ഇന്‍സ്റ്റഗ്രാമിനും ഫേസ്ബുക്കിനും ട്വിറ്ററിന്റെ തിരിച്ചടി, വീഡിയോ പരിധി ഉയര്‍ത്തി

കാലിഫോര്‍ണിയ: പ്രമുഖ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ പുതിയ മാറ്റങ്ങളുമായെത്തുന്നു. ട്വീറ്റിന്റെ ക്യാരക്ടര്‍ പരിധി 140 ആക്കി ഉയര്‍ത്തിയതിന് പിന്നാലെയാണ് വീഡിയോകളുടെ സമയപരിധിയും വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 140 സെക്കന്റ് വരെയുള്ള വീഡിയോകള്‍ ഇനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും.

ട്വിറ്ററിന്റെ സ്ഥാപകരിലൊരാളായ ജാക്ക് ഡോര്‍സെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഫേസ്ബുക്കും ഗൂഗിളിന്റെ യൂട്യൂബും ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വീഡിയോയില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കെത്തന്നെയാണ് ട്വിറ്ററിന്റെയും പരീക്ഷണങ്ങള്‍.

twitter

ഇതിന് പുറമേ ട്വിററ്റില്‍ നിന്നുണ്ടായിട്ടുള്ള മറ്റൊരു സുപ്രധാന നീക്കമാണ് വീഡിയോ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് വൈനിന്റെ വീഡിയോ സ്ട്രീമിംഗ് വഴി പണമുണ്ടാക്കാനുള്ള സൗകര്യം. വീഡിയോകള്‍ പ്ലേ ചെയ്യുന്നതിന് മുമ്പ് പരസ്യങ്ങള്‍ നല്‍കുന്നതിനായി ട്വിറ്ററിന്റെ ആംപ്ലിഫൈ ഓപ്പണ്‍ പ്രോഗ്രാമാണ് വൈന്‍ ഉപയോഗിച്ചുവരുന്നത്.

2016ല്‍ 50 ശതമാനത്തോളം വീഡിയോ ട്വീറ്റുകള്‍ വര്‍ദ്ധിച്ചതും ഫേസ്ബുക്കിന്റെ ഇന്‍സ്റ്റഗ്രാം, സ്‌നാപ്പ്ചാറ്റ് എന്നിവയില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് ട്വിറ്ററിന്റെ പുതിയ തീരുമാനത്തിന് പിന്നിലുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളും ഫേസ്ബുക്ക് ലൈവില്‍ 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാനാണ് അനുവദിക്കുന്നത്. സ്‌നാപ്പ് ചാറ്റിലിത് 10 സെക്കന്റ് മാത്രമാണ്.

ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് നിരവധി ഫോളോവേഴ്‌സിനെ സമ്പാദിക്കുന്നതിനും പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതിനുമായി ട്വിറ്റര്‍ എന്‍ഗേജ് എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും ട്വിറ്റര്‍ നേരത്തെ ആരംഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+