അന്ന് രണ്ട് ചെരുപ്പും ഊരിപ്പിടിച്ച് ഓ..എന്ന് പറഞ്ഞൊരു ഓട്ടമായിരുന്നു; ധർമ്മജനെ കുറിച്ച് വെളിപ്പെടുത്തി പിഷാരടി

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയുമുള്ള കോംബോ ഇഷ്ടപ്പെടാത്തര്‍ തീരെ ഉണ്ടാകില്ല, സ്‌ക്രീനില്‍ കാണുന്ന പോലെ തന്നെ യഥാര്‍ത്ഥ ജീവിതത്തിലും ഇരവരും വലിയ സുഹൃത്തുക്കളാണ്. പരസ്പരം ട്രോലാനും കളിയാക്കാനും ഇവരെ കഴിച്ചേ മറ്റാരുമുള്ളൂ.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്, ചിത്രങ്ങള്‍

എന്നാല്‍ ഇപ്പോഴിതാ ധര്‍മ്മജനെ കുറിച്ചുള്ള ഒര ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് രമേശ് പിഷാരടി. ഗൃഹലക്ഷ്മിക്ക് വേണ്ടി എഴുതിയ കുറിപ്പിലാണ് ധര്‍മ്മജന്റെ അധികമാര്‍ക്കും അറിയാത്തൊരു കഥ പിഷാരടി വെളിപ്പെടുത്തിയത്.

കഥ ഇങ്ങനെ

കഥ ഇങ്ങനെ

രണ്ട് പേരും ഒരുമിച്ച് സ്റ്റേജ് ഷോകള്‍ ചെയ്ത കാലത്തുള്ള കഥയാണ് രമേശ് പിഷാരടി പങ്കുവച്ചത്. പിഷാരടി പറയുന്നത് ഇങ്ങനെ, മെയിന്‍ റോഡില്‍ നിന്ന് അല്‍പം ഉള്ളിലേക്ക് മാറിയാണ് ധര്‍മ്മജന്റെ വീട്. ഒരു ഇടവഴി, ആ വഴിയില്‍ മറ്റൊരു വീട് കൂടിയുണ്ട്. ബൈക്കില്‍ നിന്നിറങ്ങുന്ന ധര്‍മ്മജന്‍ എന്നോട് എന്തെങ്കിലും സംസാരിച്ചാണ് വീട്ടിലേക്ക് നടക്കുക.

സംഗതി മനസിലായത്

സംഗതി മനസിലായത്

പിന്നീടാണ് ഇതിന്റെ സംഗതി എന്താണെന്ന് എനിക്ക് മനസിലായത്. ഇരുട്ടത്ത് വീട്ടിലേക്ക് നടക്കുന്നതിന് അവന് ഭയമാണ്. വീടെത്തുന്നത് വരെ ഞാന്‍ മെയിന്‍ റോഡില്‍ നില്‍ക്കണം. അവന് ഒരു ധൈര്യത്തിന് വേണ്ടിയായിരുന്നു ഇതെന്ന് രമേശ് പിഷാരടി പറയുന്നു.

ഓരോ വിഷയങ്ങള്‍

ഓരോ വിഷയങ്ങള്‍

ഇതിന് വേണ്ടി തന്നോട് സംസാരിക്കാന്‍ ഓരോ വിഷയങ്ങളുണ്ടാക്കി സംസാരിച്ചുകൊണ്ടേയിരിക്കുമെന്ന് പിഷാരടി പറയുന്നു. ഒരു ദിവസം ഇടവഴിയുടെ തിരിവില്‍ ധര്‍മ്മജനെ ഇറക്കിയ ഞാന്‍ ബൈക്ക് വളച്ചു. അവന്‍ വീടെത്തി ലൈറ്റ് ഓണാക്കുന്നതുവരെ ഞാന്‍ പോകരുതെന്നും ബൈക്കിന്റെ പ്രകാശം ഇടവഴിയിലേക്ക് തിരിച്ചുവയ്ക്കണം എന്നും അവന്‍ ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച

വെള്ളിയാഴ്ച

പോരാത്തതിന് അന്ന് ഒരു വെള്ളിയാഴ്ചയും പുലര്‍ച്ചെ ഏകദേശം രണ്ടു മണിയും സമയമായിരുന്നെന്നും പിഷാരടി പറയുന്നു. എന്നാല്‍ തന്റെ വീട്ടിലേക്ക് പോകാന്‍ ഒരു മണിക്കൂര്‍ കൂടി ഉള്ളതിനാല്‍ പോകാന്‍ തുടങ്ങിയെന്ന് പിഷാരടി പറയുന്നു. പിന്നീട് സംഭവിച്ച രസകരമായ സംഭവമാണ് പിഷാരടിയുടെ കഥയിലെ ഹൈലൈറ്റ്.

പേടിച്ച് ഓടി

പേടിച്ച് ഓടി

പിഷാരടി പോയതിന് പിന്നാലെ ധര്‍മജന്‍ ചെരുപ്പുകള്‍ രണ്ടും ഊരിപ്പിടിച്ച് ഓ എന്നൊരു ശബ്ദവുമുണ്ടാക്കി ഓടുകയായിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ അവന്‍ വീടെത്തിയെന്നും പിഷാരടി ഓര്‍ക്കുന്നു. പിറ്റേന്ന് രാവിലെ ട്രൂപ്പിലെത്തിയ താന്‍ ഈ കഥ എല്ലാവരോടും പറഞ്ഞുവെന്നും ഇതോടെ ധര്‍മജനെ കളിയാക്കി കൊല്ലാന്‍ എല്ലാവരും തീരുമാനിച്ചെന്നും പിഷാരടി കുറിപ്പില്‍ പറയുന്നു.

തേരോട്ടം

തേരോട്ടം

അന്ന് രാത്രി ധര്‍മജനെ കൊണ്ടുവിടാന്‍ ചെന്നപ്പോള്‍ അയല്‍വാസിയെ ഒരു ആംബുലന്‍സില്‍ കൊണ്ടു വരുന്നത് കണ്ടു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ കൂടെയുള്ളയാള്‍ പറഞ്ഞത് മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയപ്പോള്‍ എവിടെയോ തട്ടി വീണു എന്നായിരുന്നു. എന്നാല്‍ ആ മുത്തച്ഛന്‍ പറഞ്ഞത് ഈ ഇടവഴിയില്‍ രാത്രി തേരോട്ടമുണ്ടെന്നായിരുന്നുവെന്നും പിഷാരടി പറയുന്നു.

ട്രന്‍ഡിംഗായി അനന്യ പാണ്ഡയുടെ ഫോട്ടോ ഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+