പറ്റില്ലെങ്കിൽ ആ ജീവിതം കട്ട് ചെയ്യുക, എന്തിനാണ് മക്കളെ സാരിത്തുമ്പിൽ ജീവിതം തീർക്കുന്നത്; വീണയുടെ വാക്കുകൾ
സോഷ്യല്‍ മീഡിയയില്‍ എന്നും സുപരിചിതയായ വ്യക്തിയാണ് വീണ ജാന്‍. ദിവസങ്ങള്‍ക്ക് മുമ്പ് വീണ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അന്ന് നിരവധി ആളുകള്‍ വീണയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
തന്റെ ജീവിതത്തില്‍ നടന്ന ചില തുറന്നുപറച്ചിലുകളായിരുന്നു വീണ അന്ന് നടത്തിയത്. എന്നാല്‍ ഇപ്പോള്‍ കൊല്ലത്തെ വിസ്മയയുടെ മരണത്തിന് പിന്നാലെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് വീണ. എന്തിനാണ് മക്കളെ സാരി തുമ്പില്‍ നിങ്ങള്‍ നിങ്ങളുടെ ജീവന് തീര്‍ക്കുന്നതെന്ന് വീണ പുതിയ വീഡിയോയില്‍ ചോദിക്കുന്നു.
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

വീണാസ് കറി വേള്‍ഡ് എന്ന യൂട്യൂബ് ചാനലിന് ഉടമയാണ് വീണ ജാന്‍. ഭര്‍ത്താവ് ഓഫീസിലും മകന് സ്കൂളിലും പോകുന്ന സമയത്താണ് വീണ കുക്കിംഗിനായി സമയം കണ്ടെത്തുന്നത്. കൂട്ടുകാരും ഭര്‍ത്താവും നല്കിയ ഇന്സ്പിരേഷന് കൊണ്ടാണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്ന് വീണ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇന്ന് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് വീണാസ് കറി വേള്‍ഡ്.

വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് വീണ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഇനിയും ഒരു വിസ്മയ ഉണ്ടാവാതിരിക്കട്ടെ, നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന ക്യാപ്ഷനോടെയാണ് വീഡിയോ. പലരും തനിക്ക് പേഴ്സണലായി മെസേജ് അയച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്ന് വീണ പറയുന്നു.

ഈ അടുത്ത് ചില പെണ്‍കുട്ടികള്‍ എന്റെ കഥ കേട്ടിട്ട് ആകണം ചില ചിത്രങ്ങള്‍, രണ്ടാം വിവാഹത്തിന്റെ ചിത്രങ്ങള്‍ അയച്ചു തന്നു. അത് കാണുമ്പൊള്‍ അവര്‍ നല്ലൊരു ജീവിതം തുടങ്ങി എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ഞാന്‍ ഡൈവോഴ്സിനെ പ്രോത്സാഹിപ്പിക്കുന്നത് അല്ല. നമ്മള് ആദ്യം മനസ്സിനെ കേള്‍ക്കുക. അന്തമായി സ്നേഹിക്കുന്നവര്‍ കരുതും കുഞ്ഞുണ്ടായാല്‍ പ്രശ്നങ്ങള്‍ തീരും എന്ന്. എന്നാല്‍ നമ്മള് അവിടെ നശിപ്പിക്കുന്നത് കുഞ്ഞിന്റെ ഭാവി കൂടിയാണ്.

നമുക്ക് നമ്മുടെ ജീവിതം തന്നെയല്ലേ വലുത്. പറ്റില്ലെങ്കില്‍ ആ ജീവിതം കട്ട് ചെയ്തു കളയുക. തീ കൊളുത്തി മരിക്കാനോ തൂങ്ങി ആടാനോ ഉള്ളതല്ല ജീവിതം. അത് മക്കള്‍ ഒന്ന് മനസിലാക്കുക. രക്ഷിതാക്കളോട് പറയാനുള്ളത് ഒരു കാര്യമാണ്, ചെറുപ്പത്തില്‍ തന്നെ മക്കളെ വിവാഹം കഴിപ്പിക്കാതിരിക്കുക. അവര്‍ പഠിക്കട്ടെ, പഠിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരമാണ് നിങ്ങള്‍ നല്‍കേണ്ടത്.

തനിക്ക് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ തെറ്റിനെ കുറിച്ചും വീണ പറഞ്ഞു. എഞ്ചിനിയറിംഗ് പഠിച്ചിട്ടും ജോലിക്ക് പോകാതിരുന്നത് വലിയ തെറ്റാണെന്ന് വീണ പറയുന്നു. അതുകൊണ്ടാണ് ഒരാളെ ആശ്രയിക്കേണ്ടി വന്നത്. എന്റെ ജീവിതത്തില്‍ ഒരു തീരുമാനം എടുക്കേണ്ടി വന്നപ്പോള്‍ ഒരു ജോലി ഇല്ലായിരുന്നെന്നും വീണ പറയുന്നു. ജാനിനെ വീണ രണ്ടാമത് വിവാഹം കഴിച്ചതാണ്.

ആദ്യ മകന് ഒരു വയസ്സുള്ളപ്പോള്‍ ആണ് വീണ ജാനിനെ വിവാഹം കഴിക്കുന്നത്. നേരത്തെ തന്റെ ജീവിത കഥയെ കുറിച്ച് വീണ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ജീവിതത്തില്‍ തളര്‍ന്നുപോകുന്ന അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ തളരാതെ മുന്പോട്ട് പോകാന്‍ എന്തെങ്കിലും പിടിവള്ളി കിട്ടിയാല്‍ അതില്‍ പിടിച്ചു കയറാന്‍ ശ്രമിക്കണം തളര്‍ന്നുപോകരുത് എന്നും വീണ അന്ന് ആ വീഡിയോയില്‍ പറഞ്ഞിട്ടുണ്ട്.
ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications