സുരുഷൂന് ഇപ്പോള്‍ കൈരേഖ യുദ്ധമൊന്നും ഇല്ലേ... ഈ ട്രോളേഴ്സിനെക്കൊണ്ട് തോറ്റു
അച്ഛാ ദിന് സംബന്ധിച്ച് അമിത് ഷാ പറഞ്ഞതിനെ പരിഹസിച്ച വിടി ബല്‍റാമും, അതിന് മറുപടി കൊടുത്ത കെ സുരേന്ദ്രനും, പിന്നേയും മറുപടി കൊടുത്ത വിടി ബല്‍റാമും ചേര്‍ന്ന് ട്രോളേഴ്സിന് നല്‍കിയത് നല്ല ചാകരയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ബല്‍റാം-സുരേന്ദ്രന് ട്രോളുകളാണ് നിറയുന്നത്.
സംഭവം വിടി ബല്‍റാമിന് ചുട്ടമറുപടി കൊടുക്കാനാണ് കെ സുരേന്ദ്രന് ഉദ്ദേശിച്ചതെങ്കിലും പണികിട്ടിപ്പോയി എന്നാണ് ഫേസ്ബുക്ക് ഭാഷ്യം. കെ സുരേന്ദ്രന്റെ പോസ്റ്റിന് കിട്ടിയതിനേക്കാള്‍ ലൈക്കുകളാണ് ബല്‍റാം അതിന് താഴെ എഴുതിയ മറുപടിയ്ക്ക് കിട്ടിയത്.
ട്രോളുകളെല്ലാം നിരുപദ്രവകരവും രസകരവും ആണെന്ന് പറയാന്‍ കഴിയില്ല കെട്ടോ...

മറുപടിയോ
കെ സുരേന്ദ്രന് ബലരാമാ എന്ന് വിളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഒക്കെ ഇട്ടു. എന്നാല്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കാളിയാകാതെ മാറി നിന്നു.

ഹിന്ദി സിംപിളാണ്
ചപ്പാത്തി കഴിയ്ക്കാത്തതുകൊണ്ട് ഹിന്ദി അറിയില്ലെന്നല്ലേ ബല്‍റാം പറഞ്ഞത്. എന്നാല്‍ ഇങ്ങനെയിരിയ്ക്കട്ടെ ഒരു പണി.

എല്ലാ നാട്ടിലും കാണും!
വഴിയേ പോണ വയ്യാവേലി എടുത്ത് വയ്ക്കുന്ന ചിലര്‍ എല്ലാ നാട്ടിലും കാണുമത്രെ. ഇവിടെ അത് കെ സുരേന്ദ്രനാണെന്നാണ് ട്രോളേഴ്സ് പറയുന്നത്.

സമ്പൂര്‍ണ സാച്ചരത
വല്യ എംഎല്‍എ ഒക്കെ ആയിട്ടും ഹിന്ദി അറിയില്ലാ എന്ന് പറഞ്ഞാല്‍ ഇങ്ങനെ ചിലതൊക്കെ പ്രതീക്ഷിയ്ക്കേണ്ടി വരും.

പകച്ച് നില്ക്കുന്ന ബല്‍റാം
ഹിന്ദി അറിയാതെ പകച്ചു നില്ക്കുന്ന ബല്‍റാം ഏതാണ്ട് ഇങ്ങനെയിരിയ്ക്കും.

എന്തൊക്കെ ആയിരുന്നു
വിടി ബല്‍റാം തുടര്‍ച്ചയായി അമിത് ഷായേയും നരേന്ദ്ര മോദിയേയും പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടപ്പോഴായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. എന്നാല്‍ ഒടുവില്‍ എന്തുണ്ടായി?

വ്യത്യാസം
ഒരു പോസ്റ്റ് ഇട്ട കെ സുരേന്ദ്രനും അതിന് മറുപടി കൊടുത്ത വിടി ബല്‍റാമും തമ്മിലുള്ള വ്യത്യാസം ഇത്രയ്ക്കുണ്ടത്രെ!!!

ഭാവ വ്യത്യാസം
പോസ്റ്റ് ഇടുന്ന നേരത്തെ കെ സുരേന്ദ്രന്റെ ഭാവം... ബല്‍റാമിന്റെ മറുപടി കിട്ടിയതിന് ശേഷമുള്ള ഭാവം!!!

രേഖയുണ്ട്
എല്ലാത്തിനും തന്റെ കൈയ്യില്‍ രേഖകളുണ്ടെന്ന് പറയുന്ന കെ സുരേന്ദ്രനെ ഇങ്ങനെ കളിയാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

അങ്ങനങ്ങ് പോയാലോ
വെറുതേ അടിവാങ്ങിയത് പോലെ ആയി സുരേന്ദ്രന്റെ ഫേസ്ബുക്ക് പ്രതികരണം എന്ന് ചില ബിജെപിക്കാരെങ്കിലും പറയുന്നുണ്ട്.

ഞാന്‍ സംഘിയല്ല... ട്രോളാറാണ് പതിവ്
ഇത് കണ്ടാല്‍ ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിയുമോ

സുരുഷൂന് ഇപ്പോള്‍ യുദ്ധമൊന്നും ഇല്ലേ
സുരുഷൂന് ഇപ്പോള്‍ കൈരേഖയുദ്ധമൊന്നും ഇല്ലേ- തന്റെ മറുപടി വിടി ബല്‍റാം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഇതിപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications