തേപ്പ്, കള്ളുകുടി, കഞ്ചാവ്.. പത്രക്കാർ ഉണ്ണി മുകുന്ദനോട് ചെയ്തത്.. പൊളിച്ചടുക്കി വിജയ് യേശുദാസും!!
മലയാളത്തിലെ ശ്രദ്ധേയനായ നടന്‍ ഉണ്ണി മുകുന്ദന്റെ പ്രണയ നൈരാശ്യമാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ഉണ്ണി മുകുന്ദൻ സിനിമ പോലും വിടുന്നു എന്നും ലഹരിക്ക് അടിപ്പെടുന്നു എന്നുമായിരുന്നു ആ വാർത്ത.
സെലിബ്രിറ്റികളുടെ മറ്റേത് വാർത്തകളും എന്ന പോലെ ഉണ്ണി മുകുന്ദനും പറയാത്ത കാര്യങ്ങളാണത്രെ വാർത്തയായി വന്നത്. ഇതിനെതിരെ ഉണ്ണി മുകുന്ദൻ തന്നെ രംഗത്ത് വരികയും ചെയ്തു. എന്നാൽ സംഭവം ഇതല്ല, ഈ പോസ്റ്റിന് കീഴെ വിജയ് യേശുദാസ് അടക്കമുള്ളവർ ഇട്ട ചില കമന്റുകൾ കണ്ടാൽ ചിരിച്ച് തല പോകും എന്നതാണ് അത്...

ജേർണലിസ്റ്റുകൾക്കാണ് തേപ്പ്
എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയ പോസ്റ്റിന് കീഴിലാണ് ജേർണലിസ്റ്റുകൾക്ക് കൊട്ടുമായി ഗായകൻ വിജയ് യേശുദാസ് രംഗത്തെത്തിയത്. അസാധ്യ പ്രതിഭകളാണ് നമ്മുടെ നാട്ടിലെ പത്രക്കാർ എന്നതായിരുന്നു വിജയ് യേശുദാസിന്റെ കമന്റ്. നിങ്ങളും സൂക്ഷിച്ചോ എന്ന് ഉണ്ണി മുകുന്ദൻ മറുപടി പറയുകയും ചെയ്തു.

ഇത്രയല്ലേ പറഞ്ഞുള്ളൂ
കരി വാരിത്തേക്കൻ മഞ്ഞ പത്രങ്ങൾ ഇതിലും മാരകമായ ന്യൂസും കൊണ്ട് ഇനിയും വരാം. കാരണം ഉണ്ണി മുകുന്ദൻ എന്ന നടൻ മലയാള സിനിമയിലെ അഭിവാജ്യ ഘടകം ആയി മാറികൊണ്ടിരിക്കുക ആണ്. അത് കൊണ്ട് ഈ വക ഓലപ്പാമ്പു കെട്ടി പേടിപ്പിക്കണ്ട - എന്ന് ഉണ്ണി മുകുന്ദന്റെ ആരാധകരും പറയുന്നു.

ഒക്കെ ഒരു സ്പിരിറ്റിൽ എടുക്കൂ
ഒന്നും കിട്ടിയില്ല എങ്കിൽ അവസാനം പ്രണയം, മദ്യം. നമ്മുടെ നാട്ടിലേയും അവസ്ഥ മോശമല്ല. ആളുകൾക്ക് പറയാൻ എന്തേലും വേണ്ടേ. കരകമ്പികൾ ഒരുപാടുണ്ട്. ഒരു ബന്ധവും ഇല്ലാത്തത്. ഒരു സ്പോർട്സ്മാന്‍ സ്പിരിറ്റിൽ എടുത്താൽ പ്രശ്നം തീർന്നു. പോട്ടെ ചേട്ടായി ഇത്രേം അല്ലെ പറഞ്ഞോള്ളു... ആടിനെ ആന ആകുന്ന വർഗങ്ങൾ ആണ് പോകാൻ പറ. - മറ്റൊരു കമന്റ്.

