മലയാളികളോട് കളിക്കല്ലേ മോദീ... ട്വിറ്ററില്‍ #പോമോനേമോദീ ട്രെന്‍ഡിങ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ച് അപമാനിച്ചു എന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുന്നു. പ്രധാനമന്ത്രി പറഞ്ഞത് വാസ്തവ വിരുദ്ധമായ കാര്യമാണ്. അടുത്ത തവണ കേരളത്തില്‍ എത്തുമ്പോള്‍ പറഞ്ഞത് തിരുത്തി മാപ്പ് പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി കേരളത്തെ സൊമാലിയയോട് ഉപമിച്ചു എന്ന വാര്‍ത്തകളോട് അതിരൂക്ഷമായിട്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോമോനേമോദി എന്ന ഹാഷ്ടാഗ് പോപ്പുലറായിക്കഴിഞ്ഞു. ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ബുധനാഴ്ച രാവിലെ രണ്ടാം സ്ഥാനത്തായിരുന്നു ഈ ഹാഷ്ടാഗ്. തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യാനായി ബുധനാഴ്ച മോദി വീണ്ടും കേരളത്തിലെത്തുമ്പോള്‍ ട്വിറ്റരാദികള്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്...

എന്താണീ പോ മോനേ മോദി
പോ മോനേ മോദി എന്ന മലയാളം വാക്കിന്റെ അര്‍ഥം ഗെറ്റ് ലോസ്റ്റ് മോദി എന്നാണ്. ഇനി എങ്ങാനും കാണുന്നവര്‍ക്ക് മനസിലായില്ലെങ്കിലോ എന്ന് കരുതി ആളുകള്‍ ഇംഗ്ലീഷില്‍ അര്‍ഥവും പറഞ്ഞുകൊടുക്കുന്നുണ്ട്.

അപമാനിക്കല്ലേ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഏതെങ്കിലും സംസ്ഥാനത്ത് പോകേണ്ടി വന്നാല്‍ അന്നാട്ടിലെ ജനങ്ങളെ അപമാനിക്കല്ലേ എന്നാണ് മോദിയോട് ട്വിറ്ററിലെ മലയാളികള്‍ക്ക് പറയാനുള്ളത്.

എങ്ങനെ പ്രധാനമന്ത്രിയായി
കേരളം സൊമാലിയയെപ്പോലെയാണ് എന്ന് പറഞ്ഞ ഈ നരേന്ദ്ര മോദി എങ്ങനെ പ്രധാനമന്ത്രിയായി എന്നാണ് ട്വിറ്ററില്‍ ആളുകള്‍ ചോദിക്കുന്നത്.

ഞങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്യാറില്ല
കേരളം വിദ്യാഭ്യാസവും സാക്ഷരതയും ഉള്ള സംസ്ഥാനമാണ്. ഞങ്ങള്‍ക്കും രാഷ്ട്രീയവിവരമുണ്ട്. പക്ഷേ ഞങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് ആളുകളെ പറ്റിക്കാറില്ല.

കേരളം അഭിമാനം
കേരളം എന്നത് ഇന്ത്യയുടെ അഭിമാനമാണ്. സാക്ഷരതയുടെ കാര്യത്തിലും സ്ത്രീ പുരുഷാനുപാതത്തിലും കേരളത്തിന്റെ നില മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുകളിലാണ്.












Click it and Unblock the Notifications