Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം രാഷ്ട്രീയം വ്യക്തമാക്കിയ ആഷിഖ് അബുവിന് പോലും സേവാ ഭാരതിയെ മാറ്റി നിർത്താനായിട്ടില്ല; വിഷ്ണു മോഹൻ

കൊച്ചി; നടൻ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമ ഹിന്ദുത്വ സംഘടനകളെ വെള്ളപ്പൂശുന്നുവെന്നും ഹിന്ദുത്വ ആശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതുമെന്ന തരത്തിലുമുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ അത്തരം വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് സംവിധായകൻ വിഷ്ണു മോഹൻ. യാതൊരുവിധ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന ചിത്രമല്ല മേപ്പടിയാനെന്നും വിവാദങ്ങളൊക്കെ അനാവശ്യമാണെന്നും വിഷ്ണു പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻറെ പ്രതികണം.

 അനാവശ്യ വിവാദം

സിനിമ കാണുന്നവർക്ക് അറിയാം ചിത്രം ജാതിയോ മതമോ പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്ന്. സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പങ്കുവെച്ചത്. എന്നാൽ നമ്മൾ ചിന്തിക്കാത്ത ചില കാര്യങ്ങൾ ആണ് ചിലർ കണ്ടെത്തി വിവാദമാക്കാൻ ശ്രമിച്ചത്. ഇപ്പോൾ വിവാദം ഉണ്ടാക്കുന്നവരൊക്കെ സിനിമ കാണാതയാണ് വിമർശനം നടത്തുന്നതെന്നും വിഷ്ണു പറഞ്ഞു.

 നായകന്‍ ഹിന്ദുവും വില്ലന്‍ മുസ്ലിമുമാണെന്ന്

സിനിമയിൽ നായകന്‍ ഹിന്ദുവും വില്ലന്‍ മുസ്ലിമുമാണ് ചിലരുടെ കണ്ടെത്തൽ. ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് വില്ലനായി വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ യാഥാർത്ഥത്തിൽ ആ കഥാപാത്രമെന്നത് കുശാഗ്ര ബുദ്ധിക്കാരനായ ബിസിനസുകാരൻ ആണെന്നതാണെന്നും വിഷ്ണു പറയുന്നു.

 എങ്ങനെ കാണിക്കാതിരിക്കും

ശബരി റെയിലിനെ കുറിച്ച് പറയുമ്പോള്‍ ശബരിമലയെ കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെയാണെന്നും സംവിധായകൻ
അഭിമുഖത്തിൽ ചോദിച്ചു. ശബരിമല വണ്ടികൾ പോകുന്നതാണെന്ന് മറ്റൊരു വിമർശനമായി ചിലർ ഉയർത്തിയത്. മീനച്ചിൽ താലൂക്കിൽ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്തത്. വൃശ്ചിക മാസത്തിൽ മിനിറ്റുകളുടെ ഇടവേളയിൽ അതുവഴി ശബരിമല വാഹനം കടന്ന് പോകും. അത് കാണിക്കാൻ തന്നെയാണ് അക്കാര്യങ്ങൾ കൊണ്ടുവന്നത്.

 ആംബുലൻസ് ലഭിച്ചില്ല

കോവിഡ് സമയത്ത് ഷൂട്ടിംഗിനായി ആംബുലൻസ് ലഭിച്ചിരുന്നില്ല. ദിവസ വാടക പന്ത്രണ്ടായിരവും അതിലും കൂടുതലുമായിരുന്നു ചോദിച്ചിരുന്നത്. ആ സമയത്താണ് സേവഭാരതി സൗജന്യമായി ആംബുലൻസ് തരാമെന്ന് അറിയിച്ചത്. പൈസ കുറക്കാനുള്ള വഴിയാണ് ആ സമയത്ത് നോക്കിയത്. ആ വഴിയല്ലേ ആ ഘട്ടത്തിൽ എല്ലാവരും തിരഞ്ഞെടുക്കുകയുള്ളൂവെന്നും വിഷ്ണു പറയുന്നു.

 ചെറിയ ഇടവേളകളിൽ

ഒന്ന് ടൗണിൽ ഇറങ്ങിയാൽ ചെറിയ ഇടവേളകളിൽ തന്നെ സേവാഭാരതി ആംബുലന്‍സ് പോകുന്നത് കാണാൻ കഴിയും. ഏകദേശം അഞ്ഞൂറിലേറെ ആംബുലന്‍സ് അവര്‍ക്ക് കേരളത്തിലുണ്ട്. ഇവിടെ എല്ലാ കാര്യത്തിലും വളരെ കാര്യമായി ഇടപെടുന്ന സന്നദ്ധ സംഘനടയാണ് സേവഭാരതി എന്നത് കൊണ്ട് തന്നെ അവരെ മാറ്റി നിർത്തേണ്ട ആവശ്യം എന്താണെന്നും വിഷ്ണു ചോദിച്ചു.

 വൈറസ് സിനിമയിൽ

തന്റെ രാഷ്ട്രീയം വ്യക്തമായി പറഞ്ഞ സംവിധായകൻ ആഷിഖ് അബുവിന് പോലും തന്റെ സിനിമയിൽ നിന്നും സേവഭാരതിയെ മാറ്റി നിർത്താൻ സാധിച്ചിട്ടില്ലെന്നും വിഷ്ണു പറഞ്ഞു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിൽ നിപാ സാഹചര്യത്തിൽ സേവഭാരതിയെ പരാമർശിച്ചിരുന്നു. ഇത് നേരത്തേ വിവാദമായിരുന്നു.

Recommended Video

cmsvideo
    കമന്റിട്ട് ചൊറിയാൻ വന്നവനെ കണ്ടം കടത്തി റിമ കല്ലിങ്കൽ
     വ്യാജ ഐഡികൾ

    ഫേക്ക് ഐഡികളാണ് വിവാദമുണ്ടാക്കുന്നതെന്ന് വിഷ്ണു പറഞ്ഞു. ചില യുട്യൂബേഴ്സും സോഷ്യൽ മീഡിയയിലെ മനോരോഗികളുമാണ് വിവാദങ്ങൾക്ക് പിന്നിലെന്നും വിഷ്ണു ആരോപിച്ചു. നവാഗതനായ വിഷ്‍ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ആദ്യം ചിത്രം കൂടിയാണ് മേപ്പടിയാൻ. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+