അതില്‍ തനിക്ക് വലിയ വേദനയുണ്ട്, ദിലീപിന്റെ നായിക വേഷം നഷ്ടപ്പെട്ടുവെന്ന് തമന്ന; വെളിപ്പെടുത്തല്‍ ഇങ്ങനെ
മലയാളത്തില്‍ ഇതുവരെ അഭിനയിച്ചില്ലെങ്കിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് തമന്ന ഭാട്ടിയ. മലയാളത്തിലേക്ക് എപ്പോള്‍ വരുമെന്ന ചോദ്യം താരം പല തവണ കേട്ടതാണ്. എന്നാല്‍ ഇപ്പോഴിതാ മലയാളത്തില്‍ തനിക്ക് കൈനിറയെ അവസരം കിട്ടിയിട്ടും അതിന് സാധികാതെ പോയതാണെന്ന് താരം പറയുന്നു. ദിലീപിന്റെ നായിക വേഷം നഷ്ടപ്പെട്ട സംഭവത്തെ കുറിച്ചും തമന്ന വെളിപ്പെടുത്തുന്നു. കേരള കൗമുദിക്കത് നല്‍കിയ അഭിമുഖത്തിലാണ് തമന്ന ഇക്കാര്യം വ്യക്തമാക്കുന്നത്.

മലയാള സിനിമകളില്‍
തനിക്ക് ചില മലയാള സിനിമകളിലേക്ക് അഭിനയിക്കാന്‍ ഓഫറുകള്‍ വന്നിരുന്നെന്ന് തമന്ന പറയുന്നു. എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണത്താല്‍ ആ ഓഫറുകളെല്ലാം നിരസിക്കേണ്ടി വന്നു. അതില്‍ പ്രധാനപ്പെട്ട ചിത്രം ദിലീപ് നായകായെത്തിയ സിനിമയായിരുന്നെന്നും താരം പറയുന്നു.

കമ്മാര സംഭവം
കമ്മാരസംഭവം എന്ന ചിത്രത്തിലേക്കാണ് തമന്നയെ ദിലീപിന്റെ നായികയായി വിളിച്ചത്. ആ ചിത്രം നിരസിക്കേണ്ടി വന്നതില്‍ തനിക്ക് അതിയായ ദുഖമുണ്ടായിരുന്നു. അന്ന് സന്ധ്യ മോഹന്‍ സംവിധാനം ചെയ്ത സെന്‍ഡ്രല്‍ ജയിലിലെ പ്രേതം എന്ന സിനിമയ്ക്ക് വേണ്ടി എന്നെ സമീപിക്കുകയും അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു.
Also Read:മാസം 12,000 രൂപ നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? സുരക്ഷിതമാര്‍ഗത്തിലൂടെ കോടിപതിയാകാം
Also Read: അടല്‍ പെന്‍ഷന്‍ യോജന; ദിവസം 7 രൂപ വീതം നിക്ഷേപിക്കൂ, ഓരോ മാസവും ഈ തുക നേടാം!

കൊവിഡ്
ഈ സാഹചര്യത്തിലാണ് കൊവിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ എല്ലാം താറുമാറായി. നല്ല കഥ, കഥാപാത്രം, സംവിധായകന്‍ എന്നിവ ഒത്തുവന്നാല്‍ മലയാളത്തില്‍ അഭിനയിക്കണമെന്ന് തന്റെ ആഗ്രഹമാണെന്ന് തമന്ന പറയുന്നു.

പ്രത്യേക സ്ഥാനം
ഇന്ത്യയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും നിറയെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണെന്നും തമന്ന പറയുന്നു. ഞാന്‍ വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്ന പ്രൊഫഷനാണ് സിനിമ, അതിനാലാണ് 2005ല്‍ തുടങ്ങിയ സിനിമ ജീവിതം ഇപ്പോഴും തുടരാന്‍ സാധിക്കുന്നത്.

കൂടുതല്‍ ശ്രദ്ധ
സിനിമയില്‍ തുടര്‍ന്ന് നിലനില്‍ക്കണമെങ്കില്‍ ഫിറ്റ്നസും എനര്‍ജിയും നിലനിര്‍ത്തണമെന്ന ദൃഢനിശ്ചയം ഉള്ളതിനാല്‍ അക്കാര്യങ്ങളില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ടെന്നും തമന്ന പറയുന്നു. ഇതിനിടെ താരത്തിന് കൊവിഡ് ബാധിച്ചിരുന്നു.

കൊവിഡ് പോസിറ്റീവ്
ആദ്യം നടിയുടെ കുടുംബത്തിനും പിന്നീട് നടിയ്ക്കും രോഗം സ്ഥിരികരിക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും സജീവമായി അഭിനയിക്കുന്ന തമന്ന മലയാളികള്‍ക്ക് എന്നും ആവേശമാണ്. നിരവധി ആരാധകരാണ് തമന്നയ്ക്ക് കേരളത്തിലുള്ളത്.

ഇവരുടെ കൂടെ വര്‍ക്ക് ചെയ്യണം
മലയാളത്തിലെ ഇപ്പോഴത്തെ പ്രഗല്‍ഭ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് സുരേഷ് ഗോപി എന്നിവരോടൊപ്പം വര്‍ക്ക് ചെയ്യണമെന്നുണ്ട്. കൂടാതെ പുതിയ തലമുറയിലെ ഹീറോകളായ പൃഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ നിവിന്‍ പോളി എന്നിവരുമായി വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും തമന്ന അഭിമുഖത്തില്‍ പറഞ്ഞു.

ആരാധകരുണ്ടായത്
സിനിമ പശ്ചാത്തലമില്ലാത്ത സാഹചര്യത്തില്‍ നിന്നാണ് വന്നതെന്ന് തമന്ന പറയുന്നു. തമിഴ്, തെലുങ്ക് ചിത്രങങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശസ്തിയും ആരാധകരും ഉണ്ടായത്. തനിക്ക് ഇപ്പോള്‍ ലഭിക്കുന്ന പ്രശസ്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു. മുംബൈയില്‍ നിന്നും സൗത്ത് ഇന്ത്യയിലേക്ക് വന്നപ്പോള്‍ തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും താരം പറയുന്നു.

സ്വപ്ന റോള്‍
ഒരു ഡോക്ടറായി അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അത് ധര്‍മ്മദുരൈ എന്ന തമിഴ് ചിത്രത്തിലൂടെ സാധിച്ചു. നൃത്ത പ്രധാന്യമുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും അത് എപ്പോള്‍ നടക്കുമെന്ന് അറിയിച്ചെന്നും തമന്ന പറയുന്നു.

പുതിയ സിനിമകള്‍
അന്ധാധൂന്‍ തെലുങ്ക് റീമേക്ക്, ഹിന്ദി ക്യൂന്‍ തെലുങ്ക് റീമേക്ക്, ഗുറുത്തുണ്ട സീതക്കളം, എന്നിവയാണ് ഇനി വരാനുള്ള ചിത്രങ്ങളെന്ന് തമന്ന പറയുന്നു. ഒരു മലയാള സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും താരം വ്യക്തമാക്കുന്നു.


Click it and Unblock the Notifications