Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം അഭിനയിക്കില്ല... ആരാണ് ഈ ഗാലക്സി സ്റ്റാര്‍ പാര്‍വ്വതി ?

സാധാരണ നായികമാര്‍ പറയാത്ത ഒരു കാര്യമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകര്‍ക്ക് അത് തീരെ ദഹിച്ചിട്ടില്ല

മമ്മൂട്ടിയുടേയോ മോഹന്‍ലാലിന്റേയോ നായിക ആയി അഭിനയിക്കാന്‍ താത്പര്യമില്ലാത്ത മലയാള നടിമാര്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. പ്രായം കൊണ്ട് നോക്കിയാല്‍ പാതി പോലും ഇല്ലാത്ത പെണ്‍കുട്ടികള്‍ പോലും ഇവരുടെയൊക്കെ നായികമാരായി അഭിനയിച്ചിട്ടുണ്ട്.

അപ്പോഴതാ ഒരാള്‍ പറയുന്നു ഈ രണ്ട് പേരുടേയും നായികയാവാന്‍ തനിക്ക് താത്പര്യമില്ലെന്ന്. മറ്റാരും അല്ല, മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് നടിയും അതിനേക്കാളെല്ലാം ഉപരി മലയാളിയും ആയ പാര്‍വ്വതി ഓമനക്കുട്ടന്‍.

തന്റെ അഭിപ്രായമാണ് പാര്‍വ്വതി പറഞ്ഞത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാനാണ് താത്പര്യം എന്നും പറഞ്ഞു. എന്നാല്‍ ഏട്ടന്‍, ഇക്ക ഫാന്‍സിന് ഇത് സഹിക്കുമോ? ഗാലക്‌സ് സ്റ്റാര്‍ എന്ന് കളിയാക്കി ട്രോളുകള്‍ ഇറങ്ങാന്‍ തുടങ്ങിയില്ലേ... ഇനിയിപ്പോ പാര്‍വ്വതി മലയാള സിനിമയില്‍ തന്നെ അഭിനയിയ്ക്കാനുള്ള സാധ്യത കുറവാണ്.

ഇനിയിപ്പോള്‍

ഇനിയിപ്പോള്‍

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കൂടെ അഭിനയിക്കാന്‍ താത്പര്യമില്ലെന്നാണ് പാര്‍വ്വതി ഓമനക്കുട്ടന്‍ പറഞ്ഞത്. അപ്പോള്‍ പിന്നെ മമ്മൂക്കയ്ക്കും ലാലേട്ടനും വേറെ നിവൃത്തിയൊന്നും ഇല്ലല്ലോ!!!

കരയല്ലേ

കരയല്ലേ

പാര്‍വ്വതി ഓമനക്കുട്ടന് തന്നോടൊപ്പം അഭിയനയിക്കാന്‍ താത്പര്യമില്ല എന്ന് പറഞ്ഞതിന് ഇങ്ങനെയൊക്കെ കരയാന്‍ പാടുണ്ടോ മമ്മൂക്ക. ഒന്നുമില്ലെങ്കിലും മമ്മൂക്കയുടെ മകന്റെ ഒപ്പം അഭിനയിക്കാനെങ്കിലും ആഗ്രഹം ഉണ്ടല്ലോ

ആരാണ് ഇത്

ആരാണ് ഇത്

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയാവാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ പാര്‍വ്വതി ഓമനക്കുട്ടന്‍ ആരാണെന്നാണത്രെ ഇപ്പോള്‍ ആരാധകര്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണത്രെ. അറിഞ്ഞിട്ട് വേണം ശരിക്കും പൊങ്കാല കൊടുക്കാന്‍...

അതാകുമോ

അതാകുമോ

രണ്ട് പേര്‍ക്കും ചെറുപ്പം കൂടിപ്പോയതുകൊണ്ടാവുമോ പാര്‍വ്വതി ഓമനക്കുട്ടന്‍ അങ്ങനെ പറഞ്ഞത്!!! ഫാന്‍സിന് അങ്ങനേയും ചില സംശയങ്ങള്‍ ഉണ്ടത്രെ!!!

