വിജയിയും ഫഹദും ഒന്നിയ്ക്കുന്നു; പക്ഷേ സിനിമയില്ല

സിനിമയില്‍ ഇപ്പോള്‍ വമ്പന്‍ താരസംഗമങ്ങളുടെ കാലമാണ്, വിവിധ ഭാഷകളിലെ സൂപ്പര്‍താരങ്ങളും മുന്‍നിര യുവനായകന്മാരും ഒന്നിയ്ക്കുകയും വിജയങ്ങള്‍ കൊയ്യുകയുമാണ്. മലയാളവും തമിഴകവും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഇത്തരത്തിലൊരു ചിത്രമാണ് മോഹന്‍ലാലും-വിജയും ഒന്നിയ്ക്കുന്ന ജില്ല. അതിനിടെ ഇപ്പോള്‍ മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ് ഇളയദളപതി വിജയ് ഫഹദ് ഫാസിലിനൊപ്പവും അഭിനയിക്കാന്‍ പോവുകയാണ്.

പക്ഷേ ഇവരുടെ ഒന്നിയ്ക്കല്‍ സിനിമയില്‍ അല്ലെന്നുമാത്രം. ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് വേണ്ടിയാണ് വിജയും ഫഹദും ഒന്നിയ്ക്കുന്നത്. ഇവര്‍ക്കൊപ്പം കന്നഡ മോഡലും നടനുമായ ദിഗന്തും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിന് മുമ്പും ആലുക്കാസിന്റെ പരസ്യത്തില്‍ വിജയ് അഭിനയിച്ചിട്ടുണ്ട്. ഒരു പരസ്യത്തില്‍ വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറും വിജയിയും ഒന്നിച്ചഭിനയിച്ചിരുന്നു.

Vijay and Fahad Fazil

മലയാളികള്‍ക്ക് എന്നും ഏറെ ഇഷ്ടമുള്ള താരമാണ് വിജയ്, ഫഹദാണെങ്കില്‍ മലയാളത്തിന്റെ പുതിയ സെന്‍സേഷനാണ്, യുവാക്കളും യുവതികളുമെല്ലാം ഫഹദ് എന്ന താരത്തിന് പിന്നാലെയാണ്. ഇത്തരത്തില്‍ രണ്ട് താരങ്ങളെക്കൂടി പരസ്യത്തില്‍ ഒന്നിപ്പിക്കാന്‍ കഴിയുന്നത് ജോയ് ആലുക്കാസിന് ലഭിയ്ക്കുന്ന ജനശ്രദ്ധ കൂട്ടുമെന്നകാര്യത്തില്‍ സംശയമില്ല.

പുതിയ രൂപഭാവങ്ങളിലായിരിക്കും വിജയും ഫഹദും പരസ്യചിത്രത്തില്‍ എത്തുകയെന്നാണ് സൂചനകള്‍. ഹൃദയസ്പര്‍ശിയായ ഒരു സ്‌നേഹബന്ധത്തിന്റെ കഥയാണ് പരസ്യത്തിന്റെ പ്രമേയം. മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന പരസ്യം ഉടന്‍ പൂര്‍ത്തിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+