മല്ലികയുടെ പങ്കാളി വിജയ് സിങ്
ഒടുക്കം ബോളിവുഡിന്റെ ഹോട്ട് താരം മല്ലിക ഷെരാവത്ത് തന്റെ ജീവിതപങ്കാളിയെക്കണ്ടെത്തി. ചാനല്‍ റിയാലിറ്റിഷോയിലൂടെയാണ് മല്ലിക തന്റെ ജീവിതപങ്കാളിയെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അവസാനിച്ച ദി ബാച്ചിലറേറ്റ് ഇന്ത്യ-മേരേ ഖയാലോം കി മല്ലിക-എന്ന റിയാലിറ്റിഷോയുടെ അവസാന എപ്പിസോഡില്‍ വച്ച് വിജയ് സിങ് എന്ന മത്സരാര്‍ത്ഥിയെയാണ് മല്ലിക തിരഞ്ഞെടുത്തിരിക്കുന്നത്.
കരണ്‍ സാഗുവും വിജയ് സിങ്ങുമായിരുന്നു അവസാന റൗണ്ടില്‍ എത്തിയത്. ഇവരില്‍ ആരെയാകും മല്ലിക തിരഞ്ഞെടുക്കുകയെന്നത് സംബന്ധിച്ച് വലിയ ആകാംഷയാണ് കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്തായാലും സാഗൂവിനെ തള്ളി മല്ലിക വിജയിയെ തിരഞ്ഞെടുത്തതോടെ ഷോ അവസാനിയ്ക്കുകയും ചെയ്തു.
മല്ലികയുടെ മുന്‍ അധ്യാപകനായിരുന്ന അറുപത്തിമൂന്നുകാരനുള്‍പ്പെടെ പതിനഞ്ചോളം മത്സരാര്‍ത്ഥികളാണ് മല്ലികയെ സ്വന്തമാക്കാനായി ലൈഫ് ഓകെ എന്ന ചാനലില്‍ സംപ്രേഷണം ചെയ്ത ഷോയില്‍ അണിനിരന്നിരുന്നത്.

ബാച്ച്‌ലറേറ്റ് ഇന്ത്യ
അമേരിക്കന്‍ ടിവി പരിപാടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് മല്ലികയുടെ റിയാലിറ്റിഷോ തയ്യാറാക്കിയത്. നിവേദിത ബസുവാണ് പരിപാടിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍

അവതാരകനായി രോഹിത് റോയ്
ടെലിവിഷന്‍ രംഗത്തെ പ്രമുഖ വ്യക്തിത്വമായ രോഹിത് റോയിയാണ് മല്ലികയുടെ ഷോയുടെ അവതാരകനായി എത്തിയത്.

മല്ലികയുടെ വെളിപ്പെടുത്തലുകള്‍
ഷോയ്ക്കിടെ ഗ്ലാമര്‍ ഗേള്‍ എന്ന വിശേഷണം മടുത്തുന്നുവെന്നും ഹൃത്വിക് റോഷനാണ് തന്റെ മനസിലെ മാതൃകാ പുരുഷനെന്നും രജനീകാന്തിനൊപ്പം ബീച്ച് സായാഹ്നം ആഗ്രഹിക്കുന്നുവെന്നുമെല്ലാം മല്ലിക വെളിപ്പെടുത്തിയിരുന്നു.

ഗ്രാന്റ് ഫിനാലേ
മുംബൈയിലെ ഫിലിം സിറ്റിയില്‍ നവംബര്‍ 5നായിരുന്നു പരിപാടിയുടെ ഗ്രാന്റ് ഫിനാലേ അരങ്ങേറിയത്.

വിജയ് സിങ്ങ് മല്ലികയുടെ പങ്കാളിയാകുമോ
മല്ലികയും പരിപാടിയിലെ വിജയ് വിജയ് സിങും തമ്മിലുള്ള വിവാഹം എന്നു നടക്കുമെന്നതാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ ചോദ്യം. പൊതുവേ ഇത്തരം റിയാലിറ്റിഷോകളെല്ലാം ഒരു അഡ്ജസ്റ്റ്മന്റ് മാത്രമാവുകയാണ് പതിവ് അതിനാല്‍ത്തന്നെ മല്ലിക-വിജയ് വിവാഹം നടക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

ഷോയില്‍ മല്ലികയുടെ ചുംബനം
നേരത്തേ സംപ്രേഷണം ചെയ്ത ഒരു എപ്പിസോഡില്‍ മല്ലിക വിജയിയെ ചുംബിയ്ക്കുന്ന രംഗങ്ങളുണ്ടായിരുന്നു. ഈ രംഗങ്ങള്‍ വലിയ ശ്രദ്ധനേടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications