ഓട് മലരെ കണ്ടം വഴി!!! ജൂഡ് ആടല്ല, കുരങ്ങാണെന്ന്... അറഞ്ചംപുറഞ്ചം പൊങ്കാല; ഓട് മങ്കി കണ്ടം വഴി
ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് നടി പാര്‍വ്വതി കൊടുത്ത ട്വിറ്റര്‍ മറുപടി ശരിക്കും വൈറല്‍ ആയിക്കഴിഞ്ഞു. ഒഎംകെവിയ്ക്ക് മറുപടിയുമായി ജൂഡിന്റെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും വന്നു.
എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇത് പൊങ്കാലക്കാലമാണ്. കസബയെ വിമര്‍ശിച്ചത് മുതല്‍ പാര്‍വ്വതിയെ എല്ലാവിധത്തിലും തേജോവധം ചെയ്യാനാണ് ഫാന്‍സുകാരുടെ നീക്കങ്ങള്‍.
ജൂഡിന്റെ കാര്യം വന്നപ്പോള്‍ അവര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. എന്നാല്‍ ട്രോള്‍ ഗ്രൂപ്പുകളില്‍ അങ്ങനെയല്ല കാര്യങ്ങള്‍. ജൂഡിന്റെ സ്ത്രീ വിരുദ്ധതയെ പൊളിച്ചടുക്കുകയാണ് ട്രോളന്മാര്. അക്കാര്യത്തില്‍ ഒരു ഇളവും ജൂഡിന് കൊടുക്കുന്നും ഇല്ല. നേരത്തെ, ആട് ആന്റണി എന്ന് പരിഹസിച്ചവര്‍ ഇന്ന് കുരങ്ങനെന്നാണ് വിളിക്കുന്നത് എന്ന് മാത്രം!!!

കുരങ്ങന് പരിണാമം
ഇപ്പോള്‍ ജൂഡിനെ കാണുന്നവരെല്ലാം കുരങ്ങ് എന്നും സര്‍ക്കസ് എന്നും ഒക്കെയാണ് പറയുന്നത്. ഇനി സത്യത്തില്‍ ഇദ്ദേഹം വല്ല സര്‍ക്കാസവും ആയിരുന്നോ ഉദ്ദേശിച്ചത്...

പറയാന്‍ പറ്റില്ല
നടിമാരേയും നടന്മാരേയും ഒക്കെ കുരങ്ങന്മാരെ പോലെ കാണുന്ന കക്ഷിയാണ്. ചിലപ്പോള്ഡ ഷൂട്ടിങ് കഴിഞ്ഞാല്‍ നടിമാരെയൊക്കെ വല്ല സര്‍ക്കസ് കമ്പനിക്കും വില്ക്കുമോ എന്ന് പോലും പറയാന്‍ പറ്റില്ല.

മീഡിയ വണ്ണിന് കിട്ടിയ പണി
ഒഎംകെവിയുടെ ശരിക്കുമുള്ള പൂര്‍ണരൂപം പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. എന്നാലും അതിനെ ഓട് മോനെ കണ്ടം വഴി എന്നാക്കിയ മീഡിയ വണ്ണിനെ പോലും ട്രോളന്മാര് വെറുതേ വിടുന്നില്ല.

ഓടിക്കൊണ്ടിരിക്കുകയാണ്
ഇതിപ്പോള്‍ അദ്ദേഹം പോലും അറിയാതെ കണ്ടം വഴി ഓടിക്കൊണ്ടിരിക്കുകയാണ് എന്ന് തോന്നുന്നു. സോഷ്യല്‍ മീഡിയയോടാ കളി!

മങ്കി എന്നാണോ
ഇനിയിപ്പോള്‍ ഒഎംകെവി എന്ന് ഉദ്ദേശിച്ചത് ഓട് മങ്കി കണ്ടം വഴി എന്നാണോ ആവോ? കാരണം മങ്കികളെ കുറിച്ചായിരുന്നല്ലോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അങ്ങനെ കാത്ത് നില്‍ക്കുകയാണ്
ട്രോളന്മാര്ക്ക് പണ്ടേ പ്രിയപ്പെട്ടവനാണ് ജൂഡ് ആന്റണി. ഇപ്പോഴിതാ, ട്രോളന്മാരുടെ ഇടയിലൂടെ കണ്ടം വഴി ഓടാന്‍ കാത്തു നില്‍ക്കുകയാണ്.

