Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദന്‍ ദേഷ്യപ്പെട്ടപ്പോള്‍ ചീത്തവിളിച്ചു; എന്താണ് പ്രശ്‌നം... സോറി പറഞ്ഞാല്‍ തീരണമെന്ന് റോബിന്‍

സെലിബ്രിറ്റികള്‍ക്ക് ഒന്നും പാടില്ല, ബാക്കിയുള്ളവര്‍ക്ക് ആകാമെന്ന് പറഞ്ഞാല്‍ നടക്കില്ല

ഉണ്ണി മുകുന്ദനും വ്‌ളോഗര്‍ സീക്രട്ട് ഏജന്റും തമ്മിലുണ്ടായ തര്‍ക്കം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മാളികപ്പുറം സിനിമയുടെ റിവ്യൂവുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വ്‌ളോഗറുടെ റിവ്യൂവിനെതിരെയാണ് ഉണ്ണി മുകുന്ദന്‍ രംഗത്തുവന്നത്. സംസാരത്തിനിടെ ടോണ്‍ മാറുകയും നടന്‍ തെറിവിളിക്കുകയും ചെയ്തുവെന്നാണ് സീക്രട്ട് ഏജന്റ് പറഞ്ഞത്.

ഇരുവരെയും പിന്തുണച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ബിഗ്‌ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുകയാണ്. വളരെ വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം...

വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കാരണം

വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കാരണം

ഉണ്ണി മുകുന്ദന്‍ വിളിച്ചിരുന്നുവെന്നും മാന്യമായിട്ടാണ് ആദ്യം സംസാരിച്ചതെന്നും സീക്രട്ട് ഏജന്റ് വ്യക്തമാക്കിയിരുന്നു. തന്റെ സേഫ്റ്റിയുടെ ഭാഗമായിട്ടാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. സംസാരത്തിനിടെ ടോണ്‍ മാറി തെറി വിളിക്കുകയും ഈ വീഡിയോ കൊണ്ടുപോയി ഇടെടാ എന്ന് പറഞ്ഞ് പ്രകോപിതനായി എന്നും സീക്രട്ട് ഏജന്റ് വിശദീകരിച്ചിരുന്നു.

ഉണ്ണി മുകുന്ദന്‍ വിളിച്ച് മാപ്പ് പറഞ്ഞു

ഉണ്ണി മുകുന്ദന്‍ വിളിച്ച് മാപ്പ് പറഞ്ഞു

തന്റെ വീട്ടുകാരെ ഉണ്ണി മുകുന്ദന്‍ തെറിവിളിച്ചു എന്നായിരുന്നു സീക്രട്ട് ഏജന്റിന്റെ ആരോപണം. ഹിന്ദിയിലും ഗുജറാത്തിയിലുമെല്ലാം വിളിച്ചു. ഞാന്‍ മിണ്ടിയില്ല. എനിക്ക് പറയാന്‍ അറിയാഞ്ഞിട്ടല്ലെന്നും സീക്രട്ട് ഏജന്റ് പറഞ്ഞു. ആ കോളിന് ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും വിളിച്ചു. തെറി വിളിച്ചതില്‍ മാപ്പ് പറയുകയും ചെയ്തു. ഞാനും മാപ്പ് പറഞ്ഞുവെന്ന് വ്‌ളോഗര്‍ വിശദീകരിച്ചു.

നെഗറ്റീവ് റിവ്യൂ അല്ല പ്രശ്‌നം

നെഗറ്റീവ് റിവ്യൂ അല്ല പ്രശ്‌നം

മാളികപ്പുറം സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ കൊടുത്തതല്ല ഉണ്ണി മുകുന്ദന് പ്രശ്‌നം. അഭിമുഖത്തിനിടെ ഭക്തനാണോ എന്ന ചോദ്യത്തോടുള്ള പ്രതികരണത്തെ കുറിച്ച് പറഞ്ഞതാണ്. ഞാന്‍ ഉണ്ണി മുകുന്ദന്റെ വീട്ടുകാരെ തെറി പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ വ്‌ളോഗര്‍, ഉണ്ണി മുകുന്ദനെ ആരോ മാനുപ്പുലേറ്റ് ചെയത് വിട്ടതാണെന്നും പറയുന്നു.

