64 വയസ്സുള്ള കുമ്മനം സ്വാതന്ത്ര്യസമര സേനാനി!!! 'സംഘി' പോസ്റ്ററിനെ വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

സംഘപരിവാര്‍ സംഘടനകള്‍ ഫോട്ടോഷോപ്പിന്റെ ആളുകളാണെന്ന് പൊതുവേ ഒരു ആക്ഷേപമുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്ര മോദിയും ഈ ആക്ഷേപം ഏറെ കേട്ടതാണ്.

എന്നാല്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഇതുവരെ ഫോട്ടോഷോപ്പിന്റെ പേരില്‍ ചീത്തപ്പേര് കേട്ടിട്ടില്ല. പക്ഷേ ചീത്തപ്പേരുണ്ടാക്കാന്‍ വേറെ പല വഴികളും ഉണ്ടല്ലോ.

1952 ല്‍ ജനിച്ച കുമ്മനം രാജശേഖരനെ സ്വാതന്ത്ര്യ സമര സേനാനിയാക്കിയാല്‍ എങ്ങനെയിരിക്കും. സോഷ്യല്‍ മീഡിയ വെറുതേയിരിക്കുമോ? ഒരു പോസ്റ്ററിലാണ് കുമ്മനത്തെ സ്വാതന്ത്ര്യസമര സേനാനികൂടിയായ സംഘപുത്രന്‍ എന്ന് വിശേഷിപ്പിച്ചത്. എന്തായാലും കിട്ടിയ അവസരം ട്രോളേഴ്‌സ് നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കുമ്മനം പോലും ഞെട്ടി

കുമ്മനം പോലും ഞെട്ടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും പ്രശംസ കൊണ്ട് മൂടിയ, ഏറ്റെടുത്ത സമരങ്ങളെല്ലാം വിജയത്തിലെത്തിച്ച ' സ്വാതന്ത്ര്യസമര സേനാനി കൂടിയായ' സംഘ പുത്രന്‍ എന്നാണ് കുമ്മനം രാജശേഖരനെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. കുമ്മനം തന്നെ ഞെട്ടിക്കാണും.

ഇതാരൊക്കെയാ

ഇതാരൊക്കെയാ

സ്വാതന്ത്ര്യ സമരകാലത്ത് കുമ്മനം രാജശേഖരന്‍ ഗാന്ധിജിയോടൊപ്പം... ചിത്രകാരന്റെ ഭാവനയില്‍!!!!

ഇത് ഒഴിച്ചിട്ടിരിയ്ക്കുകയാ!!!

ഇത് ഒഴിച്ചിട്ടിരിയ്ക്കുകയാ!!!

ഈ സ്ഥലം കുമ്മനംജിയ്ക്ക് വേണ്ടി ഒഴിച്ചിട്ടിരിയ്ക്കുകയാണത്രെ!!!

ജാലിയന്‍ കുമ്മനം!!!

ജാലിയന്‍ കുമ്മനം!!!

ജാലിയന്‍ കണാരനെ പോലെ ആണോ നമ്മുടെ കുമ്മനംജിയും !!!!

 നെഹ്‌റുവിനൊപ്പം

നെഹ്‌റുവിനൊപ്പം

കണ്ടില്ലേ നെഹ്‌റുവിന്റെ ഒപ്പവും പണ്ട് കുമ്മനം ഉണ്ടായിരുന്നു. തെളിവായിട്ട് ഈ ഫോട്ടോ പോരെ!!!

നൂല്‍ നൂല്‍ക്കുന്ന കുമ്മനം

നൂല്‍ നൂല്‍ക്കുന്ന കുമ്മനം

സ്വാതന്ത്ര്യ സമരകാലത്ത് ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന കുമ്മനം രാജശേഖരന്‍.

ദണ്ഡിയാത്രയിലും

ദണ്ഡിയാത്രയിലും

എന്തിന് പറയുന്നു... ദണ്ഡിയാത്രയില്‍ വരെ കുമ്മനം ജി പങ്കെടുത്തിട്ടുണ്ടത്രെ. ഫോട്ടോ ആണ് തെളിവ്.

സംഘി കാണുന്നു

സംഘി കാണുന്നു

കുമ്മനംജിയുടെ ലാപ് ടോപ്പിലെ സ്‌ക്രീന്‍ സെര്‍വര്‍ പോലും അദ്ദേഹം ഗാന്ധിജിയ്‌ക്കൊപ്പം ഇരിയ്കുന്ന ചിത്രമാണത്രെ.

ഡൗട്ട് ഉണ്ടോ

ഡൗട്ട് ഉണ്ടോ

ഈ പറയുന്നതില്‍ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കില്‍.. ദേ ഈ ചിത്രം നോക്കിയാല്‍ മതി. എല്ലാ ഡൗട്ടും മാറും.

കുമ്മനം ഡാ...

കുമ്മനം ഡാ...

1952 ലാണ് ജനിച്ചത് എന്ന് കരുത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരിയ്ക്കുമോ.. കുമ്മനം ഡാ!!!

അവിടേം ഉണ്ടായിരുന്നു

അവിടേം ഉണ്ടായിരുന്നു

ഗാന്ധിജിയുമായി നെഹ്‌റുവും പട്ടേലും ചര്‍ച്ച ചെയ്യുന്ന സമയത്തും കുമ്മനംജി അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇതാ ഫോട്ടോ!

കുമ്മനംജി പിന്‍മാറി

കുമ്മനംജി പിന്‍മാറി

കുമ്മനംജി പിന്‍മാറിയതുകൊണ്ട് മാത്രമാണത്രെ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായത്!!!

സര്‍ട്ടീക്കറ്റ് കിട്ടി

സര്‍ട്ടീക്കറ്റ് കിട്ടി

കുമ്മനംജി ഈസ് എ സ്വാതന്ത്ര്യ സമര നായകന്‍... ഇങ്ങനെ ഒരു സര്‍ട്ടീക്കറ്റ് കിട്ടീട്ടുണ്ടത്രെ.

അറിയാമോ

അറിയാമോ

ഈ മഹാന്‍ ആരാണെന്നറിയാമോ... ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന മഹാന്‍ ആണത്രെ!!!

ഗാന്ധിജിയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും

ഗാന്ധിജിയ്ക്കും അമേരിക്കന്‍ പ്രസിഡന്റിനും

ഗാന്ധിജിയിക്കും അമേരിക്കന്‍ പ്രസിഡന്റിനും വരെ ഉപദേശം കൊടുത്തിട്ടുണ്ടത്രെ കുമ്മനംജി!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+