നേരെ പറഞ്ഞാലും
ഇങ്ങനെ ചിലര്‍ കാണും- എന്ത് കാര്യം ആയാലും പറഞ്ഞു കുളമാക്കുന്നവര്‍. എന്നാല്‍ ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ... പറഞ്ഞത് മുഴുവന്‍ സ്ത്രീ വിരുദ്ധമല്ലേ

ആടിക്കളിക്കെടീ കുഞ്ഞുരാമീ...
ഇനിയിപ്പോള്‍ ജൂഡിന്റെ സിനിമയിലെ പാട്ടുകളില്‍ നായികയ്ക്കുള്ള വരികള്‍ ഇങ്ങനെയൊക്കെ ആകുമോ ആവോ.. ആടിക്കളിക്കെടീ കുഞ്ഞിരാമീ... നായകന്മാരൊക്കെ ഏത് ഗണത്തില്‍ വരുമോ ആവോ

വാര്യംപള്ളീലെ മീനാക്ഷി
വാര്യംപള്ളിയിലെ മീനാക്ഷിയല്യോ എന്ന് ഇന്നസെന്റിന് കണ്ട് പപ്പു ചോദിച്ചത് പോലെയാണ് ജൂഡിന്റെ കാര്യങ്ങള്‍. സിനിമ നടിമാരെ കണ്ടാല്‍ കുരങ്ങാണെന്നൊക്കെ തോന്നിപ്പോകും.

ആടിന്റെ പടംപിടിത്തം
കുരങ്ങ് എന്ന് വിളിച്ച് നടിമാരെ അധിക്ഷേപിച്ച ആള്‍ക്ക് മുമ്പ് ട്രോളന്മാര് ഒരു പേരിട്ടുകൊടുത്തിട്ടുണ്ടായിരുന്നു. കുരങ്ങിന് അഭിനയിക്കാമെങ്കില്‍ ആടിന് സിനിമയും പിടിക്കാം!

ഇങ്ങേരെങ്ങാനും ഉണ്ടായാല്‍
ഭാവിയില്‍ ഏതെങ്കിലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭിമുഖത്തിന് ഇങ്ങേരെങ്ങാനും ഉണ്ടായാല്‍ ചോദ്യങ്ങളൊക്കെ ഇത് മാതിരി ആകുമോ ആവോ... അപ്പോഴും ഒരു ഒഎംകെവി കിട്ടാന്‍ ഉള്ള എല്ലാ സാധ്യതകളും ഉണ്ട്.

നിങ്ങള്‍ കുരങ്ങായിരിക്കും... പക്ഷേ
അഭിപ്രായം പറയുന്ന നടിമാരെ കുരങ്ങെന്ന് വിളിച്ചവനും അതിനി ലൈക്ക് അടിച്ചവരും ഉണ്ട്. എന്നാല്‍ പൊതുജനം പറയുന്നത് ചിലപ്പോള്‍ ഇങ്ങനെ ആയിരിക്കും.

എല്ലാവരും റെഡിയല്ലേ
മലയാളി സിനിമ ചിത്രീകരണം ജൂഡ് ആന്റണിയുടെ ഭാവനയില്‍ ഇങ്ങനെ ആയിരിക്കുമോ ആവോ?

വേണ്ടായിരുന്നു
പോസ്റ്റിട്ടപ്പോള്‍ കിട്ടിയ ലൈക്കും കമന്റും എല്ലാം കണ്ട് പൊട്ടിച്ചിരിച്ചതാ... ഒഎംകെവി കിട്ടിയപ്പോള്‍ തൃപ്തിയായി എന്ന് തോന്നുന്നു.

ഇതിന്റെ ഒരു കുറവേയുള്ളൂ
എന്ത് പറഞ്ഞാലും അവസാനം മനോരമയ്ക്കിട്ട് ഒരു കൊട്ടുകൊടുത്താലേ ചിലര്‍ക്ക് സമാധാനം ആവുകയുള്ളൂ. അതിപ്പോള്‍ അങ്ങനെതന്നെ ആവട്ടേ!

രണ്ടും ഒന്നാണോ
പുതിയതായിട്ട് സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആള് എന്ന് പറയണോ അതോ സര്‍ക്കസില്‍ ചേരാന്‍ വന്ന ആള് എന്ന് പറയണോ? ജൂഡിനെ സംബന്ധിച്ച് രണ്ടും ഒന്നാണത്രെ.

മെഗാസ്റ്റാറും കുരങ്ങാണോ
ജൂഡ് കുരങ്ങന്മാര് എന്ന് പറഞ്ഞതില്‍ നടിമാര്‍ മാത്രമല്ലല്ലോ, നടന്മാരും ഉണ്ടാവില്ലേ... അപ്പോള്‍ മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറും എല്ലാം ജൂഡിന്റെ മുന്നില്‍ കുരങ്ങന്മാരാണോ?

ബുദ്ധിക്ക് മാത്രം
കുരങ്ങന് പരിണമിച്ചാണല്ലോ മനുഷ്യര്‍ ഉണ്ടായത്. പക്ഷേ, ചില കുരങ്ങന്മാരുടെ ബുദ്ധിക്ക് മാത്രം പരിണാമം സംഭവിച്ചിട്ടില്ല എന്ന് തോന്നുന്നു.

