കല്ലെറിഞ്ഞവരെല്ലാം ഒടുവിൽ ദിലീപിനെ പിന്തുണയ്ക്കുന്നു..! മഞ്ജുവിന് പിന്നാലെ വിനയനും!

കൊച്ചി: ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ജാമ്യഹര്‍ജിയില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍ക്ക് എതിരെയാണ്. മഞ്ജു അടക്കമുള്ളവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

എന്നാല്‍ പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രം രാമലീലയ്‌ക്കെതിരെ വലിയ പ്രചാരണം നടക്കുമ്പോള്‍ പിന്തുണയുമായി മഞ്ജു രംഗത്ത് വന്നു. ദിലീപിനോട് വ്യക്തിപരമായ വിദ്വേഷമുള്ളവര്‍ പോലും സിനിമയെ പിന്തുണയ്ക്കുന്നു. മഞ്ജുവിന് പിന്നാലെ സംവിധായകന്‍ വിനയനും രംഗത്ത് വന്നിട്ടുണ്ട്.

രാമലീലയ്ക്ക് പിന്തുണ

രാമലീലയ്ക്ക് പിന്തുണ

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് നായകനായ ചിത്രം എന്ന കാരണം കൊണ്ട് രാമലീല ബഹിഷ്‌കരിക്കണം, തിയറ്ററുകള്‍ തല്ലിപ്പൊളിക്കണം എന്ന് പറയുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്നാണ് സംവിധായകന്‍ വിനയന്‍ വ്യക്തമാക്കുന്നത്.

ദിലീപിനെ നോക്കി സിനിമ വിലയിരുത്തരുത്

ദിലീപിനെ നോക്കി സിനിമ വിലയിരുത്തരുത്

ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് നോക്കി രാമലീല എന്ന സിനിമയെ വിലയിരുത്തരുത്. ദിലീപ് അറസ്റ്റിലാവുന്നതിന് മുന്‍പേ പൂര്‍ത്തിയായ ചിത്രമാണ് രാമലീല. കോടികളാണ് നിര്‍മ്മാതാവ് ചിത്രത്തിന് വേണ്ടി മുടക്കിയിരിക്കുന്നത്.

സാധാരണക്കാർക്ക് മടി കാണും

സാധാരണക്കാർക്ക് മടി കാണും

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റാരോപണം ദിലീപിനെതിരെ ഉള്ളതിനാല്‍ തിയറ്ററില്‍ പോയി രാമലീല കാണാന്‍ സാധാരണക്കാര്‍ക്ക് ചിലപ്പോള്‍ മടി ഉണ്ടാവും. ദിലീപിന്റെ സിനിമ ഉള്‍ക്കൊള്ളാന്‍ ചിലര്‍ക്ക് പ്രയാസം ഉണ്ടാവും.

നല്ലതെങ്കിൽ സ്വീകരിക്കട്ടേ

നല്ലതെങ്കിൽ സ്വീകരിക്കട്ടേ

ആളുകള്‍ സിനിമ കാണട്ട എന്നും നല്ലതാണെങ്കില്‍ സ്വീകരിക്കട്ടേ എന്നും വിനയന്‍ പറയുന്നു. ദിലീപുമായി ഒട്ടും രസത്തിലല്ലാത്ത സംവിധായകനാണ് വിനയന്‍. വിനയനെ മലയാള സിനിമയില്‍ അപ്രസക്തനാക്കിയതിന് പിന്നില്‍ ദിലീപിനും പങ്കുണ്ട്.

 സിനിമയുടെ നെഞ്ചിലേറ്റ മുറിവ്

സിനിമയുടെ നെഞ്ചിലേറ്റ മുറിവ്

ചാനല്‍ ചര്‍ച്ചകളിലും മറ്റും ദിലീപിന്റെ അറസ്റ്റിന് ശേഷം വിനയന്‍ ശക്തമായി പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് മലയാള സിനിമയുടെ നെഞ്ചിലേറ്റ മുറിവാണെന്ന് വിനയന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പകപോക്കലില്‍ അഗ്രഗണ്യനാണ് ദിലീപ്

പകപോക്കലില്‍ അഗ്രഗണ്യനാണ് ദിലീപ്

പകപോക്കലില്‍ അഗ്രഗണ്യനാണ് ദിലീപ് എന്നും വിനയന്‍ പറയുകയുണ്ടായി. തനിക്ക് ഇഷ്ടമല്ലാത്തവരോടുള്ള ദിലീപിന്റെ നടപടികളോട് ആദ്യം മുതല്‍ക്കേ എതിര്‍പ്പ് പ്രകടിപ്പിച്ച വ്യക്തിയാണ് താനെന്നും വിനയന്‍ പറയുകയുണ്ടായി.

മലയാള സിനിമയ്ക്ക് അപമാനകരം

മലയാള സിനിമയ്ക്ക് അപമാനകരം

ഇത്തരമൊരു ഹീനകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു ചലച്ചിത്ര താരമാണെന്ന് വരുന്നത് ലോകത്തിന് മുന്നില്‍ തന്നെ മലയാള സിനിമയ്ക്ക് അപമാനകരമാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അറസ്റ്റ് എങ്കില്‍ അതിനെ അഭിനന്ദിക്കുന്നുവെന്നും വിനയന്‍ പറയുകയുണ്ടായി.

കാണാൻ പോകില്ല

കാണാൻ പോകില്ല

ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് താരങ്ങള്‍ ഒഴുകിയതിനേയും വിനയന്‍ വിമര്‍ശിച്ചിരുന്നു. ദിലീപിനെ കാണാനായി താനൊരിക്കലും ജയിലില്‍ പോകില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും വിനയന്‍ പറയുകയുണ്ടായി.

പിന്തുണയുമായി മഞ്ജുവും

പിന്തുണയുമായി മഞ്ജുവും

രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യർ രംഗത്ത് വന്നിരുന്നു. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്

 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ

'രാമലീല' പ്രേക്ഷകര്‍ കാണട്ടെ

സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ.കാഴ്ചയുടെ നീതി പുലരട്ടെ എന്നായിരുന്നു മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+