റോബിന്‍ പറയുന്നു

റോബിന്‍ പറയുന്നു

ഈ വിഷയത്തിലാണ് റോബിന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരിക്കുന്നത്. മാളികപ്പുറം നല്ല സിനിമയാണ്. കുറേ മാസങ്ങള്‍ക്ക് ശേഷം താന്‍ കാണുന്ന സിനിമയാണ്. ഉണ്ണി മുകന്ദന്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. ഓവറായി വലിയ എക്‌സ്പ്രഷന്‍ ഇല്ലാതെയാണ് സിനിമ ചെയ്തിരിക്കുന്നത്. എനിക്കിഷ്ടപ്പെട്ടുവെന്നും ഞാനും പൊടിയും കണ്ടിരുന്നുവെന്നും റോബിന്‍ പറഞ്ഞു.

നിങ്ങളൊരു ഡോക്ടറല്ലേ

നിങ്ങളൊരു ഡോക്ടറല്ലേ

സീക്രട്ട് ഏജന്റ് അദ്ദേഹത്തിന്റേതായ റിവ്യൂ കൊടുത്തു. എല്ലാ മനുഷ്യരും ഒരുപോലെ ആകണം എന്നില്ല. ദേഷ്യം വന്നാല്‍ മറ്റൊരു രീതിയില്‍ പെരുമാറും. ഷിയാസിനോടുള്ള ദേഷ്യത്തില്‍ ഞാനിത് പോലെ പ്രതികരിച്ചാല്‍ റോബിന്‍ മോശക്കാരനാണ് എന്നില്ല, മനുഷ്യനാണ്. ഞാന്‍ സെലിബ്രിറ്റിയല്ല. പറയാനുള്ളത് പറയും. നിങ്ങളൊരു ഡോക്ടറല്ലേ, ഇങ്ങനെ പറയാമോ എന്ന് എന്നെ ജഡ്ജ് ചെയ്യാന്‍ വരേണ്ടെന്നും റോബിന്‍ വ്യക്തമാക്കി.

ഉണ്ണി മുകുന്ദന്‍ ദേഷ്യം വന്നപ്പോള്‍...

ഉണ്ണി മുകുന്ദന്‍ ദേഷ്യം വന്നപ്പോള്‍...

ഉണ്ണി മുകുന്ദന്‍ ദേഷ്യം വന്നപ്പോള്‍ ചീത്ത വിളിച്ചു. എന്താണ് പ്രശ്‌നം. ഉണ്ണി മുകുന്ദന്‍ മനുഷ്യനാണ്. സെലിബ്രിറ്റികള്‍ക്ക് ഒന്നും പാടില്ല. ബാക്കിയുള്ളവര്‍ക്ക് എല്ലാമാകാം എന്ന് പറഞ്ഞാല്‍ നടക്കില്ല. സീക്രട്ട് ഏജന്റ് റിവ്യൂ കൊടുത്തു. അത് കേട്ട് ഉണ്ണി മുകുന്ദന് വിഷമം വന്നു. അത് ആര്‍ക്കായാലും ദേഷ്യം വരും. പ്രതികരിക്കും. ശേഷം സോറി പറഞ്ഞ് തീര്‍ക്കണമെന്നും റോബിന്‍ പറയുന്നു.

മാധ്യമങ്ങള്‍ മറ്റുകാര്യങ്ങളിലും ശ്രദ്ധിക്കൂ

മാധ്യമങ്ങള്‍ മറ്റുകാര്യങ്ങളിലും ശ്രദ്ധിക്കൂ

മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ശരിയല്ല. എത്ര നല്ല മറ്റു വാര്‍ത്തകള്‍ ഉണ്ട്. ചര്‍ച്ച ചെയ്യപ്പെടേണ്ട എത്രയോ കാര്യങ്ങള്‍ ഇവിടെയുണ്ട്. അതെല്ലാം നല്‍കിക്കൂടേ. ചെറിയ കാര്യങ്ങള്‍ വിവാദമാക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ മാറി നില്‍ക്കണമെന്നും റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+