വിഗ്ഗ് വച്ച് ഓടി
പാര്‍വ്വതിയുടെ ട്വീറ്റ് വന്ന് അധികം കഴിയും മുമ്പ് തന്നെ ജൂഡിന്റെ മറുപടി പോസ്റ്റും വന്നു. പക്ഷേ, കണ്ടം വഴി ഓടിയത് വിഗ്ഗ് വച്ചായിരുന്നോ എന്നാണ് സംശയം.

വീക്ക്നെസ്സ്
ആദ്യമായിട്ടല്ലല്ലോ ജൂഡിന് പൊങ്കാല കിട്ടുന്നത്. മുമ്പ് എംഎം മണിയെ അധിക്ഷേപിച്ചതിന്റെ പേരില്‍ കണക്കിന് കിട്ടിയിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്ന്.

സര്‍ക്കസ് മുതലാളി
സര്‍ക്കസ് മുതലാളി എന്ന് ഉദ്ദേശിച്ചത് സംവിധായകനെ ആണോ അതോ നിര്‍മാതാവിനെ ആണോ? നടന്മാരെ ഒക്കെ കാണുമ്പോഴും ഇങ്ങനെയൊക്കെ തന്നെ ചോദിച്ചാല്‍ മതിയായിരുന്നു.

അപ്പോള്‍ കുരങ്ങനാണോ?
ശരിക്കും സര്‍ക്കസ് മുതലാളി എന്ന് ഉദ്ദേശിച്ചത് നിര്‍മാതാവിനെ ആയിരുന്നല്ലേ... അങ്ങനെ വരുമ്പോള്‍ ഈ പറയുന്ന കക്ഷിയും കുരങ്ങന്മാരുടെ ഗണത്തില്‍ തന്നെ ആണോ വരിക.

വീണ്ടും മീഡിയ വണ്‍
പറയാന്‍ പറ്റാത്ത കാര്യം ആയിരുന്നെങ്കില്‍ വെറുതേ ഒഎംകെവി എന്ന് മാത്രം അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ.... ഇതിപ്പോള്‍!

വേറൊരു കുരങ്ങന്
സര്‍ക്കസില്‍ കയറി ഫേമസ് ആയ കുരങ്ങ് പരാതി പറയുന്നത് പോലെ ആണ് ചിലരുടെ പരാതി എന്ന് പറഞ്ഞത് ആരാ....? അതേ സര്‍ക്കസില്‍ മുതലാളിമാരെ പിന്താങ്ങിക്കൊണ്ട് അതേ ജോലി ചെയ്യുന്ന വേറൊരു കുരങ്ങന് എന്ന്!

ജീവിതാനുഭവം
ശരിക്കും ആ ഡയലോഗ് ഒരുപക്ഷേ ജീവിതാനുഭവത്തില്‍ നിന്ന് സൃഷ്ടിച്ച് കൈമാറിയതായിരിക്കും. അല്ലാതെ വരാന്‍ ഒരു സാധ്യതയും ഇല്ലത്രെ!

ടോം ആന്റ് ജെറി പോലെ ആയി
തലയ്ക്കടിക്കാന്‍ ചുറ്റികയും കൊണ്ട് നിന്നതായിരുന്നു. അതിപ്പോള്‍ സ്വന്തം മുഖത്ത് തന്നെ കൊണ്ടത് പോലെ ആയി ജൂഡിന്റെ സ്ഥിതി.

ഒഎംകെവി
കസബയിലെ ഈ ഡയലോഗ് തന്നെ അങ്ങ് ചേര്‍ത്തുവയ്ക്കുന്നതാണ് ഉചിതം എന്ന് ട്രോളന് തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ജൂഡ് ഉറപ്പിച്ചല്ലോ
ജൂഡിന്റെ പോസ്റ്റില്‍ പാര്‍വ്വതിയുടെ പേര് പറഞ്ഞിട്ടില്ലല്ലോ, പിന്നെന്തിനാണ് പാര്‍വ്വതി അങ്ങനെ ഒരു ട്വീറ്റ് ഇട്ടത് എന്നാണ് ചിലരുടെ ചോദ്യം. അതിന്റെ ഉത്തരം ഇത് തന്നെ ആണ്.

കുരങ്ങത്തിയോ...
ഇനിയിപ്പോള്‍ പാട്ടുകളൊക്കെ ഇങ്ങനെ മാറ്റേണ്ടി വരുമോ? ഹൃദയവനിയിലെ ഗായികയോ, യവനകഥയിലെ കുരങ്ങത്തിയോ!!!
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications