മോദിയുടെ മുന്നില്‍ അര്‍ണാബ് ഗോസ്വാമി ഇരുന്നു, ഒരു പൂച്ചയെപ്പോലെ, ട്വിറ്ററിൽ ട്രോളുകൾ!

അര്‍ണാബ് ഗോസ്വാമി എന്ന് കേട്ടാല്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു രൂപമുണ്ട്. ചാനല്‍ ചര്‍ച്ച ആയാലും അഭിമുഖം ആയാലും അപ്പുറത്തിരിക്കുന്ന ആളെ സംസാരിക്കാന്‍ അനുവദിക്കാതെ അലറുന്ന ഒരു രൂപം. ഇന്ത്യ വാണ്ട്‌സ് ടു നോ എന്ന് തുടങ്ങുന്ന അര്‍ണാബിന്റെ അലര്‍ച്ച തന്നെ എത്രയെത്രെ മിമിക്രി കലാകാരന്മാര്‍ അനുകരിച്ച് ഹിറ്റാക്കിയിരിക്കുന്നു. അര്‍ണാബിന് സംസാരിക്കാന്‍ വേണ്ടി അര്‍ണാബ് തന്നെ അതിഥികളെ ക്ഷണിച്ചുകൊണ്ടുവരുന്ന ചാനല്‍ എന്ന് വരെ ടൈംസ് നൗവിനെ കളിയാക്കുന്നവരുണ്ട്.

എന്നാല്‍ തിങ്കളാഴ്ച അര്‍ണാബ് ഗോസ്വാമി നടത്തിയ ഒരു അഭിമുഖം ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തനായിരുന്നു. സാധാരണ ടൈംസ് നൗവില്‍ കാണാറുളള അഭിമുഖങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തം. അതിഥിയോട് മാന്യമായി, മിതമായി മാത്രം ചോദ്യങ്ങള്‍ ചോദിച്ച അര്‍ണാബ് അതിഥിക്ക് പറയാനുള്ളതെല്ലാം ഇരുന്ന് കേട്ടു. ഒരു തിരക്കും അസഹിഷ്ണുതയും ഇല്ലാതെ. ചാനല്‍ സിംഹമായ അര്‍ണാബ് ഗോസ്വാമിയെ പൂച്ചയെപ്പോലെ അടക്കിയിരുത്തിയ ആ അതിഥി ആരാണെന്നല്ലേ, അത് നരേന്ദ്ര മോദി ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി.

താങ്ക് യൂ താങ്ക് യൂ

താങ്ക് യൂ താങ്ക് യൂ

മോദിജി നിങ്ങളാണ് ഏറ്റവും മികച്ച പ്രധാനമന്ത്രി, അര്‍ണാബ് നിങ്ങളാണ് ഏറ്റവും മികച്ച ജേണലിസ്റ്റ്. താങ്ക് യൂ താങ്ക് യൂ- ഇതാണത്രെ ശരിക്കും നടന്നത്

അര്‍ണാബ് അന്നും ഇന്നും

അര്‍ണാബ് അന്നും ഇന്നും

അര്‍ണാബ് ഗോസ്വാമി സാധാരണ ദിവസങ്ങളില്‍. അര്‍ണാബ് ഗോസ്വാമി മോദിയെ ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍..

ഇത് ആദ്യത്തെ അഭിമുഖം

ഇത് ആദ്യത്തെ അഭിമുഖം

പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി ഒരു സ്വകാര്യ ചാനലിന് നല്‍കുന്ന ആദ്യത്തെ അഭിമുഖമായിരുന്നു ഇത്. മോദി പറഞ്ഞ കാര്യങ്ങളെക്കാള്‍ ഉപരി സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് അര്‍ണാബ് ഗോസ്വാമിയുടെ ഇന്നലത്തെ ശരീരഭാഷയാണ്.

അര്‍ണാബ് ഒരു പൂച്ചയെപ്പോലെ

അര്‍ണാബ് ഒരു പൂച്ചയെപ്പോലെ

മറ്റുള്ളവര്‍ക്ക് മുന്നില്‍ പുലിയെപ്പോലിരിക്കുന്ന അര്‍ണാബ് ഗോസ്വാമി മോദിയുടെ മുന്നില്‍ പൂച്ചയായി എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്.

വിശ്വസിക്കാന്‍ പറ്റുന്നില്ല

വിശ്വസിക്കാന്‍ പറ്റുന്നില്ല

ഇത്രയും മര്യാദക്കാരനായി അര്‍ണാബ് ഗോസ്വാമിക്ക് അതിഥികളോട് പെരുമാറാന്‍ എന്ന് വിശ്വസിക്കാന്‍ തന്നെ പലര്‍ക്കും പറ്റുന്നില്ല. രാഹുല്‍ ഗാന്ധിയൊക്കെ ആയിരുന്നെങ്കില്‍ അര്‍ണാബിന്റെ തനിസ്വരൂപം അറിയാമായിരുന്നത്രെ.

എളുപ്പമുള്ള ചോദ്യങ്ങള്‍

എളുപ്പമുള്ള ചോദ്യങ്ങള്‍

പ്രധാനമന്ത്രിയായ ശേഷം മോദി നല്‍കുന്ന ആദ്യത്തെ അഭിമുഖമായിരുന്നു ഇത്. എന്നാല്‍ കടുപ്പമുള്ള ഒരു ചോദ്യം പോലും അര്‍ണാബ് നരേന്ദ്ര മോദിയോട് ചോദിച്ചില്ല എന്ന് ട്വിറ്ററില്‍ ആളുകള്‍ വിമര്‍ശിക്കുന്നു

പ്രണയസല്ലാപമോ

പ്രണയസല്ലാപമോ

മിതഭാഷിയായി അര്‍ണാബ് മോദിയോട് എളുപ്പമുളള കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു. മോദി മറുപടി പറയുന്നു. എല്ലാം കണ്ടപ്പോള്‍ ഒരു പ്രണയസല്ലാപം പോലെ തോന്നി എന്നും ട്വിറ്ററില്‍ ട്രോളുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+