സരിത പറഞ്ഞുതീരും വരെ ട്രോള് തീരില്ല കേട്ടോ... ഉമ്മന്‍ ചാണ്ടി ഇത്തിരി വിയര്‍ക്കും!!!
സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത് തുടര്‍ന്നുകൊണ്ടേയിരിയ്ക്കുകയാണ്. ഒരു മെഗാ സീരിയല്‍ പോലെ അത് തുടരുന്നു. ഓരോ ദിവസം കഴിയുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ കടയ്ക്കലാണ് സരിത മൊഴിയുടെ രൂപത്തില്‍ കത്തിവയ്ക്കുന്നത്.
എന്നാല്‍ അതൊന്നും ഉമ്മന്‍ ചാണ്ടിയ്ക്ക് ഒരു വിഷയമേ അല്ല. ബാര്‍ കോഴയില്‍ രാജിക്കത്ത് നല്‍കിയ കെ ബാബുവിന്റെ രാജി തന്നെ പിന്‍വലിപ്പിച്ചുകഴിഞ്ഞു. പക്ഷേ ട്രോളര്‍മാര്‍ക്ക് ഇതൊന്നും ഒരു വിഷയമേ അല്ല. അവര്‍ ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും പണി കൊടുത്തുകൊണ്ടേയിരിയ്ക്കും.

ഇതാ ഒരു നമ്പറും പറഞ്ഞ് തരാത്തത്
ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് പള്ളിയില്‍ പോകാത്ത ആളാണ് ബാപ്പ. എന്നിട്ടാണ് ഇതൊക്കെ!!

ജഡ്ജി രാജിവച്ചു
മറ്റ് രാജ്യങ്ങളിലൊക്കെ ഇങ്ങനെയാണ് സ്ഥിതി കേട്ടോ... പക്ഷേ കേരളത്തില്‍ ആരോപണവിധേയര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ജഡ്ജിയാണ് രാജിവച്ചത്!!!

കാണ്ഡം കാണ്ഡമായി...
ഈ സരിത എസ് എസ് നായരുടെ വിസ്താരം എന്നാണാവോ തീരുക!!!

അന്യന്‍ സ്‌റ്റൈല്‍
സത്യത്തില്‍ 'അന്യന്‍ സ്‌റ്റൈലില്‍' അല്ലേ ഈ സരിത എസ് നായരുടെ മൊഴികള്‍....

അതാണ് ചാണ്ടി
എത്ര വലിയ പ്രതിസന്ധിയില്‍ പെട്ടാലും രക്ഷപ്പെടുത്താന്‍ ആരെങ്കിലും ഓടിയെത്തുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കും ഉണ്ടാകും. യുഡിഎഫ് മന്ത്രിസഭയില്‍ അങ്ങനെയൊരു രക്ഷകനുണ്ട്...

എസ്എഫ്‌ഐയ്ക്കും
എന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഉമ്മന്‍ ചാണ്ടിയ്ക്കും കൂട്ടര്‍ക്കും ഒന്നും പറ്റിയില്ലല്ലോ എന്ന് ഓര്‍ത്തിരിയ്ക്കുമ്പോഴാണ് എസ്എഫ്‌ഐക്കാരുടെ വക ഒരു കരണത്തടി!!!

അതാണ് സംഭവിച്ചത്
രാജിവയ്ക്കണോ... രാജിവയ്ക്കും... പിന്നെ പിന്‍വലിയ്ക്കും!!!

ചാണ്ടിയ്ക്കില്ലാത്ത ഇമേജ്
ഉമ്മന്‍ ചാണ്ടിയ്ക്ക് ഇല്ലാത്ത ഇമേജ് തനിയ്ക്കും വേണ്ട എന്ന് പറഞ്ഞ് രാജി പിന്‍വലിച്ച ബാബു!!!

കൊതിച്ചു.... പക്ഷേ
ഉമ്മന്‍ ചാണ്ടി അച്ഛനെ പോലെയാണെന്ന് പറഞ്ഞപ്പോള്‍ ചിലര് കൊതിച്ചതാ... പക്ഷേ ഒടുവില്‍ കിട്ടിയ പണി!!!

ലയും ജയും ചേര്‍ന്നാല്‍
'ല' യും 'ജ' യും ചേര്‍ന്നാല്‍ ലജ്ജയാകും എന്നാണ് നിങ്ങള്‍ കരുതുന്നത്. ഉമ്മന്‍ ചാണ്ടിയോട് ചോദിയ്ക്കൂ... ഉത്തരം ജലജ എന്നായിരിയ്ക്കും!!!

ബബബബബാാാ
ബബബാ എന്ന് വിളിച്ചാല്‍ കോഴിയാണ് വരിക. എന്നാല്‍ വിജിലന്‍സ് അങ്ങനെ വിളിച്ചാല്‍ ചിലപ്പോള്‍ ഉമ്മന്‍ ചാണ്ടി ആയിരിയ്ക്കും വരികയത്രെ!!!

മന:സാക്ഷി
ധാര്‍മികതയാണോ മന:സാക്ഷിയാണോ വലുത്. ചോദ്യം ആരോടാണ് എന്ന് കൂടി ആലോചിയ്ക്കണേ...

രാജിയോ...
ഉമ്മന്‍ ചാണ്ടി രാജിവയ്ക്കും എന്ന് ആരെങ്കിലും പ്രതീക്ഷിയ്ക്കുന്നുണ്ടാകുമോ?

രാജിവയ്ക്കൂല
ഇനി ആരെങ്കിലും ഏതെങ്കിലും വകുപ്പില്‍ നിന്ന് രാജിവച്ചാല്‍ ആ വകുപ്പ് ആര് ഏറ്റെടുക്കും. മുഖ്യമന്ത്രിയെക്കൊണ്ട് ഇനി കഴിയും എന്ന് തോന്നുന്നില്ല.

അഴിമതി മാത്രം!!!
മന്ത്രിസഭയില്‍ ഒരു വകുപ്പിന് തന്നെ പലപ്പോഴായി പല മന്ത്രിമാരാണ്... പക്ഷേ ഒറ്റക്കാര്യം മാത്രമേ അവര് ചെയ്യുകയുള്ളൂവത്രെ!!


Click it and Unblock the Notifications
