ആരാധകനെ കെട്ടിപ്പിടിച്ച് വിക്രമിന്റെ സെല്‍ഫി, കണ്ട് പഠിക്കുമോ മലയാളി താരങ്ങള്‍?
സിനിമയില്‍ അഭിനയിച്ച് നാല് പേര്‍ അറിഞ്ഞാല്‍ പിന്നെ താരമായി എന്നും മണ്ണിലേക്ക് ഇറങ്ങരുതെന്നും കരുതുന്ന ചിലരുണ്ട്. എല്ലാവരെയും അല്ല, ചില സിനിമാ താരങ്ങളെ മാത്രമാണ് പറയുന്നത്. മലയാളികള്‍ക്കിടയില്‍ ഇത്തരക്കാരുടെ എണ്ണം കുറച്ച് കൂടുതലാണ്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരാധകരെ തല്ലി എന്നും അസഭ്യം പറഞ്ഞു എന്നുമൊക്കെ കേള്‍ക്കുന്നത് ഇവിടെ പുതിയ കാര്യമല്ല.
എന്നാല്‍ ഇവര്‍ക്കെല്ലാം ഒരു സ്റ്റഡി ക്ലാസ് നല്‍കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രം കഴിഞ്ഞ ദിവസം. ഏഷ്യനെറ്റിന്റെ അവാര്‍ഡ് നിശയിലായിരുന്നു തമിഴകത്തെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ വിക്രം, അനുവാദമില്ലാതെ കയറി വന്ന ആരാധകനെ കെട്ടിപ്പിടിച്ചതും ഒപ്പം നിന്ന് സെല്‍ഫി എടുത്തതും. മലയാളി താരങ്ങള്‍ കണ്ട് പഠിക്കട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് വിക്രമിന്റെ ഈ പ്രകടനം കാണൂ..

മലയാളികളുടെ ജാഡ
മലയാളികള്‍ക്ക് സുപരിചിതനാണ് വിക്രം. മലയാളത്തില്‍ അഭിനയിച്ചാണ് വിക്രം സിനിമാ ജീവിതം തുടങ്ങിയതും. എന്നാലും മലയാളികളുടെ ജാഡ വിക്രമിന് ഇല്ല. അതിന് തെളിവായി ഈ സംഭവം.

എല്ലാവരും തടഞ്ഞു
അതിക്രമിച്ച് വന്ന ആരാധകനെ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ പലരും തടഞ്ഞു. എന്നാല്‍ തടഞ്ഞവരെ എല്ലാം തടഞ്ഞ് വിക്രം ആരാധകന്റെ അടുത്തെത്തി

ഒരുമിച്ച് ഒരു സെല്‍ഫി
സദസ്സിലേക്ക് വന്ന ആരാധകനൊപ്പം വിക്രം സെല്‍ഫി എടുത്തു. അയാളെ കെട്ടിപ്പിടിച്ചു. ആ ആരാധകന്റെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ട കാഴ്ചയായിരുന്നു.
ഇതാണാ വീഡിയോ
ഏഷ്യാനെറ്റ് അവാര്‍ഡ് നൈറ്റിനിടെ വിക്രം ഏവരെയും വിസ്മയിപ്പിച്ചത് ഇങ്ങനെ. വീഡിയോ കാണൂ.












Click it and Unblock the Notifications