പേടിക്കേണ്ട കാര്യമില്ല
ചുമ്മാ ഇരിക്കട്ടെ ഭായ്. ആനപ്പുറത്തിരിക്കുന്നോൻ അങ്ങാടിപ്പട്ടിയെ പേടിക്കണ്ടാ. ഇങ്ങനെ കുറെ എണ്ണം ഉണ്ടാവും. കാര്യാക്കണ്ട. ഇതുപോലെ പറയുന്നതെല്ലാം എടുത്തു വീഡിയോ ആക്കി ഒരുപാട് പേർ യൂട്യൂബ് വഴി പണം ഉണ്ടാക്കുന്നുണ്ട് - ചിലർ അതിന്റെ വിപണന സാധ്യതയെ വരെ നോക്കിവെച്ചിട്ടുണ്ട്.

ഞങ്ങളുടെ ഉണ്ണി മുകുന്ദൻ
മലയാള സിനിമയിൽ പുതുതലമുറയിലെ നടൻ മാരിൽ പുക വലിയൊ, മദ്യപാനമൊ ഇല്ലാത്ത നടനാണ് ഞങ്ങളുടെ ഉണ്ണി മുകുന്ദൻ. ഒന്നാമത് ഈ പാവം പയ്യനെ കരിവരി തേക്കാൻ നോക്കുന്നുണ്ട് ഈ മീഡിയ. ഇനി ഇതുകൂടി ആയപ്പോൾ കുശാൽ ആയ്. - ആശ്വസിപ്പിക്കുന്ന ഒരു ആരാധകൻ.

ഇതൊന്നും സാരമില്ല
സാരമില്ല ഉണ്ണിയേട്ടാ, മധുരമുള്ള ഫലത്തിന് നേരയാ ഏറ്റവും കൂടുതൽ കല്ലേറുണ്ടാകുന്നത് എന്ന് കേട്ടിട്ടില്ലേ. ഇതിനെയും അങ്ങനെ കണ്ടാൽ മതി. എന്ന് കരുതി പ്രതികരിക്കരുത് എന്നല്ല കേട്ടോ. മാധ്യമങ്ങൾക്ക് ഇപ്പോള്‍ വേറെ വാർത്ത ഒന്നും കിട്ടുന്നില്ല. അതാ സ്വന്തമായി ഒാരോന്ന് ഉണ്ടാക്കുന്നെ - മറ്റൊരാളുടെ ആശ്വാസം ഇങ്ങനെ.

വാർത്തകൾ ഇങ്ങനെ
ആഗ്രഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാത്തതില്‍ ഉണ്ണി മുകുന്ദന്‍ കടുത്ത മദ്യപാനത്തിന് അടിപ്പെട്ടുപോയി എന്നായിരുന്നു വാർത്ത. എന്നാല്‍ ചില വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മല്ലു സിംഗിന് ശേഷം താന്‍ അഹമ്മദാബാദിലേക്ക് പോയി. പിന്നീട് ഒന്‍പത് മാസം കഴിഞ്ഞാണ് മടങ്ങി കേരളത്തിലെത്തിയത് എന്നും താരം പറഞ്ഞത്രെ.

പ്രണയ നൈരാശ്യമോ
ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. വിവാഹം ചെയ്യാനും ആഗ്രഹിച്ചു. പക്ഷെ അത് നടക്കാതെ പോയി. അഹമദാബാദിലേക്ക് തിരിച്ചുപോകാന്‍ അതും ഒരു കാരണമായിരുന്നു. അതിന് ശേഷം പുകവലിയും മദ്യപാനവും തുടങ്ങി എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞതായിട്ടാണ് പ്രചരിച്ചത്. ആ സമയത്തെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിനിമ തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉണ്ടായിരുന്നുവത്രെ.

കഥകൾ കേട്ടാല്‍ ഞെട്ടും
മനസ്സ് വല്ലാതെ മടുത്തപ്പോള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി. തിരിച്ചെത്തിയത് ആ സമയത്താണ് വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് വേണ്ടി ലാല്‍ ജോസ് സര്‍ വിളിച്ചത്. അങ്ങനെയാണ് സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. വിക്രമാദിത്യന്‍ വീണ്ടുമൊരു ബ്രേക്ക് നല്‍കി. വിക്രമാദിത്യനിലൂടെ തിരിച്ചെത്തിയ ഉണ്ണി മുകുന്ദന്‍ പിന്നീട് നായക പ്രാധാന്യമുള്ള ഒത്തിരി ചിത്രങ്ങള്‍ ചെയ്തു.. ഇങ്ങനെ പോകുന്നു കഥകൾ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications