പാകിസ്താനില്‍ പോയാലും മോദിയ്ക്ക് രക്ഷയില്ല!!! മലയാളി ട്രോളര്‍മാര്‍ വെറുതേ വിടില്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം ശരിയ്ക്കും ഏവരേയും ഞെട്ടിയ്ക്കുന്നതായിരുന്നു. മോദി അങ്ങനെയൊരു സന്ദര്‍ശനം ആരും അറിയാതെ പ്ലാന്‍ ചെയ്യുമെന്ന് കടുത്ത മോദി ആരാധകര്‍ പോലും കരുതിയിരുന്നില്ല.
മോദി എത്ര സദുദ്ദേശത്തോടെയാണോ അത് ചെയ്തത് എന്ന് ചര്‍ച്ച ചെയ്യാനോ ചിന്തിക്കാനോ ഒന്നും ചിലര്‍ തയ്യാറായിരുന്നില്ല. കാരണം മോദിയെ പിന്തുണയ്ക്കുന്ന ചിലര്‍ തന്നെയാണ് മുമ്പ് 'പാകിസ്താനിലേയ്ക്ക് പോ, പാകിസ്താനിലേ്ക്ക് പോ' എന്ന് ആക്രോശിച്ചുകൊണ്ടിരുന്നത്.

ഏത് മണ്ണും
ആകാശത്തിന് ചുവട്ടിലെ ഏത് മണ്ണും ജഗന്നാഥന് സമമാണ്- ഈ ഡയലോഗ് ആറാം തമ്പുരാനിലേതാണ്. എന്നാല്‍ ഇത് മോദി പാകിസ്താനിലേയ്ക്ക് പോയതിനെ കുറിച്ചാകുമ്പോള്‍ പരിഹാസമാണോ പ്രകീര്‍ത്തനമാണോ എന്നാണ് വ്യക്തമാകാത്തത്.

കുമ്പിടിയാ... കുമ്പിടി
വളരെ ചെറിയ സമയത്തിന്റെ ഇടവേളയിലായിരുന്നു മോദിയുടെ റഷ്യ-അഫ്ഗാന്‍-പാകിസ്താന് സന്ദര്‍ശനങ്ങള്‍. ഒരേ സമയം പലയിടത്ത് കണ്ടവരുണ്ടെന്നാണ് പരിഹാസം.

പാകിസ്താനിലും പണികിട്ടി?
റഷ്യയില്‍ ചെന്നപ്പോഴാണ് ദേശീയ ഗാന വിവാദമുണ്ടായത്. പാകിസ്താനില്‍ ചെന്നപ്പോള്‍ നാടുമുറിയ്ക്കല്‍ പ്രശ്‌നവും!!!

ബീഫ് കഴിയ്ക്കാനോ?
ബീഫ് കഴിയ്‌ക്കേണ്ടവര്‍ പാകിസ്താനിലേയ്ക്ക് പോകാനാണ് പല ബിജെപി, സംഘപരിവാര്‍ നേതാക്കളും പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ മോദി പാകിസ്താനിലേയ്ക്ക് പോയതും അതിന് തന്നെയാണോ എന്നാണ് ചോദ്യം.

വിദേശ സഞ്ചാരം
മോദിയുടെ വിദേശ സഞ്ചാരം പലപ്പോഴായി വിമര്‍ശിയ്ക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ പാകിസ്താന്‍ സന്ദര്‍ശനവും അതുപോലെ തന്നെ!!!

പാവം സംഘികള്‍
പാകിസ്താന്‍ എന്ന് കേട്ടാല്‍ ചോര തിളയ്ക്കുന്നവരാണ് പല 'സംഘികളും' . മോദി എന്ന് കേട്ടാല്‍ ആവേശവും. പക്ഷേ ഒരു മുന്നറിയിപ്പും ഇല്ലാതെ മോദി പാകിസ്താനില്‍ പോയപ്പോള്‍ അവരുടെ കാര്യമാണ് കഷ്ടമായത്.

ബ്രേക്ക് ഫാസ്റ്റ് റഷ്യയില്‍...
ബ്രേക്ക് ഫാസ്റ്റ് റഷ്യയില്‍, ഉച്ച ഊണ് അഫ്ഗാനിസ്ഥാനില്‍, വൈകീട്ടതെ ചായ പാകിസ്താനില്‍... രാത്രി ഭക്ഷണം ഇന്ത്യയില്‍!!! എങ്ങനുണ്ട് പരിഹാസം?

പഴയ ഓര്‍മ
ദേശീയ ഗാന വിവാദം വേണമെങ്കില്‍ ട്രോളര്‍മാര്‍ക്ക് ഇങ്ങനേയും കാണാം.

നിശബ്ദ ട്രോള്‍
മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനമാണ് ചാനലിലെ ചര്‍ച്ച. അതിന് താഴെ പാകിസ്താനിലെ ഭൂചലനത്തിന്റെ ബ്രേക്കിഭ് വാര്‍ത്തയും!!!


Click it and Unblock the Notifications
