'കിടപ്പറയില്‍ എന്ത് സംഭവിച്ചെന്ന് തിരയും, മോശം കാര്യമാണ്; പള്ളിക്കമ്മിറ്റി പഠനത്തിന് സഹായിച്ചു'
ആ വാര്‍ത്ത കണ്ട് എനിക്ക് പഠിക്കാനുള്ള സഹായങ്ങള്‍ അവര്‍ ചെയ്തു തന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ളവരെയും അവര്‍ സഹായിച്ചെന്ന് ഹെയ്ദി

ട്രാന്‍സ് വ്യക്തികളോട് സമൂഹം കാണിക്കുന്ന വേര്‍തിരിവിനെ കുറിച്ച് തുറന്നു പറഞ്ഞ് മാധ്യമപ്രവര്‍ത്തക ഹെയ്ദി സാദിയ . ട്രാന്‍സ് വ്യക്തികളോടുള്ള സമൂഹത്തിന്റെ സമീപനം ഇനിയും മാറേണ്ടതുണ്ടെന്ന് ഹെയ്ദി സാദിയ പറയുന്നു . തെറ്റായ രീതിയില്‍ കാര്യങ്ങളെ വ്യാഖ്യാനിക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്.. സിയ - സഹദ് വിഷയത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹെയ്ദി സാദിയ ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞത് . ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത് .

സിയ- സഹദ് ദമ്പതികള്‍
സിയയെയും സഹദിനെയും വിമര്‍ശിക്കുന്നവര്‍ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അവരെ വിമര്‍ശിക്കുന്നവര്‍ പിന്‍വാങ്ങണം. സഹദിന്‍ഖെ ജെന്‍ഡറും സെക്ഷ്വാലിറ്റിയൊത്തെ മാറ്റി നിര്‍ത്തി അവര്‍ ഒരു മനുഷ്യനാണെന്ന പരിഗണന നല്‍കണം. സഹദിന്റെ ശരീരത്തില്‍ നടന്നിട്ടുള്ള ബയോളജിക്കല്‍ പ്രോസസ് എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണ്.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍
സാധാരണയായി സ്ത്രീകളിലാണ് പ്രസവം നടക്കുന്നത്. പുരുഷനില്‍ നടക്കുമ്പോഴാണ് അതൊരു ചര്‍ച്ച വിഷയമാകുന്നത്. പ്രസവശേഷം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നൊരു അവസ്ഥയില്‍ കൂടി കടന്നുപോകും. അതിനെ അഭിമുഖീകരിക്കുന്ന ഒരു വ്യക്തിയാണ് സഹദ്. അതുകൊണ്ട് സഹദിനെ വിമര്‍ശിക്കുന്നവര്‍ അതില്‍ നിന്നും പിന്‍വാങ്ങണം.

അവരെ അവരുടെ വഴിക്ക് വിടുക
സിയ- സഹദ് ദമ്പതികളുടെ ജീവിതത്തെ കുറിച്ച് അറിയാന്‍ ആകാംക്ഷ കാണും. എന്നാല്‍ അനാവശ്യ ചര്‍ച്ചകളും പരിഹാസങ്ങളും നടത്തി സഹദിന് ഒരു ട്രോമ കൊടുക്കുന്നത് ശരിയായ കാര്യമല്ല. ഒരു ചെറിയ പരിഗണന നല്‍കി അവരെ അവരുടെ വഴിക്ക് വിടുക. സമൂഹത്തിന് ഒരു ദ്രോഹവും അവര്‍ ചെയ്യുന്നില്ല. അവരെ ജഡ്ജ് ചെയ്തിട്ട് കാര്യമൊന്നുമില്ല.

റീച്ച് കിട്ടുന്നതിന് വേണ്ടി
ഈ വിഷയമൊക്കെ എടുത്ത് മോശമായി വ്യാഖ്യാനിക്കുന്നവരുണ്ടാകും. ഒരു റീച്ച് കിട്ടുന്നതിന് വേണ്ടിയായിരിക്കും. നമ്മള്‍ക്ക് പരിചയമുള്ള ഒരാള്‍ അങ്ങനെ ചെയ്തപ്പോള്‍ എനിക്ക് സങ്കടം തോന്നിയിരുന്നു. അവരുടെ കിടപ്പറയില്‍ എന്താണ് സംഭവിച്ചത്. അതെല്ലാം അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതൊന്നും മറ്റുള്ളവര്‍ കാണുന്നില്ലല്ലോ. കണ്ടാല്‍ കൂടി അത് പറയാന്‍ പാടില്ലല്ലോ.

പ്രൈവസിയെ ബാധിക്കുന്ന വിഷയമാണ്
അക്കാര്യങ്ങളൊക്കെ അവരുടെ പ്രൈവസിയെ ബാധിക്കുന്ന വിഷയമാണ്. ഇത് ആദ്യത്തെ സംഭവം ആയത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. ഇത് പോലെ പത്ത് പേര്‍ വന്നാള്‍ ഇതൊന്നും വലിയ പ്രശ്‌നമായി തോന്നുകയില്ല. അപ്പോള്‍ തീരാവുന്ന കാര്യമേ ഉള്ളൂവെന്ന് ഹെയ്ദി സാദിയ പറയുന്നു.

ഓര്‍ത്തഡോക്‌സ് ചിന്താഗതി
തന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ചും ഹെയ്ദി സാദിയ തുറന്നുപറഞ്ഞു. ഒരു ഓര്‍ത്തഡോക്‌സ് ചിന്താഗതിയുള്ള കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞാന്‍ ഒരു വിശ്വാസിയാണ്. സര്‍ജറിക്ക് മുന്നേ പല കാര്യങ്ങളെ കുറിച്ചും നമ്മള്‍ റിസര്‍ച്ച് ചെയ്യും. നമ്മുടെ താല്‍പര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒറ്റയ്ക്ക് സ്ട്രഗിള്‍ ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ്.

പള്ളിക്കമ്മിറ്റിയില്‍ നിന്നും സഹായം
തനിക്ക് പള്ളിക്കമ്മിറ്റിയില്‍ നിന്നും ലഭിച്ച സഹായത്തെ കുറിച്ചും ഹെയ്ദി തുറന്നുപറഞ്ഞു. തന്നെ കുറിച്ച് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് അതിന് കാരണമായതെന്ന് ഹെയ്ദി പറഞ്ഞു. ആ വാര്‍ത്ത കണ്ട് എനിക്ക് പഠിക്കാനുള്ള സഹായങ്ങള്‍ അവര്‍ ചെയ്തു തന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ളവരെയും അവര്‍ സഹായിച്ചെന്ന് ഹെയ്ദി വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications