Get Updates
Get notified of breaking news, exclusive insights, and must-see stories!

നിന്‍റെ റിവേഴ്സ് ഗിയറില്ലാത്ത വിമാനം ഞങ്ങക്ക് വേണ്ട.. എടുത്തോണ്ട് പോടാ.. റാഫേൽ നദാലിന് പൊങ്കാല

Recommended Video

cmsvideo
    റാഫേൽ നദാലിന് പൊങ്കാല | Oneindia Malayalam

    റാഫേല്‍ വിമാനക്കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ആടിയുലഞ്ഞിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. റാഫേല്‍ കരാറില്‍ റിലയന്‍സ് ഗ്രൂപ്പ് ഉള്‍പ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് നടത്തിയ വെളിപ്പെടുത്തലിന്റെ ചുവട് പിടിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും.

    അഴിമതി ആരോപണത്തിന്റെ പേരില്‍ നരേന്ദ്രമോദിയും കൂട്ടരും പൊങ്കാല വാങ്ങിക്കൂട്ടുന്നത് മനസ്സിലാക്കാം. എന്നാല്‍ എങ്ങാണ്ടോ കിടക്കുന്ന പ്രശസ്ത ടെന്നിസ് താരം റാഫേല്‍ നദാലിനെ മലയാളികള്‍ അറഞ്ചം പുറഞ്ചം ട്രോളുകയാണ്. പേരിലൊരു റാഫേല്‍ ഉണ്ടെന്നുള്ള തെറ്റേ പാവം നദാല്‍ ചെയ്തിട്ടുള്ളൂ..

    മലയാളികളുടെ ട്രോള്‍ പൊങ്കാല

    മലയാളികളുടെ ട്രോള്‍ പൊങ്കാല

    കഴിഞ്ഞ ദിവസം നദാല്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയാണ് മലയാളികളുടെ ട്രോള്‍ പൊങ്കാല. സംഘപരിവാറുകാരുടെ പേരിലാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സൈബര്‍ സംഘികള്‍ക്ക് പണി കൊടുത്തിരിക്കുകയാണ് ഈ പൊങ്കാല വഴി ഒരു കൂട്ടര്‍.

    പണി കൊടുത്ത റാഫേൽ

    പണി കൊടുത്ത റാഫേൽ

    റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദിക്ക് പണി കൊടുത്തത് നദാലാണ് എന്ന് തെറ്റിദ്ധരിക്കപ്പട്ടെ സംഘികളായാണ് ട്രോള്‍ പൊങ്കാല. നേരത്തെ സിപിഎമ്മുകാരുടെ പേരില്‍ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും ഇത്തരത്തില്‍ ട്രോള്‍ പൊങ്കാലകളുണ്ടായിരുന്നു. മൂഡീസ് എന്ന ഏജന്‍സി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിന് പിന്നാലെ ക്രിക്കറ്റര്‍ ടോം മൂഡിയുടെ പേജില്‍ ട്രോള്‍ പൊങ്കാല നടത്തിയിരുന്നു.

    ട്രോൾ പൊങ്കാല

    ട്രോൾ പൊങ്കാല

    മാത്രമല്ല ബിനീഷ് കോടിയേരിയെ ഇന്റര്‍ പോള്‍ അന്വേഷിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രശസ്ത സംഗീത ഗ്രൂപ്പായ ഇന്റര്‍പോളിന്റെ ഗ്രൂപ്പിലും കന്നട നടി ഭാവന ബിജെപിയില്‍ ചേരുന്നു എന്ന വാര്‍ത്തയുടെ പിന്നാലെ മലയാളി നടി ഭാവനയുടെ പേജിലും ഇത്തരത്തില്‍ പൊങ്കാല നടന്നിരുന്നു. സമാനമായ പൊങ്കാലയാണ് നദാലിന് കിട്ടിക്കൊണ്ടിരിക്കുന്നു.

