രമേഷ് പിഷാരടിക്ക് നൈസായി പണി കൊടുത്ത് നടൻ ബൈജു.. ചിരിച്ച് പണ്ടാരടമങ്ങിപ്പോകും.. എന്തിറ്റാ ടൈമിങ്!!

രമേഷ് പിഷാരടിക്കും മുകേഷിനും ബൈജുവിന്റെ ഇൻസ്റ്റന്റ് കൗണ്ടറുകൾ നൽകിയ പണി.

ചാനൽ പ്രോഗ്രാമുകളിലെയും സ്റ്റേജ് ഷോകളിലെയും താരമാണ് രമേഷ് പിഷാരടി. നിന്ന നിൽപ്പിൽ കോമഡിയുണ്ടാക്കുന്നതിൽ വിദഗ്ധൻ. മിനി സ്ക്രീനിലെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചാലും അധികമാകില്ല. രമേഷ് പിഷാരടി ഹോസ്റ്റ് ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിക്കുമുണ്ട് ഒരുപാട് ആരാധകർ.

ബഡായി ബംഗ്ലാവിൽ സിനിമാ നടൻ ബൈജു അതിഥിയായി എത്തിയ ഒരു എപ്പിസോഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. രമേഷ് പിഷാരടിയുടെ നമ്പറുകൾക്ക് മുന്നിൽ പതറാതെ പിടിച്ചുനിന്ന ബൈജുവിൻറെ ചില കൗണ്ടറുകളാകട്ടെ ചിരിയുടെ മാലപ്പടക്കത്തിന് കാരണമായി. കാണാം, രമേഷ് പിഷാരടിക്കും മുകേഷിനും ബൈജുവിന്റെ ഇൻസ്റ്റന്റ് കൗണ്ടറുകൾ നൽകിയ പണി.

ഇത് കിടിലം കൗണ്ടർ

ഇത് കിടിലം കൗണ്ടർ

ബഡായി ബംഗ്ലാവില്‍, ബൈജു വിവാഹം കഴിച്ചത് അയല്‍പ്പക്കത്ത്‌നിന്നാണന്നു കേട്ട പിഷാരടി - ചേട്ടന്റെ ഒരു ഭാഗ്യം. ഞാന്‍ പൂനെന്നാണ് കെട്ടിയത്. ബൈജു - "ഉയ്യോ ..പൂനേന്നാ.. കൊറേ കാശായിക്കാണവല്ലോടെ". ആക്കാന്‍ നോക്കുന്നവന് തിരിച്ചു നൈസായി പണിയുന്ന ജെനുവിന്‍ തിരോന്തോരം സ്റ്റൈലിൽ ബൈജുവിന്റെ കൗണ്ടർ സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

മുകേഷിനും പണി

മുകേഷിനും പണി

ഏതാണ്ട് 36 വർഷമായി ബൈജു സിനിമയിലെത്തിയിട്ട്. ബാലതാരമായി അഭിനയിച്ചുതുടങ്ങിയതിനും മുൻപേ വല്ല കുട്ടിക്കാല ഓർമയും ഉണ്ടോ എന്ന് മുകേഷിന്റെ വക ചോദ്യം. ഉടൻ വന്നു ബൈജുവിന്റെ മറുപടി. മുകേഷിന്റെ ആദ്യചിത്രമായ ബലൂണിൽ ബൈജു ഡബ്ബ് ചെയ്തിട്ടുണ്ട്, അതും മുകേഷിന്റെ കുട്ടിക്കാല കഥാപാത്രത്തിന് വേണ്ടി. - മുകേഷ് പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.

റിയൽ എസ്റ്റേറ്റൊക്കെ ഉണ്ട്

റിയൽ എസ്റ്റേറ്റൊക്കെ ഉണ്ട്

സിനിമ കൊണ്ട് മാത്രം പിടിച്ചു നില്ക്കാൻ പാടാണെടേയ്, റിയൽ എസ്റ്റേറ്റ് ഒക്കെ ഉണ്ട് - സിനിമയല്ലാതെ മറ്റ് പരിപാടികൾ എന്തൊക്കെ എന്ന് ചോദിച്ച രമേഷ് പിഷാരടിയോട് ബൈജു തുറന്ന് പറഞ്ഞു.. സൈഡ് ബിസിനസ് ആണോ എന്ന് ചോദിച്ചപ്പോൾ അല്ലല്ല, സീരിയസ് ആയിട്ടു തന്നെ എന്ന് ഫ്രാങ്കായി പറയാനും ബൈജുവിന് മടിയില്ല.

ബൈജുവിൻറെ ഇടപാടുകൾ

ബൈജുവിൻറെ ഇടപാടുകൾ

ബൈജു തുറന്ന് പറയേണ്ട ആവശ്യം പോലുമില്ല.. തിരുവനന്തപുരത്ത് ഒക്കെ മിക്കവർക്കും ഇതൊക്കെ അറിയാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വൻ സെറ്റപ്പ് ആണ്...റിയൽ എസ്റ്റേറ്റ് തർക്കം കാരണം ഒരുത്തനെ വെടിവെക്കാൻ പോയ കേസ് എന്നൊക്കെ പറ‍ഞ്ഞ് കുറേ കഥകളും പരക്കുന്നുണ്ട്. ട്രിവാൻഡ്രം ക്ലബ് സംഭവത്തെക്കുറിച്ചുമുണ്ട് ചർച്ച.

കൊണ്ടും കൊടുത്തും

കൊണ്ടും കൊടുത്തും

ഏകദേശം ഒരേ സമയത്ത് സിനിമയിൽ വന്ന ആൾക്കാരാണ് മുകേഷും ബൈജുവും. ഇരുവരും തമ്മിലുണ്ടായ രസകരമായ പല അനുഭവങ്ങളും ബഡായ് ബംഗ്ലാവിൻ ചിരി പടർത്തി. ബൈജു ഒളിച്ച് താമസിച്ചിരുന്ന സമയത്ത് മുകേഷ് കാണാൻ പോയതും മറ്റൊരിക്കൽ മുകേഷിന്റെ കാറെടുത്ത് ബൈജുവും കൂട്ടരും കറങ്ങാന്‍ പോയതും ഒക്കെയായിരുന്നു അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+