Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇങ്ങനെ വെള്ളപൂശാൻ എങ്ങനെ കഴിയുന്നു സാന്ദ്രാ; ചക്കെന്ന് പറയുമ്പോ കൊക്കെന്ന് പറഞ്ഞു വിഷയം മാറ്റാൻ നോക്കല്ലേ'

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം, മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വനിത മാസികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കവര്‍ പേജിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. ബോളിവുഡ് താരം സ്വര ഭാസ്‌കറും കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരും വനിതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
    Sandra Thomas about Dileep's cover story in Vanitha
    1

    വനിതയെ ഒര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്. വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ലേബലിനെ പരിഹസിച്ച് കൊണ്ടാണ് മറ്റ് ചിലര്‍ വിമര്‍ശിച്ചത്. എന്നാല്‍ ചിലര്‍ വനിതയെ ന്യായീകരിച്ചും രംഗത്തെത്തുന്നുണ്ട്. കോടതി ഇതുവരെ കുറ്റക്കാരനാണെന്ന് വിധിക്കാത്തിടത്തോളം കാലം ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം.

    2

    എന്നാല്‍ ഇപ്പോഴിതാ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രം കവര്‍ പേജില്‍ നല്‍കിയ വനിതയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് സാന്ദ്ര തോമസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന് സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

    3

    'മാമാട്ടി' ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അറിഹിക്കുന്നു. 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ '- സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

    4

    എന്നാല്‍ ഈ കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ സാന്ദ്ര തോമസിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. എഴുത്തുകാരി ദീപ നിശാന്ത് ഉള്‍പ്പടെയുള്ളവര്‍ താരത്തെ വിമര്‍ശിച്ച് കമന്റ് പങ്കുവച്ചിട്ടുണ്ട്. എനിക്കീ ചിത്രത്തില്‍ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രിമിനല്‍ ഗൂഢാലോചന നടത്തി അത് പ്രാവര്‍ത്തികമാക്കിയ ഒരു ക്രിമിനലിനെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ എന്ന് ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

    5

    ഒപ്പം ഈ ചിത്രം കാണുമ്പോള്‍ 'കനല്‍വഴികള്‍ താണ്ടി'യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോള്‍ നെഞ്ച് പൊള്ളുന്ന മറ്റൊരു പെണ്‍കുട്ടിയേയും കാണാന്‍ പറ്റുന്നുണ്ടെന്ന് ദീപ നിശാന്ത് സാന്ദ്രയുടെ പോസ്റ്റിന് താഴെ കമന്റായി പങ്കുവച്ചു. ദീപ നിശാന്തിനെ കൂടാതെ ഒട്ടേറെ പേര്‍ സാന്ദ്ര തോമസിന്റെ പോസ്റ്റിന് താഴെ കമന്റ് പങ്കുവച്ചിട്ടുണ്ട്. ചില കമന്റുകള്‍ ഇങ്ങനെയാണ്.

    6

    'നിങ്ങളെന്താണീ പറയുന്നത്.. ഇവിടെ ആരേലും ഈ പിള്ളേരെ എന്നേലും പറഞ്ഞോ.. ചക്കെന്നു പറയുമ്പോ കൊക്കെന്ന് പറഞ്ഞു വിഷയം മാറ്റാന്‍ നോക്കല്ലേ.. അയാള്‍ ഒരു പെങ്കൊച്ചിനെ, അവരുടെ സ്ത്രിത്വത്തിനെ അപമാനിച്ച കുറ്റത്തിന് ജയിലില്‍ കിടന്നവനാ.. ഇപ്പൊ തുടര്‍ വിചാരണ നേരിടുന്നവന്‍... ഇങ്ങനെ വെള്ളപൂശാന്‍ എങ്ങനെ കഴിയുന്നു സാന്ദ്ര'- ഒരാള്‍ കമന്റായി കുറിച്ചു.

    7

    'കുഞ്ഞിനെ ആരും ഒന്നും പറയുന്നില്ല. കുഞ്ഞുങ്ങള്‍ എല്ലാവരും പ്രിയപ്പെട്ടവര്‍ തന്നെ. നാളെ നമ്മുടെ മക്കളെ വഴിയില്‍ ഇട്ടു ആക്രമിക്കാന്‍ കൊട്ടെഷന്‍ കൊടുത്തു തകര്‍ക്കാന്‍ നോക്കിയ ഒരുത്തന്റെ വിശേഷങ്ങള്‍ ഇതുപോലെ ഒരു മാസികയില്‍ വന്നാല്‍ നമ്മുടെ അവസ്ഥ എന്തായിരിക്കും. അയാളുടെ നിരപരാധിതിതും തെളിയിച്ചട്ടാണെല്‍ ഇങ്ങനെ വരുന്നതെങ്കില്‍ കുഴപ്പമില്ല. ആക്രമിക്കപെട്ടവള്‍ക്കും മനസ് ഉണ്ട് അവരും ഒരു അമ്മയുടെ മകള്‍ അല്ലെ ആ കുട്ടിക്ക് ഉണ്ടായ അനുഭവം അതൊന്ന് ചിന്തിച്ചു നോക്കു'-

    8

    'അതിന് കുഞ്ഞിനെയും കൂടെ നില്‍ക്കുന്ന അമ്മയെയും ചേച്ചിയെയും ആരും ഒന്നും പറഞ്ഞില്ലല്ലോ..പറഞ്ഞത് മൊത്തം പീഡന വീരനെ വെളുപ്പിക്കുന്നതിനെ അല്ലെ.. അങ്ങേരെ വെളുപ്പിക്കാന്‍ ഏറ്റവും എളുപ്പമാര്‍ഗം വീട്ടിലെ സ്ത്രീകളെ വെച്ച് നടത്തുന്ന ഇത് പോലുള്ള പ്രഹസനങ്ങളാണ്.. നിങ്ങളെ പോലെ ഉള്ളവര്‍ ചെയ്യുന്നതും അത് തന്നെ.. ഇടക്ക് എപ്പോഴെങ്കിലും ഇരയാക്കപെട്ട പെണ്‍കുട്ടിയെ കൂടെ ഓര്‍ക്കണം.കഷ്ട്ടം'- എന്നിങ്ങനെയാണ് കമന്റുകള്‍

    9

    അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം വനിത മാസികയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നുണ്ട്. കുറ്റവാളിയാണ് എന്ന് കോടതി പറയാത്ത കാലത്തോളം ഒരു കേസില്‍ പ്രതിയാക്കപ്പെട്ട ഒരാള്‍ക്ക് മനോരമയുടെ വനിതയില്‍ അഭിമുഖം കൊടുക്കാന്‍ പാടില്ലെയെന്ന് നടന്‍ ഹരീഷ് പേരടി ചോദിച്ചു. സത്യത്തില്‍ ഇതിനെയൊക്കെ വിമര്‍ശിക്കുന്നവരുടെ മാനസിക ആരോഗ്യമല്ലെ പരിശോധിക്കപെടെണ്ടതെന്നും അദ്ദേഹം പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+