയാണല്ലോ എ പ്ലസിന്‍റെ ഒരു ലൈന്‍

ഒരു കാലത്ത് ആഘോഷം

ഒരു കാലത്ത് ആഘോഷം

പണ്ട് എസ്എസ്എല്‍സി പാസാകുകയെന്നാല്‍ സിവില്‍ സര്‍വ്വീസ് നേടിയ പവറാണ്. എന്നാല്‍ ഡിപിഇപിയും ഗ്രേഡിങ്ങ് സമ്പ്രദായവും വന്നതോടെ അക്കാര്യത്തില്‍ തിരുമാനമായികിട്ടി.

മധുരമല്ല ഫ്ളക്സ്

മധുരമല്ല ഫ്ളക്സ്

പരീക്ഷാ ഫലം പുറത്തുവന്നാല്‍ പണ്ടൊക്കെ മധുരം നല്‍കലാണ് പതിവ്. എന്നാല്‍ ഇന്ന് മുക്കിനും മൂലയിലും ഫ്ളക്സാണ്. കട്ടപ്പനയില്‍ ബേബിച്ചേട്ടന്‍റെ ഫ്ളക്സിനോളം ഫേമസായതാണെങ്കില്‍ ലില്ലിപൂക്കള്‍ നിറച്ച കിടുക്കന്‍ ഫ്ളക്സുകള്‍ ഡൈനിങ്ങ് ടേബിളില്‍ വരെ ഒട്ടിച്ച് വെക്കുന്ന കാലമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+