'അവന്റെ ബോഡി പോലും ഞങ്ങൾ കണ്ടില്ല, മെന്റലിയും ഫിസിക്കലിയും ഞാൻ തകര്‍ന്നുപോയി'; തുറന്നുപറഞ്ഞ് ബീന ആന്റണി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ബീന ആന്റണി. അഭിനയ ജീവിതത്തിനിടെയിലും സോഷ്യല്‍ മീഡിയയില്‍ അല്‍പനേരം ചിലവിടാറുള്ള താരം കൂടിയാണ് ബീന. അടുത്തിടെയാണ് ബിനയ്ക്ക് കൊവിഡ് പോസിറ്റീവായത്. ഭര്‍ത്താവ് മനോജാണ് ഇക്കാര്യം യൂട്യൂബ് ചാനലിലൂടെ അറിയിച്ചത്.

ബീനയെ ആശുപത്രിയില്‍ പ്രവേശിച്ചെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നുമാണ് മനോജ് അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ കൊവിഡ് കാലത്തെ അനുഭവത്തെ കുറിച്ചും തന്റെ ചേച്ചിയുടെ മകന്റെ മരണത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ബീനയുടെ വാക്കുകളിലേക്ക്..

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്നു: ചിത്രങ്ങള്‍ കാണാം

മരണത്തെ മുഖാമുഖം കണ്ടു

മരണത്തെ മുഖാമുഖം കണ്ടു

കൊവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് ബീന ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ദിവസങ്ങള്‍ക്കകം രോഗമുക്തി നേടി വീട്ടിലേക്ക് എത്തിയിരുന്നു. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയായിരുന്നെന്ന് ബീന പിന്നീട് പറഞ്ഞിരുന്നു. വലിയ പ്രതിസന്ധിയെയാണ് താരം അതിജീവിച്ചത് എന്ന് വേണം പറായന്‍.

വീട്ടില്‍ ഇരുന്നു

വീട്ടില്‍ ഇരുന്നു

ആരോഗ്യം തീര്‍ത്തും മോശമായ അവസ്ഥ വന്നിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തന്നെ ഇരുന്നതാണ് തന്റെ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്താന്‍ കാരണമായതെന്ന് ബിന പറഞ്ഞിരുന്നു. ഞെട്ടലോടെയാണ് ആരാധകര്‍ ബീന ആന്റണിയുടെ രോഗവാര്‍ത്തയെ കേട്ടത്. ബീനയെ ആശുപത്രിയിലേക്ക് പോകുന്നതിന് ഭയപ്പെടുത്തിയ ഒരു കാര്യവും ഉണ്ടായിരുന്നു.

 തിരിച്ചുവരാനാകുമോ എന്ന പേടി

തിരിച്ചുവരാനാകുമോ എന്ന പേടി

ആശുപത്രിയില്‍ പോയാല്‍ പിന്നെ മടങ്ങിവരാനാകുമോ എന്ന കാര്യമാണ് ബീനയെ ഏറ്റവും ഭയപ്പെടുത്തിയത്. ഇത് രോഗത്തിന്റെ ആദ്യ നാളുകളില്‍ ബീനയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. ഇനി ഒരിക്കലും തന്റെ ഭര്‍ത്താവിനെയും മകനെയും കാണാന്‍ കഴിയില്ല എന്നും തോന്നിയിരുന്നെന്നും താരം പറയുന്നു. കൂടാതെ തന്റെ പ്രിയപ്പെട്ട ബെന്നാച്ചിയുടെ മരണവും കാരണമായിരുന്നു.