ചാന്‍സ് കിട്ടിയില്ല

ചാന്‍സ് കിട്ടിയില്ല

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഒപ്പം അഭിനയിക്കാന്‍ പാര്‍വ്വതി അവസരം ചോദിച്ചു. അത് കിട്ടിയില്ല. അതുകൊണ്ടാണത്രെ ഇപ്പോള്‍ ഇങ്ങനെയൊക്കെ പറയുന്നത്- ഫാന്‍സിന്റെ ഒരു കാര്യമേ.

ആരാ?

ആരാ?

കട്ട ഇക്ക, ഏട്ടന്‍ ഫാന്‍സിനൊന്നും പാര്‍വ്വതി ഓമനക്കുട്ടന്‍ ആരാണെന്ന് അറിഞ്ഞോളണം എന്നില്ല. കാരണം പാര്‍വ്വതി വാര്‍ത്തകളില്‍ നിറന്ന് നിന്നിരുന്നത് ഒരു എട്ട് വര്‍ഷം മുമ്പായിരുന്നു.

മതിയായില്ലേ

മതിയായില്ലേ

ഒരുപാട് പേരായി ഇങ്ങനെ ഒരു ട്രോളുമായി പലരും ഇറങ്ങി നടക്കുന്നു. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പാര്‍വ്വതി ഓമനക്കുട്ടന്‍ ആരെന്ന് അറിയുന്ന മലയാളികള്‍ കുറവായിരിക്കും!!!

അവസരം

അവസരം

അങ്ങനെയൊന്നും പറയല്ലേ പാര്‍വ്വതീ... ഞങ്ങള്‍ക്ക് ഒരു അവസരമെങ്കിലും തന്നുകൂടേ എന്നാണത്രെ ഇക്കയും ഏട്ടനും കരഞ്ഞ് പറയുന്നത്.

ഗാലക്‌സി സ്റ്റാര്‍

ഗാലക്‌സി സ്റ്റാര്‍

സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍, സൂപ്പര്‍ മെഗാസ്റ്റാര്‍ എന്ന വിശേഷണം ഒന്നും പാര്‍വ്വതി ഓമനക്കുട്ടന് പോര എന്നാണ് പറയുന്നത്. ഗാലക്‌സ് സ്റ്റാര്‍ ആണത്രെ. പാര്‍വ്വതിയുടെ കൂടെ സിനിമയില്‍ അഭിനയിക്കാന്‍ ഹോളിവുഡ്, ബോളിവുഡ് നടന്‍മാര്‍ കാത്ത് നില്‍ക്കുകയാണത്രെ.

മഞ്ഞരമ

മഞ്ഞരമ

എന്ത് പറഞ്ഞാലും അത് മനോരമയുടെ മുകളില്‍ കൊണ്ട് ചെന്നിടുന്നത് ചിലര്‍ക്ക് സുഖമുളള കാര്യമാണ്. ഈ വാര്‍ത്ത വന്നതും മനോരമയില്‍ തന്നെ ആയിരുന്നു. എന്നാല്‍ മനോരമയ്ക്കും കിടക്കട്ടെ പൊങ്കാല.

ഉണ്ടാവുമോ?

ഉണ്ടാവുമോ?

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയാല്‍ അഭിനയിക്കാത്ത ഏതെങ്കിലും നടിമാരുണ്ടാകുമോ... സംശയമുണ്ടെങ്കില്‍, ദാ ഇങ്ങോട്ട് നോക്കിയാല്‍ മതി.

കരയിക്കല്ലേ

കരയിക്കല്ലേ

എന്തൊക്കെ പറഞ്ഞാലും രണ്ട് സൂപ്പര്‍ താരങ്ങളെ ഇങ്ങനെയൊക്കെ കരയിക്കാന്‍ പാടുണ്ടോ പാര്‍വ്വതീ എന്നാണ് ഈ ട്രോളന്റെ ചോദ്യം.

അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിക്കാന്‍ താത്പര്യമില്ല എന്ന് അങ്ങനെ പറയല്ലേ ചേച്ചീ. വന്ന് അവരുടെ പടത്തില്‍ ഒന്ന് തലകാണിച്ചിട്ടെങ്കിലും പോണം!!!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+