ഇതിലും വലിയ മറുപടി സ്വപ്‌നത്തില്‍ മാത്രം; സാനിയ ഇയ്യപ്പന് കയ്യടി, കണ്ടം വഴിയോടി സദാചാരവാദികള്‍

യുവ നടിമാരുടെ ഫോട്ടോ ഷൂട്ടുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ആരാധകരുടെ കമന്റ് പ്രവാഹമായിരിക്കും. താരങ്ങളുടെ വസ്ത്ര ധാരണ രീതിയെയും ഫിറ്റ്‌നെസ് രീതിയെയും എല്ലാം തന്നെ അഭിനന്ദിച്ചായിരിക്കും ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്താറുള്ളത്. എന്നാല്‍ ഇതിനിടെയില്‍ സദാചാര കണ്ണുകളുമായി ഒരു കൂട്ടം വിമര്‍ശനവുമായി രംഗത്തെത്താറുണ്ട് .

1

വസ്ത്രധാരണവും, കേരള സംസ്‌കാരത്തിന് അനിയോജ്യമല്ല എന്നൊക്കെയുള്ള മുടന്തന്‍ കാരണങ്ങള്‍ പറഞ്ഞാണ് ഈ കൂട്ടര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുമായി എത്താറുള്ളത്. ചിലര്‍ അധിക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്താറുണ്ട്. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നു എന്നൊക്കെയുള്ള കമന്റുകളും നടിമാരുടെ ഫോട്ടോ ഷൂട്ടിന് താഴെ എത്താറുണ്ട്.

2

കൂടാതെ, ഫോട്ടോഷൂട്ടിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട യുവ നടികള്‍ വരെ മലയാള സിനിമ ലോകത്തുണ്ട്. എന്നാല്‍ ഇതിനൊക്കെ തക്കതായ മറുപടികള്‍ കൊടുക്കുന്നവരാണ് മിക്ക നടിമാരും. തങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെ അസഭ്യം പറയുന്ന സദാചാര ഞരമ്പ് രോഗികളെ സമൂഹത്തിന്റെ മുന്നിലേക്ക് തുറന്നുകാട്ടാനും ചില നടിമാര്‍ ധൈര്യം കാണിക്കാറുണ്ട്. ഇത്തരം സംഭവങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കാറുമുണ്ട്.

3

എന്നാല്‍ ഇപ്പോഴിതാ തങ്ങള്‍ക്കെതിരെ രംഗത്തെത്തുന്ന സൈബര്‍ ആങ്ങളമാര്‍ക്കും, സദാചാരവാദികള്‍ക്കും വ്യത്യസ്തമായ രീതിയില്‍ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പന്‍. ഇസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് സാനിയ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.

4

വീഡിയോയില്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, മലയാളി നടിമാര്‍ ഫാഷന് വേണ്ടി മാത്രമുള്ളതല്ല, ഒരു ഷോര്‍ട്ട്‌സ് ധരിച്ച ഫോട്ടോ ചെയ്യുമ്പോള്‍ ചാന്‍ കിട്ടാനാണോ മോളൂസെ എന്ന കമന്റുകളാണ് കൂടുതല്‍ ലഭിക്കുന്നത്. എന്നാല്‍ അത് ഓക്കെയാണെന്നാണ് മമ്മ പറഞ്ഞിട്ടുള്ളത്- വീഡിയോയില്‍ സാനിയ കുറിച്ചു. സദാചാര പൊലീസിനോട് എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

5

വസത്രധാരണത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രണങ്ങള്‍ നേരിടേണ്ടി വന്ന താരമാണ് നടി സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ചിത്രത്തിലൂടെ വെളളിത്തിരയില്‍ ചുവട് വെച്ച് സാനിയ തുടക്കം മുതല്‍ തന്നെ സദാചാരവാദികളുടെ സ്ഥിരം ഇരയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന താരത്തിന്റെ ഭൂരിഭാഗം ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മോശമായ കമന്റുമായി എത്താറുണ്ട്. ആദ്യമൊക്കെ താരം മൗനം പാലിച്ചെങ്കിലും പിന്നീട് ഇത്തരക്കാര്‍ക്ക് ചുട്ടമറുപടിയാണ് സാനിയ നല്‍കിയിരുന്നത്.

6

സാനിയ പങ്കുവയ്ക്കുന്ന മിക്ക ഫോട്ടോഷൂട്ടുകള്‍ക്ക് നേരെയും ഒരുകൂട്ടം സദാചാര വാദികള്‍ അശ്ലീല കമന്റുമായി രംഗത്തെത്താറുണ്ട്. മുമ്പ് ഒരിക്കല്‍ താരം ഷോട്ട്‌സ് ധരിച്ച ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അത്തരക്കാര്‍ക്ക് സാനിയ അന്ന് കൃത്യമായ മറുപടിയും നല്‍കിയിരുന്നു. നിക്കറ് വിട്ടൊരു കളിയുമില്ലല്ലേ... എന്നായിരുന്നു ഇയാളുടെ കമന്റ് . ഇതിന് മറുപടിയുമായി ഇല്ലൊടാ കുട്ടാ എന്ന താരം തിരിച്ചും മറുപടി നല്‍കി.

7

സദാചാര വാദിക്ക് സാനിയ കൃത്യമായ മറുപടി നല്‍കിയതോടെ താരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു . സദാചാര വാദികളുടെ അധിക്ഷേപം സ്ഥിരമായതോടെ ആരാധകരും ഇത്തരക്കാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു . ചുട്ടമറുപടിയാണ് ഇത്തരം പ്രൊഫൈലുകള്‍ക്ക് ആരാധകര്‍ നല്‍കാറുള്ളത്. ചിലരെ സൈബര്‍ സ്‌പേസിലേക്ക് തുറന്നുകാട്ടാനും ആരാധകര്‍ ശ്രമിക്കാറുണ്ട് . എന്നാല്‍ കൃത്യമായ മറുപടി നല്‍കിയാലും തങ്ങള്‍ ഇതൊന്നും ബാധമല്ലെന്നുള്ള മട്ടില്‍ ചിലര്‍ എത്താറുണ്ട് . യുവ നടിമാരാണ് സദാചാര പോലീസിങ്ങിന്റെ സ്ഥിരം ഇരകള്‍ .

8

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധേയമായത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുകയും വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമായി മാറാനും സാനിയ അയ്യപ്പന് സാധിച്ചു. ക്വീനിലെ ചിന്നു എന്ന കഥാപാത്രം കരിയറില്‍ വലിയ ബ്രേക്കായിരുന്നു നല്‍കിയത്. പിന്നീട് മലയാളത്തിലെ പ്രമുഖ താരങ്ങളോടെപ്പം അഭിനയിക്കാനുളള അവസരം നടിയ്ക്ക് ലഭിക്കുകയും ചെയ്തു.

9

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ പ്രധാനപ്പെട്ട റോളില്‍ സാനിയ എത്തിയിരുന്നു. ജാന്‍വി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായാണ് സാനിയ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ സിനിമ കരിയറിലെ വലിയൊരു ബ്രേക്കായിരുന്നു ആ ചിത്രം. മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിലും സാനിയ എത്തിയിരുന്നു.

10

അതേസ മയം, ദിവസങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ഒരു ഷോ സമാനമായ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. യുവ താരങ്ങളുടെ ഫോട്ടോ ഷൂട്ടുകളെ വിമര്‍ശിക്കുന്ന തരത്തിലായിരുന്നു ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയുടെ അവതരണം. നടി ശ്രിന്ദ , എസ്തര്‍ അനില്‍ , ഗോപിക രമേശ് എന്നീ നടിമാരുടെ ഫോട്ടോഷൂട്ടിനെയായിരുന്നു പരിപാടിയില്‍ നടി സ്‌നേഹ , രശ്മി എന്നിവര്‍ വിമര്‍ശിക്കുകയായിരുന്നു. ഇതിനെതിരെ ചുട്ടമറുപടിയാണ് നടിമാരായ ശ്രിന്ദയും എസ്തര്‍ അനിലും നല്‍കിയത് .

11

ഈ പരിപാടിയില്‍ ഇതാദ്യമായല്ല ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്ന് ശ്രിന്ദ പറയുന്നു. അവര്‍ ഇത് ചെയ്ത് പോരുന്നതാണ്. ഒരു പ്രത്യേക പ്രേക്ഷകരെ ആണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. ആളുകള്‍ക്ക് ടോക്സിക് ആയിട്ടുളള പരിപാടികള്‍ ആണ് നല്‍കുന്നത്. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയ്ക്ക് തന്റെ പെരുമാറ്റത്തില്‍ താന്‍ ഉത്തരവാദിത്തം പുലര്‍ത്തേണ്ടതുണ്ട് എന്നാണ് കരുതുന്നത്. അത് ടിവിക്കും സിനിമയ്ക്കും മറ്റ് മാധ്യമങ്ങള്‍ക്കും ബാധകമാണ്. ഈ ഉത്തരവാദിത്തത്തില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞ് മാറാനാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+