കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമോദ് രാമനെ ഉപയോഗിച്ച് ജമാ അത്തെ ഇസ്ലാമി ക്വട്ടേഷനെന്ന് വിനു വി ജോണ്‍; 24 ന്യൂസിനെ പൂട്ടാന്‍ ശങ്കു ടി ദാസും

Google Oneindia Malayalam News

വാര്‍ത്താ ചാനല്‍ യുദ്ധങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല എന്ന് കരുതേണ്ടി വരും. പ്രമോദ് രാമന്‍ കഴിഞ്ഞ ദിവസം തുടങ്ങി വച്ച സോഷ്യല്‍ മീഡിയ വഴിയുള്ള വിമര്‍ശനം വിനു വി ജോണ്‍ ഇന്നും തുടര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ട് പേരും പേരുകള്‍ ഒന്നും പറയാതെ ആയിരുന്നു വിമര്‍ശനങ്ങളും വ്യക്തിഹത്യകളും ഒക്കെ നടത്തിയിരുന്നത് എങ്കില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിട്ടുണ്ട്.

'ചാനല്‍ യുദ്ധം' കൈവിട്ട കളിയിലേക്ക്; വിനു വി ജോണിനെ വിമര്‍ശിച്ച് പ്രമോദ് രാമൻ... വ്യക്തിഹത്യാമറുപടിയുമായി വിനു'ചാനല്‍ യുദ്ധം' കൈവിട്ട കളിയിലേക്ക്; വിനു വി ജോണിനെ വിമര്‍ശിച്ച് പ്രമോദ് രാമൻ... വ്യക്തിഹത്യാമറുപടിയുമായി വിനു

പ്രമോദ് രാമന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് വിനു വി ജോണിന്റെ ട്വീറ്റ്. ജമാ അത്തെ ഇസ്ലാമിയെ ആണ് വിനു ലക്ഷ്യം വക്കുന്നത്. അതിന്റെ ഗുണം മറ്റൊരു വശത്തുകൂടി വിനു വി ജോണിന് ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ട്വന്റിഫോര്‍ ന്യൂസിനെതിരെ പുതിയ നീക്കവുമായി ശങ്കു ടി ദാസും രംഗത്ത് വന്നിട്ടുണ്ട്.

1

ലഖിംപുര്‍ ഖേരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം ന്യൂസ് അവര്‍ ചര്‍ച്ചയ്‌ക്കെടുക്കാത്തതിനെതിരെ ആയിരുന്നു പ്രമോദ് രാമന്‍ വിമര്‍ശനം ഉന്നയിച്ചത്. അതോടൊപ്പം തന്നെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ മുമ്പ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളേയും പ്രമോദ് രാമന്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനോട് വിനു വി ജോണ്‍ പ്രതികരിച്ചത് മറ്റൊരു വിധത്തില്‍ ആയിരുന്നു. പ്രമോദ് രാമനെ വ്യക്തിഹത്യ ചെയ്യുന്ന നിലയ്ക്കായിരുന്നു ഇത്. എന്തായാലും ആ പരാമര്‍ശങ്ങള്‍ക്ക് പ്രമോദ് രാമന്‍ മറുപടി നല്‍കിയത്.

2

വിവാദം കഴിഞ്ഞ ഒരു ദിവസം പൂര്‍ത്തിയായപ്പോള്‍ വിനു വി ജോണ്‍ വീണ്ടും ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്ത് വന്നു. ആദ്യത്തെ ട്വീറ്റുകളില്‍ പ്രമോദ് രാമന്റെ പേര് പറയാതെ ആയിരുന്നു വിമര്‍ശനങ്ങള്‍ എങ്കില്‍, ഇത്തവണ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ട്വീറ്റ്. പ്രമോദ് രാമനെ എന്നതിനേക്കാള്‍ മീഡിയ വണിനേയും ജമാ അത്തെ ഇസ്ലാമിയേയും ലക്ഷ്യം വച്ചുകൊണ്ടായിരുന്നു വിനുവിന്റെ പ്രതികരണം. ജമാ അത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍ ആയിരുന്നു പ്രമോദ് രാമന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് ആരോപണം.

3

'സെപ്റ്റംബര്‍26ലെ-താലിബാന്‍ മാറിയോ-ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.അതിലുള്ള പകയാണ് ജഅഇസ്ലാമി അവരുടെ ചാനല്‍ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീര്‍ത്തത്. എഡിറ്റര്‍മാര്‍, മറ്റു സ്ഥാപനങ്ങള്‍ എന്ത് ചെയ്യണം എന്ന് പറയുക പതിവില്ല. ഇത് ജഅഇ ക്വട്ടേഷനാണ്!'- ഇങ്ങനെ ആയിരുന്നു വിനുവിന്റെ ട്വീറ്റ്. സെപ്തംബര്‍ 28 ന് നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയുടെ ഒരു പോസ്റ്ററും ഇതോടൊപ്പം അദ്ദേഹം ഒട്ടിച്ചിട്ടുണ്ട്.

4

പ്രമോദ് രാമനെതിരെ വിനു വി ജോണ്‍ നടത്തിയ വ്യക്തി അധിക്ഷേപ പരാമര്‍ശങ്ങള്‍ പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രമോദ് രാമന്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് വിനു വി ജോണ്‍ മറുപടി പറഞ്ഞിരുന്നതും ഇല്ല. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ വിനു വി ജോണിനെ പിന്തുണച്ചുകൊണ്ട് ഒരു വിഭാഗം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. അത് സംഘപരിവാര്‍ അനുകൂലികള്‍ ആണ് എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്ത കാലം വരെ ഏഷ്യാനെറ്റ് ന്യൂസിനെതിരെ വലിയ കാമ്പയിനുകള്‍ നടത്തുകയും വാര്‍ത്താ സമ്മേളനങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ ഇറക്കി വിടുകയും ചെയ്തിട്ടുണ്ട് ബിജെപി നേതാക്കള്‍. അപ്പോള്‍ എന്തുകൊണ്ടായിരിക്കും ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ എന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.

5


വിനു വി ജോണ്‍ ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമി വിമര്‍ശനവുമായി രംഗത്ത് വന്നതിന് പിന്നിലും ഇത്തരത്തില്‍ ഉള്ള ഒരു തന്ത്രമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവികള്‍ പറയുന്നത്. ജമാ അത്തെ ഇസ്ലാമിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതോടെ സംഘപരിവാര്‍ പിന്തുണ വേണ്ടുവോളം അദ്ദേഹത്തിന് ലഭിക്കുന്നും ഉണ്ട്. ജമാ അത്തെ ഇസ്ലാമി വിമര്‍ശകരെങ്കിലും, ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണ വിനു വി ജോണിന് തീരെയില്ല എന്നതും വസ്തുതയാണ്.

6

ഇതിനിടെ കഴിഞ്ഞ ദിവസം ട്വന്റിഫോര്‍ ന്യൂസില്‍ ഒരു ചര്‍ച്ച നടന്നു. 'അവതാരകര്‍ അതിരുവിടരുത്' എന്ന തലക്കെട്ടിലായിരുന്നു ഗോപീകൃഷ്ണന്‍ നയിച്ച ഈ ചര്‍ച്ച. എം സ്വരാജ്, പ്രേംകുമാര്‍, പിഡിടി ആചാരി, അലക്‌സാണ്ടര്‍ ജേക്കബ്, ഝാന്‍സി ജെയിംസ്, ഉഷ എസ് നായര്‍ തുടങ്ങിയവരായിരുന്നു പങ്കെടുത്തത്. ഈ ചര്‍ച്ചയുടെ വീഡിയോ പിന്നീട് യൂട്യൂബിലും പ്രസിദ്ധീകരിച്ചു. അതിന്റെ കമന്റ് ബോക്‌സില്‍ വിനു വി ജോണിനെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങളുടെ കുത്തൊഴുക്കാണ് കാണുന്നത്. ട്വന്റിഫോര്‍ ന്യൂസും ഏഷ്യാനെറ്റ് ന്യൂസും തമ്മില്‍ തുടങ്ങിയ പോര്‍ വിളി ഇപ്പോള്‍ അതിനപ്പുറത്ത് എത്തിയിരിക്കുന്ന സാഹചര്യത്തില്‍ പ്രേക്ഷകരും ചേരിതിരിഞ്ഞ് പോരാടുന്ന കാഴ്ചയാണ് കാണുന്നത്.

7

ഇതിനിടെയാണ് മറ്റൊരു കാര്യം നടക്കുന്നത്. ട്വന്റി ഫോര്‍ ന്യൂസിനെതിരെ വലിയ ഒരു കാമ്പയിനുമായി കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ ശങ്കു ടി ദാസ് രംഗത്ത് വന്നിരിക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല തിട്ടൂരത്തിന്റെ വാര്‍ത്ത സംപ്രേഷണം ചെയ്തതിനെതിരെ ആണിത്. മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തിലുണ്ടായിരുന്ന അത് വ്യാജരേഖയാണെന്നാണ് സംഘപരിവാറിന്റെ ആരോപണം. ഒരു വാര്‍ത്തയുടെ നിജസ്ഥിതി സ്ഥിരീകരിക്കാതെ സംപ്രേഷണം ചെയ്തു എന്നാണ് ട്വന്റിഫോറിനെതിരെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നല്‍കുന്നതിനായി കാമ്പയിന്‍ തുടങ്ങിയത്. ഇതിനകം തന്നെ പതിനായിരത്തിലധികം പരാതികള്‍ ഇത്തരത്തില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രായലത്തിന് ലഭിച്ചുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
മാധ്യമപ്രവർത്തകയുടെ ചങ്കൂറ്റത്തിന് മുന്നിൽ നാണംകെട്ട് പടിയിറങ്ങേണ്ടി വന്ന വേണു
8

ഇതില്‍ മറ്റൊരു കാര്യം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നു എന്ന ഒറ്റ കാരണം കൊണ്ട് ആ ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് പറയാന്‍ കഴിയില്ല എന്നതാണ് അത്. ആ ചെമ്പോല വ്യാജമാണെന്ന് ഇതുവരെ ഔദ്യോഗികമായി ഒരു ഏജന്‍സിയും സ്ഥിരീകരിച്ചിട്ടില്ല. പുരാവസ്തു വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും ഇതിന്റെ നിജസ്ഥിതി പരിശോധിക്കും എന്നാണ് വ്യക്തമാക്കിയിട്ടുണ്ട്. ആ പരിശോധനാ റിപ്പോര്‍ട്ട് വരും വരെ ഈ ചെമ്പോല തിട്ടൂരം വ്യാജമെന്നോ ട്വന്റിഫോര്‍ ന്യൂസ് വ്യാജ വാര്‍ത്ത നല്‍കി എന്നോ പറയാന്‍ സാധിക്കില്ല.

English summary
Vinu V John alleges Jamaat e Islami behind Pramod Raman's Facebook post. At the same time, BJP leader Sanku T Das started campaign against Twentyfour news by filing mass complaint to Information and Broadcasting Ministry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X