Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീധനം ചോദിച്ച് ചെക്കനും അമ്മയും... പെണ്ണിന്റെ അച്ഛന്‍ കണ്ടംവഴി ഓടിച്ചു... വീഡിയോയുമായി വിധുവും ഭാര്യയും

കൊച്ചി: സമൂഹം നേരിടുന്ന വലിയ വിപത്താണ് സ്ത്രീധനം. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത നേതാക്കള്‍ ഇതിനെതിരെ ഉദ്‌ബോധനം നല്‍കിയിട്ടും ഒട്ടേറെ പേരുടെ ജീവനെടുക്കുന്ന തരത്തിലേക്ക് സ്ത്രീധനം മാറിയിരിക്കുന്നു. കൊല്ലം നിലമേലിലെ വിസ്മയയുടെ ദുരൂഹ മരണത്തോടെ സ്ത്രീധനം വീണ്ടും കേരളത്തില്‍ ചര്‍ച്ചയാണ്. പിന്നാലെ ഒട്ടേറെ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സാമ്പത്തിക ശേഷിയുള്ളവരുടെ വാങ്ങലും കൊടുക്കലും സ്ത്രീധനം എല്ലാവരിലേക്കും നിര്‍ബന്ധമാകുന്ന സാഹചര്യം ഒരുക്കുന്നുണ്ട്. ഈ ദുരാചാരത്തിനെതിരെ ശക്തമായ താക്കീത് നല്‍കുന്നതും ചിന്തിപ്പിക്കുന്നതുമാണ് ഗായകന്‍ വിധു പ്രതാപും ഭാര്യ ദീപ്തിയും ഇറക്കിയ വീഡിയോ. ഇതിനകം വൈറലായ വീഡിയോയെ കുറിച്ച്...

അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Vismaya Case, Kiran Kumar tests COVID+ve, evidence collection postponed

    1

    സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് വിധുവും ദീപ്തിയും. നേരത്തെ ഇവര്‍ ഇറക്കിയ വീഡിയോയും വൈറലായിരുന്നു. ഇപ്പോള്‍ നാട്ടുനടപ്പ് എന്ന പേരിലാണ് സ്ത്രീധനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തിരിക്കുന്നത്. വളരെ രസകരവും ചിന്തിപ്പിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

    2

    വിധു പ്രതാപും ദീപ്തിയും തന്നെയാണ് വീഡിയോയിലെ അഭിനേതാക്കള്‍. ചെക്കനും അമ്മയും പെണ്ണുകാണാന്‍ വരുന്നതും പെണ്ണിന്റെ അച്ഛനുമായി സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. മിനുട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പക്ഷേ, കൈമാറുന്നത് വലിയ സന്ദേശമാണെന്നതില്‍ തര്‍ക്കമില്ല.

    3

    നാട്ടുനടപ്പാണ് പലയിടത്തും സ്ത്രീധനം. ചിലര്‍ നേരിട്ട് ചോദിച്ചുവാങ്ങില്ല. പകരം പെണ്‍വീട്ടുകാര്‍ കൊടുക്കല്‍ നിര്‍ബന്ധമാണ് എന്നതാണ് നാട്ടുനടപ്പ്. അതുകൊണ്ടുതന്നെയാണ് വിധുവിന്റെ വീഡിയോയ്ക്ക് നാട്ടുനടപ്പ് എന്ന പേരിട്ടിരിക്കുന്നതും. സ്ത്രീധനത്തിന് ആക്ഷേപഹാസ്യം ഒരുക്കുമ്പോള്‍ യോജിച്ച പേര് തന്നെ എന്ന് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നു.

    4

    അമ്മയും മകനും പെണ്ണ് കാണാന്‍ എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പെണ്ണിന്റെ അച്ഛന് ഇവരെ സ്വീകരിച്ചിരുത്തുന്നു. സംസാര മധ്യേ മകളെവിടെ എന്ന്... അച്ഛന്‍ മകളെ വിളിക്കുന്നു. പഠനവും മറ്റു വിഷയങ്ങളും ചോദിച്ചറിഞ്ഞ് മകള്‍ അകത്തേക്ക് പോകുമ്പോഴാണ് വിഷയത്തിലേക്ക് കടക്കുന്നത്.

    5

    നാട്ടുനടപ്പ് അനുസരിച്ച് എന്ത് കൊടുക്കുമെന്ന ചോദ്യത്തോടെ പെണ്ണിന്റെ അച്ഛന് സംഗതി പിടികിട്ടി. എന്ത് കൊടുക്കുമെന്ന ചോദ്യത്തിന് സരസമായ മറുപടി. അച്ഛന് മനസിലായില്ലെന്ന് കരുതി കുറച്ച് കൂടി വ്യക്തമാക്കി കാര്യങ്ങള്‍ ബോധിപ്പിക്കുന്ന ചെക്കന്‍ അമ്മയ്ക്ക് കിട്ടുന്നത് കുറിക്ക് കൊള്ളുന്ന ഉത്തരം.

    6

    പണം, സ്വര്‍ണം, കാര്‍ എന്നിവയാണ് സ്ത്രീധനമായി വേണ്ടത്. നേരത്തെ പെണ്ണ് കാണാന്‍ പോയ വീട്ടില്‍ നിന്നുള്ള ഓഫറും അവര്‍ അവതരിപ്പിച്ചു. എന്നാല്‍ ഇത്രയും തുക കൊടുത്ത് നിങ്ങളുടെ മകനെ വാങ്ങാന്‍ റെഡിയാണെന്ന് പറയുന്ന പെണ്ണിന്റെ അച്ഛന്‍ ചില ഡിമാന്റുകള്‍ വയ്ക്കുന്നു. ഇതോടെ കാര്യം പന്തിയല്ല എന്ന് മനസിലാക്കിയ അമ്മയും ചെക്കനും പതിയെ എഴുന്നേറ്റു.

    7

    ഏറ്റവും അവസാനം ചെക്കന് പെണ്ണിന്റെ അച്ഛന്‍ നല്‍കുന്ന ഉപദേശമാണ് കിടിലന്‍ എന്ന് പ്രേക്ഷകര്‍ പറയുന്നു. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിന് ഏറ്റവും അനിയോജ്യമായ വീഡിയോ ആണ് വിധുവും ദീപ്തിയും പുറത്തിറക്കിയിരിക്കുന്നത് എന്നതില്‍ സംശയമില്ല. ഒരുപാട് ഉപദേശങ്ങള്‍ക്ക് പകരം ഇങ്ങനെ ഒരു വീഡിയോ മതി ഏത് യുവതലമുറയുടെയും മനസ് മാറാന്‍.

    വിധു പ്രതാപും പത്‌നി ദീപ്തിയും പുറത്തിറക്കിയ വൈറല്‍ വീഡിയോ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+