'ട്രായിന്റെ പണി'.... സുക്കറണ്ണന് ഫേസ്ബുക്കില്‍ തന്നെ ട്രോള്‍ പൊങ്കാല!!!
മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ് ഫേസ്ബുക്കിന്റെ സ്ഥാപകന്‍. ആ സുക്കര്‍ബര്‍ഗിന് തന്നെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടാലോ!!! ഒരു കുഴപ്പവും ഇല്ല. കാരണം നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാനുള്ള സുക്കര്‍ബര്‍ഗിന്റെ നീക്കം ട്രായ് പൊളിച്ചുകളഞ്ഞല്ലോ...
നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് വിഘാതം സൃഷ്ടിയ്ക്കുന്നതൊന്നും അനുവദിയ്ക്കില്ലെന്നാണ് ട്രായ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സിന്റെ ഇന്ത്യന്‍ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു.

ആര്‍ഐപി
2015 ഫെബ്രുവരി 10 നായിരുന്നു ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് തുടങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരി 8 ന് അവസാനിച്ചു. ആര്‍ഐപി!!!

ഇന്നലെ എന്റെ നെഞ്ചിലെ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ... ട്രായെന്‍ മണ്‍വിളക്കൂതിയില്ലേ!!!

സൂര്യകിരീടം വീണുടഞ്ഞു
സൂര്യകിരീടം വീണുടഞ്ഞൂ... ട്രായിന്‍ തിരുവരങ്ങില്‍!!!

കമ്മികള്‍
ഡിജിറ്റല്‍ ഇന്ത്യ ഇന്റര്‍നെറ്റ് നിഷ്പക്ഷത ഇല്ലാതാകുമെന്നാണല്ലോ പലരും പറഞ്ഞിരുന്നത്. എന്നിട്ടിപ്പോ എന്തായി.

എന്ത്യേ... എന്ത്യേ...
ഡിജിറ്റല്‍ ഇന്ത്യ എന്നും പറഞ്ഞ് പ്രൊഫൈല്‍ ചിത്രം മാറ്റിയോരൊക്കെ എന്ത്യേ...

കൊതിപ്പിച്ചിട്ട് കടന്നുകളഞ്ഞോ
എല്ലാം നടക്കും നടക്കും എന്ന് വിചാരിച്ചിട്ട് ഇപ്പോ കൊതിപ്പിച്ചിട്ട് കടന്നുകളഞ്ഞു അല്ലേ...

അപ്പോ ആര് എന്തായിപ്പോയി
എന്തൊക്കെ പ്രതീക്ഷകളായിരുന്നു... ട്രായ്ക്ക് കത്തയക്കല്‍, ഫേസ്ബുക്കിലെ പറ്റിക്കല്‍... ഒടുവില്‍..

ക്ലോസ് ഇനഫ്
ഇതിലും മികച്ച ക്ലോസ് ഇനഫുകള്‍ സ്വപ്‌നങ്ങളില്‍ മാത്രം!

അദാണ്
ശരിയാ... ഇന്ത്യ ജയിച്ചു, ഫേസ്ബുക്ക് തോറ്റു.












Click it and Unblock the Notifications