പത്തേമാരി വിജയിച്ചിട്ടും മമ്മൂട്ടിയ്ക്ക് രക്ഷയില്ലേ... ഈ ട്രോളുകള്‍ കാണൂ...
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു മമ്മൂട്ടിച്ചിത്രം തീയേറ്ററുകളില്‍ ഓളം സൃഷ്ടിയ്ക്കുന്നത്. സംഭവം അത് തന്നെ- പത്തേമാരി.
സലീം അഹമ്മദ് സംവിധാനം ചെയ്ത ഈ സിനിമ നിരൂപകര്‍ക്കും പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടപ്പെട്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആദ്യ ദിവസം മുതലേ മികച്ച റിപ്പോര്‍ട്ടുകളാണ് സിനിമയെ കുറിച്ച് പുറത്ത് വരുന്നത്.
പക്ഷേ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ആരാധകര്‍ മാത്രമല്ലല്ലോ ഉള്ളത്. ഏറെ കാലത്തിന് ശേഷം ഒരു സിനിമ ഹിറ്റായിട്ടും ചില ട്രോളര്‍മാര്‍ മമ്മൂട്ടിയെ വെറുതേ വിടാന്‍ ഒരുക്കമല്ല.

പള്ളിയ്ക്കല്‍ നാരായണന്‍ മാത്രം
പത്തേമാരിയില്‍ പള്ളിയ്ക്കല്‍ നാരായണന്‍ മാത്രമേ ഉള്ളൂ, മമ്മൂട്ടിയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. മമ്മൂട്ടി ഇല്ല എന്ന് പറഞ്ഞ് തീയേറ്ററില്‍ ആളെ കൂട്ടാനുള്ള സൈക്കോളജിക്കല്‍ മൂവ് എന്നാണ് പരിഹാസം.

വാപ്പ അഭിനയിക്കുന്നുണ്ട്
പത്തേമാരി വിജയമാണെന്ന് കേള്‍ക്കുമ്പോള്‍ ദുല്‍ഖര്‍ ഇങ്ങനെയാണത്രെ പറയുന്നത്.

കളിയാക്കുന്നവര്‍ ഓര്‍ക്കുന്നുണ്ടോ...
മോഹന്‍ലാലിന്റ സിനിമകളെല്ലാം വിജയിച്ചതാണെന്ന് പറയുന്നവര്‍ ഈ ട്രോള്‍ ഒന്ന് കാണുന്നത് നല്ലതാണ്.

ഇത്തവണ അവാര്‍ഡ്
ഇത്തവണ എന്തായാലും മമ്മൂട്ടിയ്ക്കായിരിയ്ക്കും അവാര്‍ഡ് എന്ന് ഫാന്‍സ് ഉറപ്പിച്ചുകഴിഞ്ഞു.

ഇതിപ്പോ ആര്‍ക്കാ പണി
ഈ ട്രോള്‍ മോഹന്‍ലാലിനെ കളിയാക്കാനാണോ അതോ മമ്മൂട്ടിയെ കളിയാക്കാനാണോ

പടക്കം മമ്മുണ്ണി
മമ്മൂട്ടിയെ അങ്ങനെയൊക്കെ വിളിയ്‌ക്കേണ്ട വല്ല കാര്യവും ഉണ്ടോ

അവാര്‍ഡ് കിട്ടൂലെ
സിനിമയില്‍ മമ്മൂട്ടിയില്ല, പള്ളിയ്ക്കല്‍ നാരായണന്‍ മാത്രമല്ലേ ഉള്ളൂ... അപ്പോ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടില്ലെന്ന്!!!

ലാലേട്ടന്‍ ഫാന്‍സ്
മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടുമോ എന്ന് ഭയത്തിലാണത്രെ ലാലേട്ടന്‍ ഫാന്‍സ്.

ഞാന്‍ മമ്മൂട്ടിയാടോ...
കട്ട മമ്മൂട്ടി ഫാന്‍സിന് പോലും പത്തേമാരിയില്‍ മമ്മൂട്ടിയെ കാണാന്‍ കഴിയുന്നില്ലത്രെ. പള്ളിയ്ക്കല്‍ നാരായണന്‍ മാത്രം.

അത്ര തിരക്കാ
പത്തേമാരിയ്ക്ക് എവിടേയും ടിക്കറ്റ് കിട്ടാനില്ലത്രെ.

ഫേസ്ബുക്കിലും പുറത്തും
പത്തേമാരിയെ കുറിച്ച് മമ്മൂട്ടി വിരുദ്ധര്‍ പ്രചരിപ്പിയ്ക്കുന്ന ഒരു ട്രോള്‍ ആണിത്.

അയ്യോ സാറേ
പത്തേമാരിയെ കുറിച്ച് ഫേസ്ബുക്കില്‍ വലിയ അഭിപ്രായം പറയുന്ന പല മമ്മൂട്ടി ഫാന്‍സും സിനിമ കണ്ടിട്ടേയില്ല.

ഞെട്ടിച്ചു
പത്തേമാരി ശരിയ്ക്കും ഞെട്ടിച്ചത് മോഹന്‍ലാല്‍ ആരാധകരെയാണോ..?

ഫ്‌ലോപ്പിന്റെ കാര്യത്തില്‍
ഫ്‌ലോപ്പിന്റെ കാര്യത്തില്‍ ലാലേട്ടന് മമ്മൂട്ടിയുടെ പിന്നില്‍ നടക്കാനല്ലത്രെ, ഒപ്പം നടക്കാനാണത്രെ ഇഷ്ടം.

എവിടെയായിരുന്നു ഇത്രകാലം
പത്തേമാരി വിജയിച്ചു എന്ന് കേട്ടപ്പോള്‍ മമ്മൂട്ടി ഫാന്‍സിന്റെ പ്രതികരണം!!!

പോത്തമറി?
ഇനി അടുത്ത സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ പോത്തമറിയെന്നും എന്ന് നിന്റെ നെയ്മീന്‍ എന്നുമൊക്കെ കേള്‍ക്കേണ്ടിവരും എന്നാണ് ചിലര്‍ പറയുന്നത്!!!












Click it and Unblock the Notifications