'പലരുടെയും കൂടെ കറങ്ങാന്‍ പോയി അപകടം സംഭവിച്ചെന്ന് പറഞ്ഞവരുണ്ട്'; ഹനാന് പറയുന്നു, വൈറല്‍ വീഡിയോ
പഠനചെലവിന് വേണ്ടി മീന്‍ വില്പന നടത്തിയ സോഷ്യല്‍ മീഡിയയില്‍ താരമായ ആളാണ് ഹനാന്. പിന്നീട് ഹനാന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും വാര്‍ത്തയായിരുന്നു. അടുത്തിടെ ഹനാന് ഒരു അപകടം പറ്റി എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഈ അടുത്ത് അടിപൊളി മേക്കോവറില്‍ താരം എത്തിയിരുന്നു. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് തന്റെ ശാരീരിക പ്രശ്നങ്ങള്‍ മാറ്റിയെടുത്തെന്നാണ് ഹനാന് അറിയിച്ചത്.

അന്ന് പുറത്തുവന്ന ജിം വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ ഈ വീഡിയോയ്ക്ക് താഴെ ഒരു കൂട്ടം ആള്ക്കാര് സൈബര്‍ ആക്രമണവും നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ കടന്നുപോയ അവസ്ഥകളെ കുറിച്ചും നേരിടേണ്ടി വന്ന അപവാദങ്ങളെ കുറിച്ചും തുറന്നുപറയുന്ന ഒരു വീഡിയോ വീണ്ടും വൈറലാകുകയാണ്.

റെഡ് കാര്‍പ്പറ്റിന്റെ വേദിയില്‍ എത്തിയപ്പോഴാണ് ഹനാന് ഇക്കാര്യത്തെ കുറിച്ച് തുറന്നുപറഞ്ഞത്. തനിക്ക് കാര്‍ അപകടം സംഭവിച്ചത് പലരുടെയും കൂടെ കറങ്ങാന്‍ പോയപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞുനടന്നവരുണ്ടെന്ന് ഹനാന് പറഞ്ഞു. അന്ന് ഒരു ഷോ കഴിഞ്ഞ് വരുന്ന വഴിക്ക് കോഴിക്കോട് വച്ചാണ് അപകടം ഉണ്ടായത്.

ആ അപകടത്തില്‍ നട്ടെല്ലിനാണ് പരിക്കേറ്റത്. വണ്ടി ഒരു പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കിടന്നുപോയപ്പോള്‍ പരസഹായം ഇല്ലാതെ കുറേകാലം ബുദ്ധിമുട്ടി. അങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ ഞാന്‍ എന്റെ വിധിയോട് പോരാടുകയായിരുന്നു.

എഴുന്നേറ്റ് ഇരിക്കാം എന്ന അവസ്ഥയില്‍ എത്തിയപ്പോഴാണ് വീല്‍ ചെയറിനെ ആശ്രയിച്ചത്. ജിമ്മില്‍ പോയപ്പോഴാണ് ഈ നിലയിലേക്ക് എനിക്ക് മടങ്ങിവരാന്‍ സാധിച്ചത്. അതിന് ശേഷം ഞാന്‍ ഒരു കഫേ അരംഭിച്ചു. എന്നാല്‍ ആ സമയത്ത് തീരെ വിശ്രമം ഇല്ലാതായപ്പോള്‍ അത് എന്റെ ആരോഗ്യത്തെ ബാധിച്ചു. കൊവിഡ് കൂടെ ആരംഭിച്ചപ്പോള്‍ അത് നിര്‍ത്തിയെന്ന് ഹനാന് പറഞ്ഞു.

പണ്ട് മീന്‍ വില്‍പ്പന നടത്തുമ്പോള്‍ പലരും തന്നെ വിമര്‍ശിക്കാനും അഭിപ്രായം പറയാനും എത്തിയിരുന്നു. എന്നാല്‍ എന്ത് ജോലി ചെയ്താലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചാല്‍ മതിയായിരുന്നു. മറ്റാരെയും എനിക്ക് ബോധ്യപ്പെടുത്തേണ്ടിയിരുന്നില്ല എന്നതാണ് എനിക്കുണ്ടായ വിശ്വാസം.

എന്നെ സംബന്ധിച്ച് പഠനം പൂര്‍ത്തിയാക്കണം എന്ന് മാത്രമായിരുന്നു. ലോകത്ത് എവിടെ ചെന്നാലും നമ്മളോട് ചോദിക്കുന്നത് ഏത് വരെ പഠിച്ചു എന്നാണ്. ആ മറുപടി അന്തസായി എനിക്ക് പറയാന്‍ പറ്റണമെന്നുണ്ടായിരുന്നുള്ളൂ. മീന്‍ വില്‍ക്കുന്ന സമയത്ത് തന്റെ കയ്യില്‍ ഒരു സ്വര്‍ണ മോതിരം ഉണ്ടായിരുന്നു. ഇപ്പോഴും അത് കയ്യിലുണ്ട്.- ഹനാന് പറഞ്ഞു.

മീന്‍ വില്‍പ്പന നടത്തി പണം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നു എന്ന് പറയുന്നതിനിടയില്‍, ഞാനൊരു സ്വര്‍ണ മോതിരം വാങ്ങി ധരിച്ചെന്നത് വലിയ വിവാദമായിരുന്നു. അന്ന് ഒരുപാട് അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തില്‍ നിന്ന് മിച്ചം വച്ച് എന്റെ ആഗ്രഹം പ്രകരമാണ് ഒരു മോതികം വാങ്ങി ഇട്ടത്. അത് അത്രയ്ക്കും വലിയ തെറ്റാണ്. അതിന് പോലും തനിക്ക് മറ്റുള്ളവരോട് മറുപടി പറയേണ്ടി വന്നെന്ന് ഹനാന് പറഞ്ഞു.

അതേസമയം, ഹനാന് മീന്‍ വില്പന നടത്തിയതിന് ശേഷം മറ്റ് വിവാദങ്ങളും ഉയര്‍ന്നിരുന്നു. സംവിധായകന് അരുണ്‍ ഗോപി ഹനാന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തതോടെ മീന്‍വില്‍പ്പന സിനിമാ പ്രൊമോഷന് വേണ്ടിയുള്ളതാണെന്നായിരുന്നു ഉയര്‍ന്ന് വന്ന പ്രചാരണം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹനാന് എതിരെ രൂക്ഷമായ ആക്രമണമാണ് നടന്നത്. എന്നാല്‍ ഹനാന്റെ മീന്‍വില്‍പ്പന വ്യാജമല്ലെന്നും പണിയെടുത്ത് പഠിക്കുകയും കുടുംബം നോക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് ഹനാന് എന്നുമുള്ള യാഥാര്‍ത്ഥ്യം പിന്നാലെ പുറത്ത് വരുകയായിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications