വിഡി രാജപ്പന്റെ പേരില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് എന്തൊക്കെയാണ്?

ഓഡിയോ കാസറ്റ് കാലത്തെ ഒരു തലമുറയെ തന്റെ ശബ്ദം കൊണ്ട് കയ്യിലെടുത്ത മിമിക്രി കലാകാരന്‍ വി ഡി രാജപ്പനെ സഹായിക്കനെന്ന മട്ടില്‍ സംവിധായകന്‍ ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. വി ഡി രാജപ്പന് ചികിത്സാ സഹായം തേടുന്നു എന്ന മട്ടിലായിരുന്നു ഇത്. മെയ് മാസത്തില്‍ ആഷിക് അബു ഫേസ്ബുക്കില്‍ വി ഡി രാജപ്പന്റെ ബാങ്ക് അക്കൗണ്ടും മറ്റും ഷെയര്‍ ചെയ്തിരുന്നു. ഈ പോസ്റ്റ് രണ്ടായിരത്തിലധികം പേര്‍ ലൈക്ക് ചെയ്യുകയും ആയിരത്തിലേറെപ്പേര്‍ ഷെയര്‍ ചെയ്യുകയും ഉണ്ടായി.

വി ഡി രാജപ്പനെ വീട്ടുകാരും താരസംഘടനയായ അമ്മയും കയ്യൊഴിഞ്ഞു എന്ന് പറഞ്ഞ് വേറെയും പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. വി ഡി രാജപ്പന്‍ ലോഡ്ജ് മുറിയില്‍ ഒറ്റയ്ക്ക് കഴിയുകയാണ് എന്നും സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്നും പറഞ്ഞ് ചില സിനിമാക്കാര്‍ വരെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഇല്ലാക്കഥകളാണ് എന്ന് പറഞ്ഞ് വീട്ടുകാര്‍ ഇക്കാര്യം നിഷേധിക്കുകയാണ്.

vd-rajappan

ഫേസ്ബുക്ക് പോസ്റ്റിട്ടവര്‍ക്കെതിരെ വി ഡി രാജപ്പന്റെ വീട്ടുകാര്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. തങ്ങള്‍ ആരോടും ധനസഹായം ആവശ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞ് വി ഡി രാജപ്പന്റെ മകന്‍ തന്നെ രംഗത്തുവന്നു. ഒരു ആഷിക് അബുവിനോടും തങ്ങള്‍ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് വി ഡി രാജപ്പന്റെ മകന്‍ പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വി ഡി രാജപ്പനെ സമൂഹത്തില്‍ മോശമാക്കി ഉപദ്രവിക്കരുത് എന്നും സഹായിച്ച് ബുദ്ധിമുട്ടിക്കരുതെന്നും എം ജി യൂണിവേഴ്‌സിറ്റിയില്‍ ഉദ്യോഗസ്ഥനായ മകന്‍ പറയുന്നു. പ്രായത്തിന്റെ അവശതകളും പ്രമേഹവുമാണ് വി ഡി രാജപ്പനെ അലട്ടുന്നത്. മിമിക്രി താരം സാജന്‍ പള്ളുരുത്തി നേരത്തെ വി ഡി രാജപ്പനെ സന്ദര്‍ശിച്ച് സഹായം നല്‍കുന്നതായി ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വി ഡി രാജപ്പന്റെ വീട്ടുകാര്‍ക്ക് ഈ പണവും കിട്ടിയിട്ടില്ലത്രേ. എന്ത് ദ്രോഹം ചെയ്തിട്ടാണ് ഫേസ്ബുക്ക് പോസ്റ്റും മറ്റുമിട്ട് ആളുകള്‍ ഈ മനുഷ്യനെ ബുദ്ധിമുട്ടിക്കുന്നത്. അതോ സോഷ്യല്‍ മീഡിയയില്‍ കുറേ ലൈക്ക് കിട്ടാനുള്ള അഭ്യാസങ്ങളില്‍ പെടുന്നതാണോ ഇതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+