ബിഗ് ബോസിൽ ട്വിസ്റ്റോ, വൈബർ ഗുഡ് ദേവു റീ എൻട്രി നടത്തുമോ? സ്ട്രാറ്റജി പറഞ്ഞ് ദേവു
കൊച്ചി; ബിഗ് ബോസ് സീസൺ 5 ൽ തുടക്കത്തിൽ വളരെ അധികം സൗഹൃദം പുലർത്തിയ താരങ്ങളായിരുന്നു വൈബർ ഗുഡ് ദേവുവും വിഷ്ണു ജോഷിയും. ഒരു ഘട്ടത്തിൽ ദേവുവിന് വിഷ്ണുവിനോട് പ്രണയമായിരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയാണ് ദേവു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ദേവുവിന്റെ പ്രതികരണം. വായിക്കാം
ബിഗ് ബോസിൽ വേണമെങ്കിൽ എത്തിക്സ് ഇല്ലാതെ കളിക്കാം, ഞാൻ എത്തിക്സ് കീപ്പ് ചെയ്തിട്ടേ പോയിട്ടുള്ളൂ. വിഷ്ണുവിന്റെ മസിൽ കണ്ട് കോരിത്തരിച്ചുവെന്ന് പറയാൻ മസിലൊക്കെ ഏതാൾക്കും ഉണ്ടാക്കാൻ കഴിയുന്നതേ ഉള്ളൂ. എന്തൊക്കെയാണ് ആളുകൾ പറഞ്ഞ് ഉണ്ടാക്കുന്നത്. അതുകൊണ്ടൊക്കെയാണ് തിരിച്ച് കയറണമെന്ന് തോന്നിയത്.

സെറീനയും അഞ്ജുവും ശ്രുതിയും കണ്ടന്റുണ്ടാക്കുന്ന ആളുകൾ അല്ല. അവരൊക്കെ അവിടെ ഇപ്പോഴും ഉണ്ട്. ആവശ്യമുള്ള കാര്യത്തിൽ മാത്രം സംസാരിക്കേണ്ട ആവശ്യമേയുള്ളൂ, കാണുന്ന അമ്പല മണിയൊക്കെ അടിക്കേണ്ടതില്ല. സേഫ് ഗെയിം കളിക്കുന്നവരെ നിർത്തിയിട്ട് സംസാരിക്കുന്നവരെ പുറത്താക്കുന്നുണ്ടെങ്കിൽ അത് ടാർഗറ്റ് അല്ല എന്ന് വിശ്വസിക്കാൻ ആകില്ല.
വിഷ്ണുവിന് ശത്രു എന്ന സ്റ്റാറ്റസ് കൊടുക്കാൻ പറ്റില്ല. അതിനും മുകളിലാണ്. വേറൊന്നും കൊണ്ടല്ല, നമ്മൾ ഒരു ഗ്രൂപ്പ് ഓഫ് ആളുകളാണ് ബിഗ് ബോസിൽ ഉള്ളത്. അവിടെ ഭക്ഷണം തൊട്ട് മാനസിക സംഘർഷം വരെ ആളുകൾ അനുഭവിക്കുന്നുണ്ട്. ആ സമയത്ത് നമ്മുക്ക് കംഫർട്ട് ആയ ഒരാളോട് സംസാരിക്കുകയെന്നത് വലിയ അപരാദമാണെന്ന് ഞാൻ കരുതുന്നില്ല.
ഹൗസിനുള്ളിൽ വ്യക്തിപരമായ വിരോധം കൊണ്ട് നടക്കാൻ സാധിക്കില്ല. അവനായിട്ട് ഓരോ തവണയും എന്നെ ട്രിദർ ചെയ്യുന്നുണ്ടായിരുന്നു. ഞാൻ തീരുമാനിച്ചത് അവനെ വളഞ്ഞിട്ട് കൊത്തണമെന്നാണ്. അത് എങ്ങനെ വേണമെന്ന് എനിക്ക് തീരുമാനിക്കാം. അത് പുറത്ത് വന്നപ്പോഴേക്കും പ്രേമമായി ,കെട്ടിപിടുത്തമായി, പ്രസവം മാത്രം നടന്നില്ല, ഭാഗ്യം. അതും കൂടി ആളുകൾ ഏറ്റെടുത്തെങ്കിൽ കേമമായേനെ.
പുറത്ത് ആളുകൾ ഇതിനെ കുറിച്ചൊക്കെ എന്തും സംസാരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് കേരളമാണല്ലോ. ഞാൻ അവിടെ ആരുമായി വഴക്ക് ഉണ്ടാക്കിയാലും ആ ദിവസത്തിന്റെ അവസാനം ആരോടായാലും പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാറുണ്ട്.ശത്രുത കൊണ്ട് നടക്കുന്നത് ഗുണം ചെയ്യില്ല അവിടെ.
ഞാൻ അവനിട്ട് കൊത്താനാണ് നിൽക്കുന്നതെന്ന് മാരാർക്കും മനീഷ ചേച്ചിക്കും ശ്രുതിക്കും ഷിജു ചേട്ടനുമൊക്കെ അറിയാമായിരുന്നു. വ്യക്തിപരമായി അവൻ എന്നെ നിരവധി അവസരങ്ങളിൽ ട്രിഗർ ചെയ്തിട്ടുണ്ട്. ഞാൻ അവനെ അവിടെ എത്തിയിട്ടാണ് ആദ്യമായി കാണുന്നത്. എന്തിനാണ് എന്നെ ഇങ്ങനെ ട്രിഗർ ചെയ്യുന്നത് എന്ന് തോന്നിയിരുന്നു.

