നിങ്ങള്‍ക്കും ആകാം മോദീശ്വരന്‍... സുരേഷ് ഗോപിയ്ക്കും കാവ്യയ്ക്കും കിട്ടിയപണി!

കൊച്ചി: ഏഷ്യാനെറ്റില്‍ ഏറ്റവും അധികം റേറ്റിംഗ് ഉള്ള പരിപാടികളില്‍ ഒന്നാണ് 'നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍'. സുരേഷ് ഗോപിയാണ് പരിപാടിയുടെ അവതാരകന്‍. എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് ആ പരിപാടിയെ കുറിച്ചല്ല. സുരേഷ് ഗോപിയ്ക്ക് കിട്ടിയ പണിയെ കുറിച്ചാണ്.

'നിങ്ങള്‍ക്കുമാകാം മോദീശ്വരന്‍' എന്ന പേരില്‍ പുറത്തിറങ്ങിയ വീഡിയോ ഇപ്പോള്‍ യൂട്യൂബിലും ഫേസ്ബുക്കിലും വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയേയും കാവ്യ മാധവനേയും പരിഹസിച്ചുകൊണ്ടാണ് വീഡിയോ...

suresh-kavya

കാവ്യ മാധവനാണ് അഥിതി. ചോദ്യം എന്താണെന്നോ... ലുട്ടാപ്പിയുടെ വാഹം ഏതെന്ന്. ബെന്‍സ്, ബിഎംഡബ്ല്യൂ, മാരുതി 800, കുന്തം... ഇതെല്ലാം ആണ് ഓപ്ഷന്‍സ്. എന്നാല്‍കാവ്യ പറഞ്ഞതാകട്ടെ ബിഎംഡബ്ല്യൂ എന്നും.

ഒരാള്‍ ഒറ്റയ്ക്കാണ് ഈ പരിപാടി എല്ലാം ഒപ്പിച്ചിരിക്കുന്നത്. ദേ പോയി, ദാ വന്നു തുടങ്ങിയ സുരേഷ് ഗോപിയുടെ ശൈലികളെയെല്ലാം രൂക്ഷമായാണ് പരിഹസിച്ചിരിക്കുന്നത്. അതിലും രസകരമായ സംഗതി മനോരമഓണ്‍ലൈന്‍ ആണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നതെന്നതാണ്. മനോരമ ഓണ്‍ലൈനിന്റെ യൂട്യൂബ് ചാനലില്‍ തന്നെയാണ് വീഡിയോ പ്രസിദ്ധപ്പെടുത്തിയിട്ടും ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+