    സഞ്ജീവനിയിലെ പോസ്റ്റ്

    സഞ്ജീവനിയിലെ പോസ്റ്റ്

    സംഘപരിവാറിനെ നിരന്തരമായി ട്രോളുന്ന ഫേസ്ബുക്ക് ഗ്രൂപ്പായ സഞ്ജീവനിയില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. അതിങ്ങനെ ആയിരുന്നു: റാഫേൽ കരാറിനെ പറ്റി പറയേണ്ടത് ആര്? ഫ്രാങ്കോസ് ഹോളണ്ടെ എന്ന ആൾ മോദിജി ആണ് റിലയൻസിന് ഈ കരാർ കൊടുത്തത് എന്ന് പറഞ്ഞു. ഹോളണ്ട് പ്രസിഡന്റ് ആയ ഹോളണ്ടെ ആണോ രഫെലിനെ പറ്റി സംസാരിക്കേണ്ടത്? റാഫേലിനെ പറ്റി പറയാൻ അധികാരം ഉള്ളത് റാഫേൽ കമ്പനി ഉടമ റാഫേൽ നദാലിന് മാത്രമാണ്.

    പാകിസ്ഥാൻ ബന്ധം

    പാകിസ്ഥാൻ ബന്ധം

    റാഫേൽ നദാൽ ഇത് വരെ മോദിജിക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല എന്നോർക്കുക. മാത്രമല്ല ഹോളണ്ടെ എന്ന ആൾക്ക് പാകിസ്ഥാൻ ബന്ധം ഉണ്ടോ എന്ന് അന്വേഷിച്ചു വരുന്നു. ഫ്രഞ്ച് വിപ്ലവം നടത്തിയ കുടുംബത്തിൽ പെട്ട ആളാണ് ഇയാൾ. ഒടുവിൽ അഭയം തേടി ഹോളണ്ടിൽ പോയി എന്നായിരുന്നു സഞ്ജീവനിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരു ഭാഗം. ഈ പോസ്റ്റിന്റെ ചുവട് പിടിച്ചാണ് നദാലിന്റെ പേജിൽ കേറി ചിലർ മേയുന്നത്.

    ഇത്‌ സംഘ ശാപമാണ്

    ഇത്‌ സംഘ ശാപമാണ്

    ചില രസകരമായ കമന്റുകൾ വായിക്കാം: പരം പൂജനീയ മോദിജിയെ കള്ളനാക്കിയ നീയും നിന്റെ വിമാനവും കൊണം വരാതെ പോകണേ ഇത്‌ സംഘ ശാപമാണ് ഫലിച്ചിരിക്കും എന്നാണ് പ്രീത വത്സൻ എന്ന ഐഡിയിൽ നിന്നുളള കമന്റ്. ഡാ നദാലേ നിന്റെ റാഫേൽബീമാനം ഞങ്ങൾ ഇന്ത്യക്കാർക്ക് വേണ്ടെടാ. നീ പപ്പുമോനുമായി ചേർന്ന് ഞങ്ങടെ മോദിയെ പെടുത്താൻ നോക്കുന്നോടാ എന്ന് മറ്റൊരു കമന്റ്.

    നിനക്ക് സമാധാനം ആയല്ലോ

    നിനക്ക് സമാധാനം ആയല്ലോ

    സംഘത്തിന് ഞാൻ ഉറപ്പ് തരുന്നു... ഇവന്റെ വിമാനം കോഴിക്കോട് വഴി പോകില്ല.... നിന്നെ കാണിച്ചു തരാമേടെ എന്ന് വേറൊരു കമന്റ്. നിന്റെ അമ്മായി അമ്മയുടെ ഒടുക്കത്തെ യുദ്ധ വിമാനം...!! നീ പറഞ്ഞ പൈസക്ക് മോദിജി വിമാനം കരാർ തന്നില്ല. ??? എന്നിട്ട് നീ മോദിജിക്ക് കൊടുത്ത കമ്മീഷൻ കാശ് 38000 കോടി രൂപ എന്തിനു നീ പരസ്യപ്പെടുത്തി...?? ആ പണം ഞങ്ങളുടെ രാഷ്ട്ര പുരോഗതിക്ക് വേണ്ടി മോദിജി ഉപയോഗിച്ചിരുന്നു..!! അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കിയപ്പോ നിനക്ക് സമാധാനം ആയല്ലോ എന്ന് മറ്റൊരാൾ.

