യുവാവിനെ പോലീസ് വെടിവെച്ചു കൊന്നു, കാമുകി ദൃശ്യം പകര്‍ത്തിയത് ഫേസ്ബുക്ക് ലൈവില്‍!!!
വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ ലൈവില്‍ ചിത്രീകരിച്ച യുവാവിന്റെ അവസാന നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. പോലീസ് വെടിവെച്ച ആഫ്രിക്കന്‍ യുവാവിന്റെ അന്ത്യനിമിഷങ്ങളാണ് കാമുകി ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്തിയത്. മിന്നസോട്ടയില്‍ വ്യഴാഴ്ചയായിരുന്നു സംഭവം. നേരത്തെ ഇതിന് സമാനമായ സംഭവം ലൂസിയാനയിലും ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മിന്നസോട്ട ഗവര്‍ണറുടെ വീടിന് മുമ്പില്‍ പ്രതിഷേധവുമായി ജനക്കൂട്ടം തടിച്ചുകൂടി.
35 കാരനായ ഫിലാന്‍ഡോ കാസ്റ്റലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സെന്റ് പോള്‍സ് സ്‌കൂളിലെ കഫറ്റീരിയ മാനേജരായ യുവാവിനോട് ഫാല്‍ക്കല്‍ ഹൈറ്റ്‌സിലെ സെന്റ് ആന്റണി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലൈസന്‍സ് കാണിക്കാനാവശ്യപ്പെട്ടുവെന്നും ലൈസന്‍സ് എടുക്കുന്നതിന് മുമ്പ് പ്രകോപനമില്ലാതെ നാല് തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ ഭാര്യ പറയുന്നത്.

ഉദ്യോഗസ്ഥന്‍ വെടിവെച്ചതോടെ യുവാവിന്റെ ബോധം മറയുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ യുവതി ക്യാമറയില്‍ ലൈവായി പകര്‍ത്തുകയായിരുന്നു. ദമ്പതികളുടെ ചെറിയ മകള്‍ പിറകിലെ സീറ്റിലിരിക്കുമ്പോഴായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുറ്റക്കാരായ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് അമേരിക്കന്‍ ജസ്റ്റിസ് വകുപ്പ് ഉത്തരവിട്ടു.












Click it and Unblock the Notifications