എന്‍എസ്ജിയില്‍ പുറത്തായാലും മോദിയ്ക്ക് കിടക്കപ്പൊറുതി കൊടുക്കില്ല... ട്രോളിക്കൊല്ലും!!!
ആണവ വിതരണ കൂട്ടായ്മയില്‍ അംഗത്വം കിട്ടാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ ശ്രമിച്ചതാണ്. അതിന് വേണ്ടി പലപല രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, രാഷ്ട്ര നേതാക്കളുടെ പിന്തുണ ഉറപ്പാക്കി. അതിന്റെ കൂട്ടത്തില്‍ ചൈനീസ് പ്രധാനമന്ത്രിയേയും കണ്ടു.
പക്ഷേ സോളില്‍ എന്‍എസ്ജിയുടെ പ്ലീനറി ചേര്‍ന്നപ്പോള്‍ ചൈന കാലുമാറി. ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം കിട്ടിയതും ഇല്ല. ഇതിലിപ്പോ മോദി എന്ത് ചെയ്യാനാ...?
പക്ഷേ ട്രോളര്‍മാര്‍ക്ക് അതൊന്നും വിഷയമല്ല... മോദിയുടെ വിദേശയാത്രകളെ പരിഹസിയ്ക്കാന്‍ കിട്ടിയ അവസരമല്ലേ... ആരെങ്കിലും വെറുതേ കളയുമോ!!!

ബന്ധം ശക്തമാക്കി
ബന്ധം ശക്തമാക്കിയിട്ട് എന്ത് ഗുണമാണ് ഉണ്ടായത് എന്നാണ് ചോദ്യം. ബാക്കിയുള്ളോര്‍ക്ക് ചിരിയ്ക്കാന്‍ വകയായി!!!

എന്നാല്‍ യൂറോപ്യന്‍ യൂണിയന് നോക്കിയാലോ
എന്‍എസ്ജിയില്‍ അംഗത്വം കിട്ടിയില്ല. ബ്രിട്ടനാണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോയി. ഇനി യൂറോപ്യന്‍ യൂണിയനില്‍ കയറാന്‍ പറ്റുമോ എന്ന് നോക്കട്ടെ!!!

ടൂറ് പോയതല്ലേ...
ടൂറ് പോയതല്ലേ... അല്ലാതെ നിങ്ങള്‍ പറയുന്നത് പോലെ ചര്‍ച്ച ചെയ്യാന്‍ പോയതൊന്നും അല്ലല്ലോ!!!

ഒരു കുറവും ഇല്ല
സംഗതി ഇങ്ങനെ ഒക്കെ ആണെങ്കിലും തള്ളിന് ഒരു കുറവും ഇല്ലെന്നാണ് ചിലര്‍ പറയുന്നത്.

മുകേഷും രാഹുല്‍ ഗാന്ധിയും
നാട്ടിലില്ലാത്തതിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയേയും മുകേഷിനേയും ട്രോള്‍ ചെയ്യാന്‍ വേണ്ടി വന്നതാ... അപ്പോഴാ മോദിയുടെ കാര്യം ഓര്‍ത്തത്.

ദൈവമേ... നീ പിന്നേം വന്നോ!!!
ഒബാമ തന്നെ ദൈവത്തെ പോലെയാണ് കരുതുന്നത് എന്നാണത്രെ മോദി അമ്മയോട് പറഞ്ഞത്.... ' ദൈവമേ... നീ പിന്നേം വന്നോ'!!!

ചീനച്ചട്ടിയെ ബഹിഷ്കരിയ്ക്കരുത്
എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് പണി തന്നതിന്റെ പേരില്‍ ചൈനീസ് ഉത്പന്നങ്ങള്‍ മുഴുവന്‍ ബഹിഷ്കരിക്കണം എന്നാണ് ചിലരുടെ ആഹ്വാനം. പക്ഷേ പാവം ചീനച്ചട്ടിയെ വെറുതേ വിടണേ!!!

ഇന്ത്യക്ക് വേണ്ടിയാണ്
മോദി കഷ്ടപ്പെട്ടത് മുഴുവന്‍ ഇന്ത്യക്ക് വേണ്ടിയല്ലേ... അല്ലാതെ മോദിയ്ക്ക് വേണ്ടിയല്ലല്ലോ!!!

പണികിട്ടും
ഇനിയിപ്പോള്‍ ചൈനീസ് സാധനങ്ങള്‍ എല്ലാം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചാല്‍, ധരിച്ച കുപ്പായം വരെ ഊരിക്കളയേണ്ടി വരും എന്നാണ് പരിഹാസം.

ടൂറ് വേസ്റ്റ്
എന്തൊക്കെ പറഞ്ഞിട്ടെന്താ കാര്യം... എല്ലാം വേസ്റ്റ് ആയില്ലേ!

നഷ്ടം ഇന്ത്യക്കാണ്
മോദിജി മാസ്സ് ആണ്... ഇപ്പോള്‍ നഷ്ടം ഇന്ത്യക്കാണ്!!!

അങ്ങോട്ട് വന്നോട്ടെ
ഇനിയിപ്പോ എന്താ ചെയ്യുക... അമേരിയ്ക്കയിലേയ്ക്ക് വിട്ടാലോ... പക്ഷേ ഒബാമ ചതിച്ചു!

എന്തൊക്കെ ആയിരുന്നു
എന്തൊക്കെ ആയിരുന്നു... കെട്ടിപ്പിടി്ക്കലും ചാലകുടിയ്ക്കലും സ്നേഹപ്രകടനവും... എന്നിട്ടിപ്പോ എന്തായി!!

അത് ഇന്ത്യ, ഇത് മോദി
എന്‍എസ്ജി അംഗത്വം കിട്ടാത്തത് മോദിയുടെ പ്രശ്നം... അമേരിക്കന്‍ പാര്‍ലമെന്റില്‍ സ്വീകരണം കിട്ടിയത് ഇന്ത്യയുടെ പ്രതിനിധി ആയതിനാല്‍- ഇതാണ് കമ്മി ലൈന്‍

അത് മോദി, ഇത് ഇന്ത്യ
അമേരിക്കന്‍ പാര്‍ലമെന്റില്‍ സ്വീകരണം കിട്ടിയത് നരേന്ദ്ര മോദി ആയതിനാല്‍. എന്നാല്‍ എന്‍എസ്ജി അംഗത്വം കിട്ടാതിരുന്നത് ഇന്ത്യ എന്ന രാജ്യം ആയതിനാല്‍- ഇത് കംഘി ലൈന്‍!

ഏതോ പ്രധാനമന്ത്രി
മറ്റേതോ രാജ്യത്തേയ്ക്ക് പോകുന്ന വേറേതോ പ്രധാനമന്ത്രി!!!
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ












Click it and Unblock the Notifications