മറുനാടന്‍ പോര്‍ട്ടലിനെതിരേ അപരന്
മറുനാടന്‍ മലയാളി പോര്‍ട്ടലിനെതിരേ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി മറ്റൊരു മറുനാടന്‍ രംഗത്ത്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ അപരന്മാരുടെ ഭീഷണിയ്ക്കു മുന്നില്‍ വട്ടംകറങ്ങുമ്പോഴാണ് ഈ ഡമ്മിയുടെയും വരവ്. ചുരുക്കത്തില്‍ ഓണ്‍ലൈന്‍ ലോകത്ത് മറുനാടന്മലയാളി എന്ന പേരില്‍ രണ്ടു വെബ്സൈറ്റുകള്‍ ലഭ്യമാണ്-www.marunadanmalayali.com, www.marunadanmalayalee.com. ഇതിലേതാണ് ഒറിജിനലെന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്.
ഷാജന് സ്കറിയയുടെ നേതൃത്വത്തിലുള്ള marunadanmalayali എന്ന വെബ്സൈറ്റ് കൃത്യമായി അപ് ലോഡ് ചെയ്യുന്ന ഒന്നാണ്. വളരെ കുറഞ്ഞ കാലം കൊണ്ടു തന്നെ ഓണ്‍ലൈന്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ ഈ പോര്‍ട്ടലിന് സാധിച്ചിട്ടുണ്ട്. മറ്റെ ഡൊമെയ്നാകട്ടെ കഴിഞ്ഞ കുറെ കാലങ്ങളായി അപ്ഡേഷനൊന്നുമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു.

അതേ സമയം ആദ്യം ബുക്ക് ചെയ്ത ഡൊമെയ്ന്‍ marunadanmalayalee ആണ്. ഇതിന്റെ പ്രൈവസി പ്രൊട്ടക്ട് ചെയ്തുവെച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ആരുടെ പേരിലാണ് ഈ ഡൊമെയ്ന്‍ എന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ല.
ഈ സൈറ്റിലൂടെ തന്നെയാണ് ഷാജന്റെ മറുനാടനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതിനാല്‍ വായനക്കാര്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.
ചരിത്രം
marunadanmalayalee എന്ന പേരിലാണ് സൈറ്റ് ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. ഡിസൈനിങ് സ്ഥാപനവും ഷാജന് സ്കറിയയും തമ്മില്‍ ഡൊമെയ്ന്‍ സംബന്ധിച്ച് അവകാശതര്ക്കമുണ്ടായതിനെ തുടര്‍ന്നു marunadanmalayali എന്ന പേരില്‍ അതേ ഡിസൈനോടുകൂടി പുതിയ സൈറ്റ് നിലവില്‍ വരികയായിരുന്നു. തര്‍ക്കം ഇപ്പോഴും തുടരുന്നുണ്ട്. നിലവിലുള്ള അവസ്ഥ തുടരാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി marunadanmalayalee വീണ്ടും അപ്ഡേഷന് ആരംഭിച്ചിട്ടുണ്ട്. പക്ഷേ, ഇതിലുള്ള ഒട്ടുമിക്ക വാര്‍ത്തകളും marunadanmalayaliയെ കരിവാരിത്തേക്കുന്നതാണെന്ന ആക്ഷേപമുണ്ട്. ഇത് തെറ്റായ പ്രവണതയാണെന്ന് സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
മലയാളത്തില്‍ പെട്ടിക്കട പോലെ ന്യൂസ് പോര്‍ട്ടലുകള്‍ പൊട്ടിമുളയ്ക്കുന്ന ഈ കാലത്ത് ഡൊമെയ്നിനെ ചൊല്ലിയുള്ള തര്‍ക്കത്തിനും ചളിവാരിയേറിനും ഏറെ പ്രസക്തിയുണ്ട്. നേരത്തെ ഷാജന് സ്കറിയക്കൊപ്പമുണ്ടായിരുന്ന ഒരു മാധ്യമപ്രവര്ത്തകന് തന്നെയാണ് ഈ ആരോപണ പെരുമഴയ്ക്കു പിന്നിലെന്ന ആക്ഷേപമുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications