10 മാസം പ്രായമുള്ള കുഞ്ഞിനെ ബിയര്‍ കുടിപ്പിക്കുന്ന അച്ഛന്‍, വീഡിയോ പകര്‍ത്തിയത് അമ്മ, വീഡിയോ വൈറല്‍
ചെന്നൈ: 10 മാസം പ്രായമായ കുഞ്ഞിനെ പിതാവ് ബിയര്‍ കുടിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2.43 മിനിട്ട് ദൈ്യർഘ്യമുള്ള വീഡിയോ പകര്‍ത്തിയത് കുഞ്ഞിന്റെ അമ്മയും.
പിതാവ് കുപ്പി തുറന്ന് കുഞ്ഞിന്റെ വായിലേക്ക് വെച്ചു കൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയില്‍ കുട്ടിയുടെ പിതാവ് തമിഴില്‍ സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് വീഡിയോ വൈറലായിരിക്കുന്നത്.

സ്ഥലം ഏതാണ് എന്ന് കൃത്യമായി അറിയല്ല. ചെന്നൈ ആണെന്നാണ് പറയപ്പെടുന്നത്. ഒരു മാസം മുന്‍പ് തിരുവണാമലൈ എന്ന സ്ഥലത്ത് നാല് വയസുകാരന് പിതാവ് മദ്യം കുടിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നതിന് തൊട്ടു പിന്നാലെയാണ് ഈ സംഭവം.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കടുത്ത പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിന്നും അടിമകളാകുന്ന കാലത്ത് മാതാപിതാക്കള്‍ തന്നെ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത് അധികാരികള്‍ ഇടപെടേണ്ട കാര്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.


Click it and Unblock the Notifications