വിഷ്ണു എന്നോട് വന്ന് സംസാരിച്ചതൊന്നും പുറത്ത് വന്നിട്ടില്ല. പുറത്തേക്ക് വന്നത് ദേവു വിഷ്ണുവിന്റെ പുറകിൽ പോകുന്നുവെന്നാണ്. അവിടെ മാരാറേയും ഷിജു ചേട്ടനേയും റിനോഷിനേയുമൊക്കെ ഞാൻ ഹഗ് ചെയ്തിട്ടുണ്ട്. വിഷ്ണുവിനെ കെട്ടിപിടിക്കുമ്പോൾ മാത്രം എന്താ കൊമ്പ് മുളയ്ക്കുമോ?
റീ എൻട്രി കിട്ടിയാൽ എന്നെ അങ്ങോട്ട് മാറ്റി വെച്ചിട്ട് കളിക്കേണ്ട രീതിയിൽ ഞാൻ കളിക്കും. അവിടെ അതേ നടക്കൂ. വിട്ടുകൊടുക്കുന്നൊരാൾ ആണ് ഞാൻ. മറ്റൊരാളിൽ നിന്നും പറിച്ചെടുത്ത് എന്തെങ്കിലും നേടുന്ന ആളല്ല. പക്ഷേ തിരിച്ച് കയറുകയാണെങ്കിൽ അത് ഞാൻ ചെയ്യും. കാരണം അവിടെ ചിലർ മറ്റുള്ളവരുടെ ഇമേജ് തേച്ച് ഒട്ടിച്ച് കൊണ്ട് സേഫായി കളിക്കുന്നുണ്ട്.
അഖിൽ മാരാറിനെയാണ് ഭയങ്കരമായി മിസ് ചെയ്യുന്നത്. അവൻ നല്ലൊരു മനുഷ്യനാണ്. വെറുതേ സംസാരിക്കുമെന്നേയുള്ളൂ. അവിടെ ഒരു പ്രശ്നം ഉണ്ടായാൽ കോമ്പ്രമൈസ് ചെയ്യുകയും സോറി പറയുകയും ചെയ്യാറുണ്ട്. മാരാർ അവിടെ കരഞ്ഞിട്ട് പോലുമുണ്ട', ദേവു പറഞ്ഞു.












Click it and Unblock the Notifications