Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ശരീരം വച്ച് നീ എങ്ങനെയാണ് അത് ചെയ്യുക'; കുട്ടിക്കാലം മുതല്‍ നേരിടുന്ന ബോഡി ഷെയ്മിംഗ്; മീനാക്ഷി പറയുന്നു

മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും സുപരിചിതയായ അവതാരികയില്‍ ഒരാളാണ് മീനാക്ഷി രവീന്ദ്രന്‍. മലയാളത്തിലെ ടെലിവിഷന്‍ ഷോകളില്‍ ഏറ്റവും കൂടുതല്‍ ടിപിആറുള്ള ഉടന്‍ പണം എന്ന ഷോയുടെ മുഖം കൂടിയാണ് മീനാക്ഷി. ആലപ്പുഴ സ്വദേശിനിയായ മീനാക്ഷി മഴവില്‍ മനോരമയുടെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ടിവി- സിനിമ മേഖലയില്‍ എത്തുന്നത്. തട്ടിന്‍പുറത്ത് അച്യുതന്‍, മാലിക് എന്നീ ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

1

എന്നാല്‍ ഇപ്പോഴിതാ താരം, തന്റെ കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് തുറന്നുപറയുകയാണ് മീനാക്ഷി. ചെറുപ്പം മുതലേ ബോഡി ഷെയ്മിംഗിന് ഇരയായിരുന്നു എന്നാണ് മീനാക്ഷി പറയുന്നത്. എന്നാല്‍ അതൊന്നും തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് താരം പറയുന്നു. ജോഷ് ്ക്കിലാണ് മീനാക്ഷി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. മീനാക്ഷിയുടെ വാക്കുകളിലേക്ക്...

2

ഒരുപാട് എക്‌സ്‌പോഷര്‍ കിട്ടി വളര്‍ന്ന ഒരു പെണ്‍കുട്ടി ഒന്നുമല്ല ഞാന്‍. എന്നാല്‍ എക്‌സ്‌പോഷര്‍ കിട്ടാന്‍ വേണ്ടി ഞാന്‍ സ്വയം ശ്രമിക്കാറുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ തുള്ളിച്ചാടി നടക്കുന്നതൊക്കെ വലിയ ഇഷ്ടമുള്ള ഒരാളായിരുന്നു ഞാന്‍. കുട്ടിക്കാലത്ത് ആണ്‍കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ വളരെ ഇഷ്ടമാണ്. ആണ്‍കുട്ടികള്‍ക്ക് അത് ചെയ്യാം, എന്നാല്‍ എന്തുകൊണ്ട് എനിക്കത് ചെയ്തുകൂടാ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ടെന്ന് മീനാക്ഷി പറഞ്ഞു.

3

വീട്ടുകാര്‍ വളരെ സപ്പോര്‍ട്ടീവായിട്ടുള്ള ആള്‍ക്കാരായിരുന്നു. ഏറ്റവും എളയ സന്തതിയായത് കൊണ്ട് തന്നെ എല്ലാവരും കൊഞ്ചിച്ചാണ് വളര്‍ത്തിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ ഞാനായിരുന്നു ഏറ്റവും ചെറിയ കുട്ടി. സ്‌കൂള്‍ അസംബ്ലിയില്‍ ഏറ്റവും ഫ്രണ്ടില്‍ നിന്നത് ഞാനാണ്. അന്ന് മുതല്‍ കുഞ്ഞായത് കൊണ്ട് തന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ നേരിട്ടുട്ടുള്ളത് ബോഡി ഷെയ്മിംഗാണെന്ന് മീനാക്ഷി പറഞ്ഞു.

4

ആ സമയത്ത് ബുള്ളിയിംഗ് ചെയ്യാന്‍ ഞാന്‍ നിന്നുകൊടുക്കാറില്ല. എന്നെ ബോഡിഷെയ്മിംഗ് ചെയ്യുന്ന സമയത്ത് ഞാന്‍ തിരിച്ച് പേടിപ്പിക്കും. അത് എന്റെ ഒരു പ്രതിരോധമായിരുന്നു. ഞാന്‍ ബുള്ളിയിംഗ് ആയെന്ന് കാണിക്കാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു, അത് എന്നെ വേദനിപ്പിക്കുമെങ്കിലും നീളം കുറവാണ്, മെലിഞ്ഞതാണ് എന്നൊക്കെയുള്ള കാര്യങ്ങള്‍ ഞാന്‍ എപ്പോഴും കേള്‍ക്കാറുണ്ടായിരുന്നു.

