സ്മൃതി ഇറാനി ഡാന്‍സ് ചെയ്താല്‍ എന്താണ് പ്രശ്‌നം? വീഡിയോ കാണാം...
ബതിണ്ട(ഹരിയാന): സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗര്‍ ബാദലും- നരേന്ദ്ര മോദി മന്ത്രിസഭയിലെ രണ്ട് പെണ്‍പുലികള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. പാര്‍ലമെന്റില്‍ തങ്ങളുടെ വാദങ്ങളെ ന്യായീകരിച്ചുകൊണ്ട് ഇവര്‍ കത്തിക്കയറാറുണ്ട്.
പാര്‍ലമെന്റിന് പുറത്ത് പൊതുയോഗങ്ങളിലും റാലികളിലും തീപ്പൊരി പ്രസംഗങ്ങളുമായി അണികളെ ആവേശം കൊള്ളിയ്ക്കാറുണ്ട് ഇവര്‍. എന്നാല്‍ ഈ രണ്ട് കേന്ദ്ര മന്ത്രിമാര്‍ നൃത്തം ചെയ്താല്‍ എങ്ങനെയിരിയ്ക്കും!!!!

അതേ, സ്മൃതി ഇറാനിയും ഹര്‍സിമ്രത് കൗര്‍ ബാദലും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്തു. അതും ഒരു കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസ്സിന്റെ ഉദ്ഘാടന വേദിയില്‍ വച്ച്.
ഹരിയാനയിലെ ബാതിണ്ട ജില്ലയില്‍ ബാതിണ്ട കേന്ദ്ര സര്‍വ്വകലാശാലയുടെ ക്യാമ്പസ് ഉദ്ഘാടനമായിരുന്നു ചടങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്റ്റേജില്‍ നൃത്തം ചെയ്യുന്നത് കണ്ടപ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ക്കും ഒരു കൊതി. പിന്നെ ഒന്നും നോക്കിയില്ല, കുട്ടികള്‍ക്കൊപ്പം സ്റ്റേജില്‍ കയറി ചുവട് വച്ചു.
ഫുഗ്ഡി എന്നറിയപ്പെടുന്ന നൃത്തമായിരുന്നു ഇത്. വളരെ കുറച്ച് നേരം മാത്രമായിരുന്നു രണ്ട് പേരും ചേര്‍ന്നുള്ള ചുവട് വപ്പ്.


Click it and Unblock the Notifications
