Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്ത് ബുംറ ഇഷ്ടം ചെണ്ട ഉമേഷ് യാദവ് കഷ്ടം... വള്ളം തുഴച്ചിൽ റീലോഡഡ് ധോണിക്കും ട്രോളുകൾ!!

ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയെ എറിഞ്ഞ് തോല്പ്പിച്ച ഫാസ്റ്റ് ബൗളർ ഉമേഷ് യാദവിന് സോഷ്യൽ മീഡിയയിൽ ട്രോൾ. ജയിക്കാൻ അവസാന ഓവറിൽ 14 റൺസാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടിയിരുന്നത്. ഉദാരമനസ്കനായ ഉമേഷ് യാദവ് ആ 14 റൺസും കൊടുത്ത് ഓസീസിനെ ജയിപ്പിച്ചു. രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തെ ഒറ്റക്ക് എറിഞ്ഞ് തോൽപിച്ച ഉമേഷ് യാദവിനെ മലയാളികൾ ട്രോളി കൊല്ലുകയാണ്.

ഉമേഷ് യാദവിനെ മാത്രമല്ല അവസാന ഓവറുകളിൽ സിംഗിൾ പോലും എടുക്കാതെ ഇന്ത്യൻ സ്കോറിനെ പിടിച്ച് കെട്ടിയ എം എസ്‍ ധോണിക്കുമുണ്ട് ട്രോൾ. സിംഗിളുകള്‍ എടുക്കാൻ പോലും വിസമ്മതിച്ച് ഒരറ്റത്ത് ഉറച്ച് നിന്ന ധോണിയാണ് ഇന്ത്യന്‍ പരാജയത്തിന് കാരണമായത് എന്നാണ് ആക്ഷേപം. ഈ കളിയാക്കലുകള്‍ക്കിടയിൽ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ജസ്പ്രീത് ഭുമ്രയ്ക്ക് കയ്യടി നൽകാനും സോഷ്യൽ മീഡിയ മറക്കുന്നില്ല. കാണാം ട്രോളുകൾ...

അത് കഷ്ടമായിപ്പോയി

അത് കഷ്ടമായിപ്പോയി

കഷ്ടപ്പെട്ട് പത്തോവറിൽ അടിച്ച റൺസാ നീ ഒറ്റ ഓവറിൽ വിട്ടുകൊടുത്തത്. അല്ല പിന്നെ.

പോകരുതേ

പോകരുതേ

ഇന്ത്യ - ഓസ്ട്രേലിയ ഒന്നാം മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ നിന്നും ഒരു കാഴ്ച.

തിരിച്ച് പോകൂ

തിരിച്ച് പോകൂ

ഇങ്ങനെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാതെ വിദർഭയ്ക്ക് തന്നെ തിരിച്ചുപോയ്ക്കൂടേ..

ഇപ്പോ വരും

ഇപ്പോ വരും

ധോണിയാണ് ഇന്ത്യയെ തുഴഞ്ഞ് തോൽപ്പിച്ചത് എന്ന വിമർശനം വന്നോ.. പിന്നെ വരാതിരിക്കോ..

സത്യകഥ ഈസ്

സത്യകഥ ഈസ്

പത്തൊമ്പതാം ഓവറിൽ ഭുമ്ര രണ്ട് റൺസ് വിട്ടുകൊടുത്തതാണ് ഇന്ത്യയുടെ പരാജയ കാരണം എന്ന് എത്രപേർക്ക് അറിയാം

കപ്പടിക്കണം

കപ്പടിക്കണം

നമ്മക്ക് ഇത്തവണ ആർ സി ബിയെ കപ്പടിപ്പിക്കണം ക്യാപ്റ്റാ. സത്യം.

ഇതാണ് ധോണി

ഇതാണ് ധോണി

ടിപ്സ് ഉണ്ട്. മിന്നൽ സ്റ്റംപിങ് ഉണ്ട് നീലക്കുപ്പായത്തിൽ ടെസ്റ്റ് കളിക്കുവേം ചെയ്യും.

വേറെ ആര്

വേറെ ആര്

ഭുമ്രയെപ്പോലെ ഒരു ബൗളർ ഇന്ന് ലോക ക്രിക്കറ്റിൽ വേറെ ആരാണുള്ളത്.

ഇറങ്ങിപ്പോടാ

ഇറങ്ങിപ്പോടാ

ഐ പി എല്ലിൽ കാണാൻ പോകുന്നത് ഇത് വരെ കണ്ട ഉമേഷ് യാദവിനെ ആയിരിക്കില്ല.

എന്താ തന്ത്രം

എന്താ തന്ത്രം

തന്ത്രശാലിയായ ആശാൻ. ബാക്കിയെല്ലാം ഈ ട്രോളും ഇന്നലത്തെ കളിയുടെ റിസള്‍ട്ടും പറയും.

മിസ് ചെയ്യുന്നു

മിസ് ചെയ്യുന്നു

അവസാന ഓവറുകളിൽ ഭുവിക്കൊപ്പമുള്ള ബൗളിംഗ് ഭുമ്ര മാത്രമല്ല കാണികളും മിസ് ചെയ്യുന്നുണ്ട്

അതും പാളി

അതും പാളി

ധോണി ഉള്ളത് കൊണ്ട് 100 കടന്നു എന്ന് പറയാന്‍ വന്നതാ അതും പാളി

തള്ളിമറിക്കുന്നില്ല

തള്ളിമറിക്കുന്നില്ല

കുട്ടനാടൻ ഫാൻസിൻറെ തള്ള് കാണാത്തപ്പഴേ കളിയുടെ ഫലം ഊഹിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+