5

കുട്ടിക്കാലം മുതല്‍ എനിക്കുള്ള ആഗ്രഹമാണ്, ഒരു കാബിന്‍ ക്രൂ ആവുക എന്നത്. ആ സമയത്ത് ഇത് പറയുമ്പോള്‍ എന്നോട് പറയുന്നത്, കാബിന്‍ ക്രൂ ആകണമെങ്കില്‍ കുറച്ചൊക്കെ ഹൈറ്റ് വേണം, വണ്ണം വേണം, കാണാന്‍ കുറച്ച് ഭംഗി വേണം, ഹോട്ടായിരിക്കണം, ഇതൊക്കെ ഞാന്‍ സ്ഥിരം കേട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ലെന്ന് മീനാക്ഷി പറഞ്ഞു.

6

കുട്ടിക്കാലത്തെ സ്‌കൂളിലെ മറ്റ് വിശേഷങ്ങളും മീനാക്ഷി പങ്കുവച്ചു. ആദ്യമായി വയസ്സ് അറിയിച്ച ശേഷം കളിക്കാന്‍ പാടില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു എന്ന കാരണത്താല്‍ എന്റെ കൂട്ടുകാരി എന്നോട് കളിക്കാന്‍ വരാതെയായി. പക്ഷെ ജീവിതത്തിലെ ഏതൊരു ഘട്ടത്തിലും എനിക്ക് തുള്ളിച്ചാടി, വളരെ ഫ്രീയായി നടക്കണം എന്നത് തന്നെയായിരുന്നു ആഗ്രഹം. എന്റെ ശരീരം അതിന് പാകത്തിന് ആയതുകൊണ്ട് എനിക്ക് ഇപ്പോഴും അതിന് കഴിയുന്നെന്ന് മീനാക്ഷി പറഞ്ഞു.

7

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ വയസറിയിച്ചത്. അന്ന് ഞാന്‍ കരയുകയാണ് ചെയ്തത്. എനിക്ക് പഴയത് പോലെ തുള്ളിച്ചാടി നടക്കാന്‍ പറ്റില്ലേ എന്ന ഭയം കൊണ്ടാണ് ഞാന്‍ കരഞ്ഞത്. അങ്ങനെ അങ്ങനെ ആകാതിരിക്കാന്‍ ഞാന്‍ പഴയതിലും എനര്‍ജിയോടെ ഞാന്‍തുള്ളിക്കളിക്കാന്‍ തുടങ്ങി. കാരണം, എനിക്ക് എന്നെ മാറ്റാന്‍ ഇഷ്ടമല്ല. എത്ര പേര്‍ എന്നെ ബോഡി ഷെയിം ചെയ്താലും കുറ്റപ്പെടുത്തിയാലും ഒന്നും എനിക്ക് മാറാന്‍ സാധിയ്ക്കില്ലെന്ന് മീനാക്ഷി പറയുന്നു.

8

മാലിക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മകളായി അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞ കാര്യത്തെ കുറിച്ചും മീനാക്ഷി പറഞ്ഞു. ഇക്കാര്യം പറഞ്ഞുപ്പോള്‍ സുഹൃത്ത് കളിയാക്കുകയാണ് ചെയ്തത്. ഈ ശരീരം വച്ചാണോ നീ ഫഹദിന്റെ മകളാകുന്നത്. എന്നാല്‍ അതിന് അപ്പോള്‍ മറുപടി ഒന്നും പറഞ്ഞില്ല, സ്‌ക്രീനില്‍ കണ്ട് കയ്യടിച്ചാല്‍ മതിയെന്നായിരുന്നു അപ്പോള്‍ എന്റെ മനസില്‍ തോന്നിയതെന്ന് മീനാക്ഷി പറഞ്ഞു.

9

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതിന് മറുപടി കൊടുക്കാറില്ല. കളിയാക്കുന്നവര്‍ എന്റെ മറുപടി അര്‍ഹിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ പ്രവൃത്തിയാണ് അവര്‍ക്കുള്ള എന്റെ മറുപടി. ആരോഗ്യമുള്ള ശരീരമാണ് നമുക്ക് ഉള്ളത് എങ്കില്‍, ആ ശരീരത്തില്‍ നമ്മള്‍ സംതൃപ്തരാണ് എങ്കില്‍ മറ്റുള്ളവരുടെ കുറ്റം പറച്ചിലുകള്‍ നമ്മളെ ബാധിക്കില്ലെന്ന് മീനാക്ഷി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+