ചേച്ചിയുടെ മകന്‍

ചേച്ചിയുടെ മകന്‍

ആറ് മാസം മുമ്പാണ് ബീനയുടെ ചേച്ചിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 23 വയസായിരുന്നു ചേച്ചി ബിന്ദുവിന്റെ മകന്‍ ബെന്നിന് ഉണ്ടായിരുന്നത്. കൊവിഡ് ബാധിച്ച് ബെന്‍ മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റായ ബെന്‍ പ്രിയപ്പെട്ടവരെ കാണാതെ യാത്രയാകുകയായിരുന്നു. ഈ ഷോക്കില്‍ നിന്ന് ബിന ഇതുവരെ മോചിതയായിട്ടില്ലായിരുന്നു.

ബീന ഭയന്നു

ബീന ഭയന്നു

ആശുപത്രിയില്‍ കിടന്നാല്‍ തനിക്കും ആ അവസ്ഥ ഉണ്ടാകുമോ എന്ന് ബീന ഭയന്നിരുന്നു. ബെന്നിന്റെ മരണം ഞങ്ങളെയൊക്കെ പിടിച്ചുലച്ചെന്ന് ബീന പറയുന്നു. ആറ് മാസമായിട്ടും ബീന അതിന്റെ ഞെട്ടലില്‍ നിന്ന് മോചിതരായിട്ടില്ല. ചെറിയ പ്രായമല്ലേ, 22 വയസ്. ബി ടെക് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. ഏത് പ്രായത്തിലും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന വലുതാണല്ലോ- ബിന പറഞ്ഞു.

ഞങ്ങളുടെ പൊന്നോമനയായിരുന്നു

ഞങ്ങളുടെ പൊന്നോമനയായിരുന്നു

ബെന്‍ ഞങ്ങളുടെ പൊന്നോമനയായിരുന്നു. ബെന്‍ ഫ്രാന്‍സിസ് എന്നാണ് മുഴുവന്‍ പേര്. വീട്ടില്‍ മൂന്ന് പെണ്‍ക്കുട്ടികളാണല്ലോ, ആദ്യം ഉണ്ടായ ആണ്‍കുട്ടിയാണ് ബെന്‍. എല്ലാവരും ഓമനിച്ച് വളര്‍ത്തിയതാണ് അവനെ, ബെന്നാച്ചി എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്. എപ്പോഴും ചിരിച്ച മുഖമായിരുന്നു- ബീന പറഞ്ഞു.

ആരോടും ദേഷ്യപ്പെടില്ല

ആരോടും ദേഷ്യപ്പെടില്ല

ഞാന്‍ ഷൂട്ടിന് പോലും പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ആരോടും ദേഷ്യപ്പെടില്ല, വീട്ടിലെ ഓമനയായിരുന്നു. എപ്പോഴുിം ഞങ്ങളുടെ കുടുംബങ്ങള്‍ ഒത്തുകൂടും. ഞങ്ങളെ കാത്തിരിക്കലാണ് അവന്റെ ഏറ്റവും വലിയ സന്തോഷം. കഴിഞ്ഞ വര്‍ഷം പോകാന്‍ പറ്റിയില്ല, അവനതില്‍ വലിയ സങ്കടമായിരുന്നെന്നും ബീന പറയുന്നു.

ബോഡി പോലും കണ്ടില്ല

ബോഡി പോലും കണ്ടില്ല

ഇനി എന്റെ മോന്‍ ഇല്ല, എന്നെ കാത്തിരിക്കാന്‍. അവന്റെ ബോഡി പോലും ആരും കണ്ടിട്ടില്ല, ഞാനും അതോടെ മെന്റലിയും ഫിസിക്കലിയും തകര്‍ന്നു പോയെന്ന് ബീന അന്റണി പറയുന്നു. കിഡ്‌നി സംബന്ധമായ ആരോഗ്യ പ്രശ്‌നമാണ് ബെന്നിനെ നില വഷളാക്കിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

ഹോളിവുഡ് ലോകത്ത് നിന്ന് മായാത്ത സുന്ദരി; മെര്‍ലിന്‍ മണ്‍റോയുടെ ജന്മദിനം ഓര്‍ത്ത് സിനിമലോകം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+