കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി യോഗി, രാഹുല്‍ ഭോഗി, കെജ്രി രോഗി.. സ്വാമി ഇതെന്ത് ഭാവിച്ചാണ്?

Google Oneindia Malayalam News

സുബ്രഹ്മണ്യന്‍ സ്വാമിയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. മുന്‍പ് ജനാതാ പാര്‍ട്ടിയില്‍ ആയിരുന്നപ്പോഴും പിന്നീട് ബി ജെ പിയില്‍ ലയിച്ചപ്പോഴും സ്വാമി കടുത്ത സോണിയാ - രാഹുല്‍ വിരോധിയും വിമര്‍ശകനും ആണ്. പുള്ളി പറയുന്ന പലതിനും ലോജിക്കുണ്ടാകില്ല. അപ്പോള്‍ പിന്നെ സുബ്രഹ്മണ്യന്‍ സ്വാമിക്ക് ഒരു ഫേക്ക് ഉണ്ടായാലോ. എന്തും പറയാം എന്നതാണ് സ്ഥിതി.

ഫേക്ക് എന്ന് പറയുന്നത് ശരിയല്ല, സുബ്രഹ്മണ്യന്‍ സ്വാമിയുടെ അണ്‍ഒഫീഷ്യല്‍ പേജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് രസകരമായ ഒരു പോസ്റ്റുമായി ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത്. ശംഖനാദം ഗ്രൂപ്പാണ് സ്വാമിയുടെ പേരിലുള്ള ഈ അണ്‍ഒഫീഷ്യല്‍ പേജ് മാനേജ് ചെയ്യുന്നത്.

ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മൂന്ന് രാഷ്ട്രീയ നേതാക്കളെ സ്വാമിയുടെ അണ്‍ഒഫീഷ്യല്‍ പേജ് കാണുന്നത് എങ്ങനെയെന്ന് നോക്കൂ.

രാഹുല്‍ ഗാന്ധി ഭോഗി

രാഹുല്‍ ഗാന്ധി ഭോഗി

44 കാരനായ രാഹുല്‍ ഗാന്ധി അവധിജീവിതം ആഘോഷിക്കുകയാണത്രെ. സ്വാമിയുടെ അണ്‍ഒഫീഷ്യല്‍ പേജ് കണ്ടാല്‍ തോന്നും ഭോഗിയായ രാഹുല്‍ ഗാന്ധി കാമുകിക്കൊപ്പമാണ് അവധിയെടുത്ത് പോയിരിക്കുന്നത് എന്ന്.

മോദി യോഗി

മോദി യോഗി

നരേന്ദ്ര മോദിയാകട്ടെ സ്വാമിയുടെ അണ്‍ഒഫീഷ്യല്‍ പേജ് പ്രകാരം യോഗിയാണ്. 64 കാരനായ മോദിയോഗി എപ്പോഴും ജോലിയിലാണ്.

കെജ്രിവാള്‍ രോഗി

കെജ്രിവാള്‍ രോഗി

46 കാരനായ ദില്ലി മുഖ്യമന്ത്രിയെ രോഗി എന്നാണ് സ്വാമിയുടെ അണ്‍ഒഫീഷ്യല്‍ പേജ് വിളിക്കുന്നത്. ശരിയാണ്. ചുമയും മറ്റ് അലര്‍ജി പ്രശ്‌നങ്ങളുമുള്ള കെജ്രിവാള്‍ ചികിത്സ കഴിഞ്ഞ് എത്തിയതേയുള്ളൂ.

 വിവാദ സ്വാമി

വിവാദ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി ശരിക്കും വാ തുറന്നാല്‍ തന്നെ ചിരിക്കാന്‍ ഒരുപാടുണ്ടാകും. അപ്പോള്‍പിന്നെ വേരിഫൈഡ് അല്ലാത്ത ഈ പേജിന്റെ കാര്യം പറയണോ.

ലക്ഷം ലക്ഷം പിന്നാലെ

ലക്ഷം ലക്ഷം പിന്നാലെ

1047586 പേരാണ് ഫേസ്ബുക്കില്‍ സ്വാമിയുടെ അണ്‍ഒഫീഷ്യല്‍ പേജ് പിന്തുടരുന്നത്. എണ്‍പതിനായിരത്തോളം പേര്‍ ഈ രോഗി-ഭോഗി-യോഗി പോസ്റ്റ് ലൈക്ക് ചെയ്തുകഴിഞ്ഞു.

English summary
Unofficial: Dr. Subramanian Swamy Facebook page post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X