    കള്ളപ്പന്നീ ജിഹാദി റഫേലേ

    കള്ളപ്പന്നീ ജിഹാദി റഫേലേ

    ശ്രീജിത്ത് പന്തളവുമായി ഇപ്പോൾ ഫോണിൽ സംസാരിച്ചു. മൂന്ന് സംഘ ബറ്റാലിയൻ ഇംഗ്ലണ്ടിലേക്ക് പോയിട്ടുണ്ടേന്ന് അദ്ദേഹം പറഞ്ഞു. നീ തീർന്നട പട്ടി എന്ന് മറ്റൊരു പരിഹാസം. കള്ളപ്പന്നീ ജിഹാദി റഫേലേ... യഥാർത്ഥ ഭാരത പുത്രൻ മോദി ജിയെ അപമാനിച്ച നീ മുടിഞ്ഞു പോകുമെടാ... ജയ് മോദി ജി! ജയ് സംഘ ശക്തി എന്ന് ഒരാൾ കമന്റ് ഇട്ടിരിക്കുന്നു.

    റാഫേലേ ഇത് ചെറിയ കളിയല്ല

    റാഫേലേ ഇത് ചെറിയ കളിയല്ല

    നിന്‍റെ റിവേഴ്സ് ഗിയറില്ലാത്ത വിമാനം വന്ന് തിരിച്ചെടുത്തോണ്ട് പൊക്കോണം.. നമ്മക്ക് വേണ്ട.. ഇനിയെങ്കിലും പറയെടാ കുരിശ്കൃഷിക്കാരാ.... മോഡിജിയെ കുടുക്കാൻ പാകിസ്ഥാൻ പട്ടികളും ഇവിടുള്ള കമ്മ്യൂണിസ്റ്റ് ജിഹാദികളും നിനക്ക് എത്ര തന്നു എന്നും കമന്റുണ്ട്. കള്ള പന്നി നീ ഞങ്ങളുടെ മോദിജിയെ അപമാനിക്കും അല്ലേടാ ഊളെ.നീ ധൈര്യം ഉണ്ടേൽ ഇന്ത്യയിലോട്ട് വാടാ.നിന്നെ ഞങ്ങൾ സംഘപുത്രന്മാർ ശരിയാക്കി തരാം.റാഫേലേ ഇത് ചെറിയ കളിയല്ല എന്ന് മറ്റൊരാൾ

    നാണമില്ലേ മനുഷ്യാ

    നാണമില്ലേ മനുഷ്യാ

    വിമാനത്തിൽ ശൗചാലയം ഉണ്ടെന്നു കള്ളം പറഞ്ഞു മോഡിയെ പറ്റിച്ച ഇവനെ വെറുതെ വിടരുത്. വിമാനത്തിന് ഫുൾ ടാങ്ക് പെട്രോൾ അടിച്ചു തരാം എന്ന് പറഞ്ഞു മൂന്നിരട്ടി വില വാങ്ങി ഈ മനുഷ്യൻ. നാണമില്ലേ മനുഷ്യ ഇങ്ങനെ പിടിച്ചു പറിക്കാൻ. #Mera_PM_Chor_Hai എന്നൊരു ഹാഷ് ടാഗ് ഉണ്ടാകാൻ നീ ആണെടാ കാരണം...!! നിൻറെ വിമാനത്തിൽ ഒരു കാലത്തും ഞങ്ങൾ കയറില്ലെടാ എന്നാണ് രസകരമായ മറ്റൊരു കമന്റ്.

    ചിരിച്ച് മരിക്കരുത്

    നദാലിന്റെ ഫേസ്ബുക്ക് പേജിലെ പൊങ്കാല കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+