ട്വിറ്ററിനും ടിവി ചാനൽ; ബ്ലൂംബെർഗ്ഗിനൊപ്പമുള്ള വരവ് കിടുവാകും !!
വാഷിംഗ്ടൺ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ടെലിവിഷൻ രംഗത്തേയ്ക്ക്. ബ്ലൂംബെർഗ് മീഡിയയുമായി ചേർന്ന് 24 മണിക്കൂർ സ്ട്രീമിംഗ് വാർത്താ ചാനലാണ് ട്വിറ്റര്‍ ആരംഭിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു പ്രഖ്യാപനം. മുന്‍ ന്യൂയോര്‍ക്ക് മേയറും ഫിനാൻഷ്യൽ ന്യൂസ് ആൻഡ് ഇന്‍ഫര്‍മേഷൻ സർവ്വീസിന്റെ സ്ഥാപകനുമായ മൈക്കില്‍ ബ്ലൂംബെർഗ്, ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ജാക് ഡോര്‍സെയും വാഷിംഗ് ടണിൽ വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
വാര്‍ത്തകളറിയാൻ കൂടുതല്‍ പേരും ട്വിറ്ററിനെയാണ് ആശ്രയിക്കുന്നതെന്ന് കണ്ടെത്തിയ ട്വിറ്റർ ഇതേ പ്ലാറ്റ്ഫോമിൽ 24 മണിക്കൂറും വീഡിയോ സട്രീമിംഗ് നടത്താവുന്ന ചാനൽ ആരംഭിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്ലൂം ബെർഗ് ബ്യൂറോകളുടെ സഹായത്തോടെ ആയിരിക്കും ട്വിറ്ററിന്റെ ന്യൂസ് ചാനൽ പ്രവർത്തനമാരംഭിക്കുക. വീഡിയോ സ്ട്രീമിംഗ് രംഗത്തെ അതികായകരായ യൂട്യൂബിനെ തകർക്കാനുള്ള നീക്കവും ബ്ലൂംബെർഗ്ഗ്- ട്വിറ്റർ കൂട്ടുകെട്ടിന് പിന്നിലുണ്ടെന്നും സൂചനകളുണ്ട്.

ഓണ്‍ലൈൻ പരസ്യ വിപണിയിൽ യുട്യൂബ് വെല്ലുവിളിയായതോടെ കളം മാറ്റി പണം വാരാനുള്ള ശ്രമത്തിലാണ് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂംബെർഗ്ഗ് ട്വിറ്ററുമായി ചേർന്ന് നടത്തുന്നത്. ഇതിനൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെയും വീഡിയോ സ്ട്രീമിംഗിനെയും ഒരേ കുടക്കീഴിലെത്തിയ്ക്കാനും ഈ സംയുക്ത ദൗത്യത്തിന് പിന്നിൽ ഇരുകൂട്ടരും ലക്ഷ്യം വയ്ക്കുന്നുണ്ട്.


Click it and Unblock the Notifications
