കേരളപ്പിറവിയില്‍ കലക്കന്‍ ട്രോളുകള്‍!!! പരശുരാമനെ തോല്‍പിച്ച് കായല്‍ ചാണ്ടി... ട്രോള്‍ കൊലവിളി!

Subscribe to Oneindia Malayalam

കേരളപ്പിറവിയില്‍ പരശുരാമനെ ട്രോളുക എന്നത് ട്രോളന്‍മാരുടെ പതിവ് പരിപാടിയാണ്. എന്നാല്‍ ഇത്തവണ പരശുരാനെ വെല്ലുന്ന ജൂനിയര്‍ പരശുരാമനാണ് ട്രോളുകള്‍ ഏറേയും.

പോത്തേട്ടൻസ് ബ്രില്യൻസിന് അടപടലം ട്രോളുകൾ... തൊണ്ടിമുതൽ ട്രോൾ ഹിറ്റ്, ദൃക്‌സാക്ഷി സോഷ്യൽ മീഡിയ!!!

പരശുരാമന്‍ പണ്ട് മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചുവെങ്കില്‍ തോമസ് ചാണ്ടി ഇപ്പോള്‍ കായല്‍ നികത്തി കേരളത്തിന്റെ വിസ്തൃതി കൂട്ടുകയാണ് എന്നാണ് പരിഹാസം.

മമ്മൂട്ടിയുടെ 'ഉണ്ടയ്ക്ക്' കിട്ടിയത് എട്ടിന്റെ പണി... ഉണ്ടയെ അശ്ലീലമാക്കിയും അടപടലം പൊങ്കാല!!!

കേരളപ്പിറവിയില്‍ മദ്യവില കൂട്ടിയ പിണറായി സര്‍ക്കാരിനും പാചകവാതക വില കൂട്ടിയ മോദി സര്‍ക്കാരിനും ഉണ്ട് പൊങ്കാല!

ഇതാണ് ചെക്ക്

ഇതാണ് ചെക്ക്

കേരളപ്പിറവിയില്‍ കേരള സര്‍ക്കാര്‍ മദ്യ വില കൂട്ടി. അങ്ങനെയെങ്കില്‍ പാചകവാതക വില കൂട്ടി ചെക്ക് വച്ച് കേന്ദ്ര സര്‍ക്കാരും!

മലയും കായലും

മലയും കായലും

അത് ശരിയാണല്ലോ... മല എടുത്താണല്ലോ കായല്‍ നികത്തിയത്. അപ്പോള്‍ പിന്നെ മലയും കാണില്ല, കായലും കാണില്ല!

കേരള ചാണ്ടി!!!

കേരള ചാണ്ടി!!!

പരശുരാമന്റെ മുന്നില്‍ പെട്ട തോമസ് ചാണ്ടിക്ക് പുതിയ പേരും കിട്ടി. തനിക്കൊപ്പം നിന്ന് കേരള വലുതാക്കിയ ചാണ്ടിയെ കേരള ചാണ്ടി എന്നല്ലാതെ എന്ത് വിളിക്കും!

ഒരു കേരളം കൂടി വേണോ

ഒരു കേരളം കൂടി വേണോ

ചാണ്ടി ഇക്കണക്കിന് നികത്താന്‍ തുടങ്ങിയാല്‍ ഒരു കേരളം കൂടി ഉടന്‍ കിട്ടാന്‍ സാധ്യതയുണ്ടത്രെ!

അളിയന്‍മാരോ സഹോദരങ്ങളോ?

അളിയന്‍മാരോ സഹോദരങ്ങളോ?

നവംബര്‍ ഒന്ന് എന്ന് പറഞ്ഞാല്‍ കേരളപ്പിറവി മാത്രം അല്ല കേട്ടോ. കര്‍ണാടകവും ചണ്ഡീഗഢും ഹരിയാണയും ഒക്കെ പിറന്നാള്‍ ആഘോഷിക്കുകയാണ്.

അതിപ്പോള്‍ ആരാ നികത്തിയത്

അതിപ്പോള്‍ ആരാ നികത്തിയത്

വീണ്ടും ഒന്ന് കേരളം ഉണ്ടാക്കാം എന്ന് വിചാരിച്ച് വന്നതായിരുന്നത്രെ പരശുരാമന്‍. പക്ഷേ അറബിക്കടല്‍ പോലും നികത്തി ആ പ്രതീക്ഷ തെറ്റിച്ചത് ആരായിരിക്കും?

പരശുരാമന്റെ ആയുധം

പരശുരാമന്റെ ആയുധം

സത്യത്തില്‍ പരശുരാമന്റെ ആയുധം എങ്ങാനും ആണോ ഈ തോമസ് ചാണ്ടി എന്നാണ് ചിലര്‍ക്ക് ഇപ്പോള്‍ സംശയം

കര കുറവായിപ്പോയതാണോ

കര കുറവായിപ്പോയതാണോ

ഇനിയിപ്പോള്‍ പരശുരാമന്‍ നിര്‍മിച്ച കേരളത്തില്‍ കര കുറവായിപ്പോയത് എങ്ങാനും ആണോ... തോമസ് ചാണ്ടി ഇടപെട്ട് കരവിസ്തൃതി കൂട്ടുന്നുണ്ടല്ലോ!

കൗതുകം കൂടിപ്പോയി

കൗതുകം കൂടിപ്പോയി

കേരളത്തില്‍ ഇപ്പോള്‍ വന്നാല്‍ പരശുരാമന്‍ പറയാന്‍ സാധ്യതയുള്ള ഡയലോഗ്... ലേശം കൗതുകം കൂടുതലാ, മാപ്പാക്കണം!

നല്ലൊരു പിറന്നാളിന്

നല്ലൊരു പിറന്നാളിന്

നല്ലൊരു കേരളപ്പിറവി ആയിട്ട് മദ്യത്തിന് വിലകൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ആയിട്ട് ഒന്ുനം തരാതിരുന്നാല്‍ ശരിയാവില്ലല്ലോ... പാചകവാതകത്തിനും കൂട്ടിയിട്ടുണ്ട്.

ആരാണ് ഹീറോ

ആരാണ് ഹീറോ

മഴു എറിഞ്ഞ് കേരളം ഉണ്ടാക്കി ഇട്ടേച്ചുപോയ പരശുരാമനേക്കാള്‍, സ്വന്തം റിസ്‌കില്‍ കായലുകള്‍ നികത്ത് നമുക്ക് വേണ്ടി കേരളം വലുതാക്കിക്കൊണ്ടിരിക്കുന്ന ചാണ്ടിച്ചായന്‍ തന്നെ അല്ലേ യഥാര്‍ത്ഥ ഹീറോ!

സ്ഥലം മാറിപ്പോയോ

സ്ഥലം മാറിപ്പോയോ

താന്‍ സൃഷ്ടിച്ച നാടല്ലേ എന്ന് കരുതി ഇങ്ങോട്ട് വന്നാല്‍ പരശുരാമന്‍ കുടുങ്ങും. കാരണം മലയാളം പറയുന്നവരെ കാണാന്‍ കിട്ടില്ലല്ലോ പുറത്ത്...

ആരാണത്...

ആരാണത്...

കഷ്ടപ്പെട്ട് ഉണ്ടാക്കിയ കേരളത്തിന്റെ പുറകില്‍ വേറെ ഒരു കര ഉണ്ടാക്കുന്നത് ആരാണെന്ന് അറിയണം എന്ന് പരശുരാമന്‍ പറഞ്ഞാല്‍ കുറ്റം പറയാന്‍ പറ്റുമോ?

നവകേരള പിറവി

നവകേരള പിറവി

നവ കേരള പിറവിയ്ക്കായി ഇദ്ദേഹത്തിന്റെ പിന്നില്‍ അണി ചേരാം. ഇത് തന്നെ ആയിരിക്കും മികച്ച ചിഹ്നവും വാഹനവും!

റീ ലോഡഡ്

റീ ലോഡഡ്

ആദ്യം കണ്ടത് പരശുരാമന്‍. അടുത്തതായി കാണുന്നതാണ് പരശുരാമന്‍ റീലോഡ്ഡ!

കാത്ത് നിന്നതാണല്ലേ

കാത്ത് നിന്നതാണല്ലേ

കേരളം പിറക്കുന്നത് കാണാന്‍ കാത്ത് നില്‍തക്കുന്ന ബംഗാളികളുടെ ഫയല്‍ ചിത്രം. അവര്‍ക്ക് അന്നേ അറിയാമായിരുന്നു എന്ന് തോന്നുന്നു!

ജൂനിയര്‍ പരശുരാമന്‍

ജൂനിയര്‍ പരശുരാമന്‍

കേരളം ഉണ്ടാക്കിയത് യഥാര്‍ത്ഥ പരശുരാമന്‍ ആണെങ്കില്‍ ഇപ്പോള്‍ കേരളം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തോമസ് ചാണ്ടി ജൂനിയര്‍ പരശുരാമന്‍ ആണത്രെ!

ആ ഓസ്‌ട്രേലിയ കൂടി

ആ ഓസ്‌ട്രേലിയ കൂടി

പരശുരാമന്റേത് പോലെ ഒരു ആയുധം ഉണ്ടായിരുന്നെങ്കില്‍ തോമസ് ചാണ്ടി ആ ഓസ്‌ട്രേലിയ വരെ കേരളത്തിനോട് ചേര്‍ത്തേനെ!

അഭിമാന 'മുണ്ട്'

അഭിമാന 'മുണ്ട്'

കേരളപ്പിറവി ആയാല്‍ പിന്നെ കേരളത്തിന്റെ അഭിമാന 'മുണ്ടി'നെ മറക്കാന്‍ പറ്റുമോ? കഴിഞ്ഞ ഓണത്തിന് എടുത്ത് മടക്കി വച്ചതാ... ഒരു മാറ്റവും ഇല്ല!

വേണ്ടായിരുന്നു

വേണ്ടായിരുന്നു

ഒന്നൂടെ കേരളം സൃഷ്ടിക്കാം എന്ന് വിചാരിച്ച് വന്നാല്‍ പരശുരാമന്‍ ശരിക്കും പ്ലിങ്ങിപ്പോകും!

ഒരുമാതിരി ചെയ്ത്തായിപ്പോയി

ഒരുമാതിരി ചെയ്ത്തായിപ്പോയി

നാട്ടിലെ പുഴയും വയലും കായലും ഒക്കെ ഇല്ലാതായിപ്പോയതിന്റെ ദു:ഖത്തില്‍ നില്‍ക്കുമ്പോഴാണ് ചാണ്ടിച്ചായന്റെ വക ഇങ്ങനെ ഒരു ആശംസ!

English summary
Trollers mock Thomas Chandy on Kerala Piravi.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്